സീനിയേഴസ് ആയാല്‍ ഇങ്ങനെ വേണം

63

കോളജില്‍ സീനിയേഴ്‌സ് എന്നു കേട്ടാല്‍ മുട്ടിടിക്കാത്ത ജൂനിയേഴ്‌സ് ഉണ്ടാകില്ല.  പല കോളജുകളിലും സീനിയേഴസ് റാഗിംഗ് ഭീകരന്മാരായിരിക്കും. എന്നാല്‍ പൂനയില്‍ നിന്നുള്ള സീനിയേഴസ് വിദ്യാര്‍ത്ഥിലോകത്തിന് ഉദാത്തമായ മാതൃകയാകുകയാണ്. തികച്ചും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ നിന്നും പഠനത്തിനായി നഗരത്തിലേക്ക് ചേക്കറിയ തങ്ങളുടെ ജൂനിയേഴ്‌സിന് പഠനത്തിനും വിശപ്പിനുമുള്ള വക കണ്ടെത്താന്‍ സഹായിച്ചുകൊണ്ടാണ്  സീനിയേഴസ് പുതിയ മാതൃക തീര്‍ക്കുന്നത്.

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വര്‍ഷങ്ങളായുള്ള വരള്‍ച്ച കൊണ്ട് അന്നന്നുവേണ്ടുന്ന ആഹാരം പോലും കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. അവിടെയുള്ള കര്‍ഷകരായ മാതാപിതാക്കള്‍ രാപകലന്തിയോളം പണിയെടുത്തും പട്ടിണികിടന്നും കിട്ടുന്ന തുച്ഛമായ തുക കൂട്ടിവെച്ചാണ് നഗരങ്ങളില്‍ പഠിക്കുന്ന തങ്ങളുടെ മക്കള്‍ക്ക് ആഹാരത്തിനുള്ള പണം അയച്ചുകൊടുക്കുന്നതെന്ന് മനസിലാക്കിയ പൂനയിലെ ഏതാനും കോളജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ്‌സ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ്.

സ്റ്റുഡന്റസ് ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റെ ലക്ഷ്യം മറ്റൊന്നുമല്ല തികച്ചും ദരിദ്രമായ പശ്ചാത്തലങ്ങളില്‍ നിന്നുളളവരും  വിദൂരഗ്രാമങ്ങളില്‍ നിന്നും പഠനത്തിനായി വന്നവരുമായ പാവപ്പെട്ട കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ഭകഷണവും  വണ്ടിക്കൂലിയും ഫീസും നല്‍കുക എന്നതാണ്. അതിനായി അവര്‍ കാശുള്ളവരുടെ മുമ്പില്‍ കൈനീട്ടാനും മടിക്കുകയില്ല. ഉദാരമതികളില്‍ നിന്നും സഹായങ്ങളും സ്വീകരിക്കുന്നു. ഏതാണ്ട് 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിദ്യാര്‍ത്ഥികള്‍ സഹായഹസ്തങ്ങള്‍ നീട്ടുന്നു.

സ്വപ്‌നില്‍ പവാര്‍ പൂനയിലെ ഫെര്‍സുഗന്‍ കോളജിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അവന്റെ അമ്മ  ബീഡ് എന്ന സ്ഥലത്തെ  കോട്ടണ്‍ ഫാമില്‍ പണിയെടുക്കും. ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചാണ് നിലം കിളക്കുന്നത്. കൊടിയ ചൂടിലും ആ അമ്മ ജോലിക്ക് പോകുന്നത് പൂനയില്‍ പഠിക്കുന്ന തന്റെ മകന്‍ പട്ടിണികിടക്കാതിരിക്കാനാണ്.എങ്കിലും അമ്മ അയച്ചുകൊടുക്കുന്ന പണം കൊണ്ട് അവന്റെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനാകില്ല.അതുമനസ്സിലാക്കിയ സീനിയേഴസ് അവന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നു.

കുല്‍ദീപ് അംബേകര്‍, ഗണേഷ് ചവാന്‍, സന്ധ്യ സോന്‍വനെ എന്നീ വിദ്യാര്‍ത്ഥകാളാണ് 2015 ല്‍  വരള്‍ച്ച ബാധിതഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തുടക്കം കറിച്ചത്.   ഗ്രാമങ്ങളില്‍ നിന്നുളള കുട്ടികളുട കഷ്ടപ്പാടുകള്‍ തങ്ങള്‍ക്കറിയാമെന്നും അവര്‍ ഒരു നേരത്തെ ഭക്ഷണം എങ്കിലും കഴിച്ചിട്ട് പഠിക്കട്ടെ യെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അവരെ സഹായിക്കാന്‍ ഒരുങ്ങിപുറപ്പെട്ടതെന്നും ഇപ്പോള്‍ പല കമ്പനികളും പല സ്‌പോണ്‍സര്‍മാരും മുമ്പോട്ട് വന്നുതുടങ്ങിയെന്നും അവര്‍ പറയുന്നു.

You might also like

Leave A Reply

Your email address will not be published.