ആത്മഹത്യയെ അകറ്റിയ അദ്ധ്യാപകന്‍

82

ആത്മഹത്യയുടെ നാട് എന്നായിരുന്നു ഒരിക്കല്‍ തമിഴ് നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ നീഡമംഗലം അറിയപ്പെട്ടിരുന്നത്. കുടുംബത്തിലെ ചെറിയ സൗന്ദര്യപിണക്കള്‍ക്കും അടിപിടിക്കും മാനഹാനിക്കും ഒക്കെ അവരുടെ നാട്ടില്‍ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു-ആത്മഹത്യ. അവിടെ രോഗവും അപകടവും കൊണ്ടുപോകുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 1995 നും 2011 നും ഇടയില്‍ ഇവിടെ നടന്ന 92 മരണങ്ങളില്‍ 83 ഉം ആത്മഹത്യമൂലമായിരുന്നു.

ഈ ആത്മഹത്യാമുനമ്പിനെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ ആത്മഹത്യയില്ലാത്ത നാടാക്കി മാറ്റിയ അദ്ധ്യാപകനാണ് ആനന്ദ് ത്യാഗരാജ്. അദ്ധ്യാപകനായി നീഡമംഗലത്തെത്തിയ ആനന്ദ് സ്‌കൂളില്‍ രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ചപ്പോഴാണ് മനസ്സിലാക്കിയത്.പല കുട്ടികള്‍ക്കും മാതാപിതാക്കളില്ലെന്ന്. ചിലരുടെ അച്ഛന്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകും. ചിലരുടെ അമ്മ ആത്മഹത്യ ചെയ്തിട്ടുണ്ടാകും. ആ സത്യം മനസ്സിലാക്കിയ ആനന്ദ് ഒരു കാര്യം തീരുമാനിച്ചു. ഇനി ഒരു കു്ട്ടിക്കും ഈ ഗതിവരരുത്.
ചെറുപ്പത്തില്‍ തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ആനന്ദിന് കുട്ടുകളുടെ വിഷമം വേഗം മനസ്സിലായി. ആദ്യം നാട്ടുകാരെ ് ഉപദേശിച്ചുനോക്കാം എന്ന് കരുതി. പക്ഷേ, അത് അത്ര ഫലവത്തായില്ല. രണ്ടാം ഘട്ടത്തില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെയും ബോധവത്കരണത്തിന്റെ ഭാഗമാക്കി. സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന് ആത്മഹത്യപ്രമേയമാക്കി ഒരു നാടകവുമവതരിപ്പിച്ചു. ഒരു കുടുംബത്തിലെ തര്‍ക്കം മുതിര്‍ന്നവരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതും അതിലൂടെ കുട്ടികള്‍ അനാഥരാക്കപ്പെടുന്നതും ആവര്‍ ജീവിക്കാനായി തെരുവിലൂടെ ഭിക്ഷയെടുക്കുന്നതുമായിരുന്നു കഥ. നാടകം നാട്ടുകാരെ കണ്ണീരുകുടിപ്പിച്ചു. അത് ഗ്രാമവാസികളെ വല്ലാതെ സ്പര്‍ശിച്ചു. ആത്മഹത്യയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ ചിന്തിച്ചുതുടങ്ങി.
പിന്നീട് ആ ഗ്രാമത്തിലെ യുവാക്കളെ ചേര്‍ത്ത് ഡയണ്ട് ബോയ്‌സ് എന്നൊരു യൂത്ത് ക്ലബ് തുടങ്ങി. ഭഗവത്ഗീതയും ബൈബിളും ഖുറാനും കയ്യിലേന്തി അവര്‍ ഗ്രാമത്തിലെ ഓരോ വീടും കയറിയിറങ്ങി, കൗണ്‍സിലിംഗ് നല്‍കി. റാലികളും തെരുവുനാടകങ്ങളും സംഘടിപ്പിച്ചു. ആത്മഹത്യാരഹിത സമൂഹമെന്ന സന്ദേശം തെരുവുകളായ തെരുവകളിലെല്ലാം അവര്‍ അവതരിപ്പിച്ചു.
എന്തിനേറെ പറയുന്നു 2013 അവസാനത്തോടെ നീഡമംഗലത്ത് ആത്മഹത്യ ചെയ്യാന്‍ ആരെയും കിട്ടാതെയായി. സ്‌കൂളിന് ദേശീയ, രാജ്യാന്തര മാധ്യമ ശ്രദ്ധയും കിട്ടി. വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കുവാനും തുടങ്ങി. ആനന്ദ് ത്യാഗരാജന്‍ എന്ന അദ്ധ്യാപകന്‍ ഒരു നാടിന്റെ വെളിച്ചമായി.

You might also like

Leave A Reply

Your email address will not be published.