ഇതാണ് സൈബർലോകം തിരഞ്ഞ അച്ഛനും മോളും

163

‘ ഇതൊരു കഥയാണ് എന്ന് കരുതരുത്. ‘ ഈ കുഞ്ഞും അച്ഛനും ഇന്നത്തെ കാലത്തിന് മാതൃകയാണ്.

സംഭവത്തിലേക്ക്….

10 ദിവസത്തെ കൊല്‍ക്കത്ത ട്രിപ്പ് കഴിഞ് വന്നതിന്റെ ആലസ്യത്തില്‍ മയങ്ങാനൊരുങ്ങിയ മാധവ്
എന്ന പിതാവ് ഹിര്‍ക്കാനിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് ടെറസ്സിലേക്ക് ഓടി കയറുമ്പോള്‍ മാധവിന് കേള്‍ക്കാമായിരുന്നു ആ അലര്‍ച്ച ‘ നമ്മള്‍ അവരെ കൊന്നു ബാബാ…. നമ്മള്‍ അവരെ കൊന്നു…’ ഓടി ചെന്ന് 6 വയസ്സുകാരിയായ തന്റെ പൊന്നുമോളെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ക്കുമ്പോളും എന്താണ് കാര്യം എന്ന് ചോദിക്കുമ്പോഴും ആ പിതാവിന്റെ ഹൃദയത്തിന്റെ തുടിപ്പ് അതിന്റെ പാരമ്യത്തിലായിരുന്നു…

അവള്‍ ഒന്നും മിണ്ടാതെ നിറമിഴികളോടെ ആ വാക്കുകള്‍ തന്നെ പറഞ്ഞു കൊണ്ടിരുന്നു.. നമ്മള്‍ അവരെ കൊന്നു ബാബാ…. അവള്‍ ചൂണ്ടിയ വിരലുകള്‍ എങ്ങോട്ടാണെന്ന് നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെയും കണ്ണ് നിറഞ്ഞു പോയി. 10 ദിവസം മുന്‍പ് കൊല്‍ക്കത്തയ്ക്ക് പോകുന്നതിനു മുന്‍പ് എല്ലാം തയ്യാറാക്കുന്നിതിനിടക്ക് ചെടികളെയും മരങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ മരങ്ങള്‍ക്കും ചുവട്ടില്‍ ഒരു കുപ്പി നിറയെ വെള്ളം നിറച്ച് വെച്ചിരുന്നു..

പക്ഷെ പോകാനുള്ള തിരക്കിനിടയില്‍ കുപ്പിയുടെ അടപ്പ് തുറന്നു വെക്കാന്‍ മറന്നു പോയി.. ചൂട് ഏറിയ പ്രദേശമായതിനാലും ജല ലഭ്യത കുറവായതിനാലും ഏറെ ഭാഗം വൃക്ഷലതാതികളും ചൂടേറ്റ് കരിഞ്ഞു പോയി. വീട്ടില്‍ കയറിയ പാടെ തന്റെ മകള്‍ ശ്രദ്ധിച്ച ഈ കാര്യം മാധവിന്റെ മനസ്സിനെ പിടിച്ചു കുലുക്കി. തന്റെ പ്രകൃതിസ്‌നേഹം തന്റെ ഏക മകള്‍ക്കും കിട്ടിയതോര്‍ത്ത് ഒരു തുള്ളി കണ്ണീര്‍ മാധവിന്റെ കണ്ണില്‍നിന്ന് അടര്‍ന്നു വീണു.

ഒരു പുതിയ തുടക്കം

അന്നത്തെ ആ സംഭവത്തിനു ശേഷം മാധവ് തന്റെ ചുറ്റുപാടുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി അതിലുപരി തന്റെ ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിക്കാന്‍ തുടങ്ങി. ആണ്ടുകള്‍ പഴക്കമുണ്ടായിരുന്ന മരങ്ങളുടെയെല്ലാം തന്നെ കടക്കല്‍ കോടാലി വെച്ച് കഴിഞ്ഞിരുന്നു. അതുമല്ലെങ്കില്‍ പല പല കമ്പനികളുടെ പരസ്യ ബോര്‍ഡുകളായി അവ മാറി കഴിഞ്ഞിരുന്നു. ഒരു പക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം അതെങ്ങനെയെന്ന്? നിങ്ങളെപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഫ്‌ളെക്‌സുകള്‍ കെട്ടാനും പരസ്യങ്ങള്‍ തറച്ചു വെയ്ക്കാനും നിങ്ങള്‍ ഓരോ ആണിയും അടിച്ചു കയറ്റുമ്പോള്‍ മരത്തിനതെന്ത് മാത്രം ദോഷകരമാണെന്ന് ?

ഓരോ പ്രാവശ്യവും ഇത്തരത്തിലുള്ള കാഴ്ചകള്‍ കാണുമ്പോഴും മകളുടെ വാക്കുകള്‍ വീണ്ടും വീണ്ടും മനസില്‍ പല ചോദ്യങ്ങളുയര്‍ത്താന്‍ തുടങ്ങി. 6 വയസ്സ് മാത്രം പ്രായമുള്ള തന്റെ മകള്‍ക്ക് പ്രകൃതിയോടുള്ള സ്‌നേഹമോ കരുതലോ തനിക്കില്ലലോ എന്നോര്‍ത്ത് അദ്ദേഹത്തിന് വിഷമമായി. എന്തെങ്കിലും ചെയ്യണം എന്ന് മനസ്സില്‍ തീരുമാനമെടുത്ത് ഉറങ്ങാന്‍ കിടന്ന അദ്ദേഹം ഒരു ഉറച്ച തീരുമാനത്തോടെയാണ് പിറ്റേ ദിവസം എഴുന്നേറ്റത്.

തന്റെ ചുറ്റിലുമുള്ളവര്‍ ഹോളി ആഘോഷിക്കുമ്പോള്‍ മാധവ് ആണികള്‍ പതിപ്പിക്കപ്പെട്ട മരങ്ങള്‍ അന്വേഷിച്ചിറങ്ങും അവയെ നീക്കം ചെയ്യും. പക്ഷെ അന്ന് മാധവ് ചെയ്ത പ്രവര്‍ത്തി പിന്നീട് ഇന്ത്യയിലെ പ്രധാനപെട്ട 5 സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രം 20 ജില്ലകളിലായി 500 അംഗങ്ങളുള്ള നെയില്‍ ഫ്രീ ട്രീസ് എന്ന സംഘടന ഇന്ന് ബീഹാര്‍, തമിഴ്നാട് , ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ 6000 സജീവ പ്രവര്‍ത്തകരുമായി മുന്നേറുകയാണ്. നീക്കം ചെയ്യുന്ന ഒരു ആണിപോലും കളയാറില്ല എന്നതാണ് കൗതുകം ഉണര്‍ത്തുന്നത്. അതെന്തുകൊണ്ടാണിങ്ങനെയെന്നു ചോദിച്ചാല്‍ മാധവ് പറയും’ നീക്കം ചെയ്ത ആണികള്‍ കൊണ്ട് ഒരു പ്രദര്‍ശനം നടത്തി ജനങ്ങളില്‍ അവബോധം വളര്‍ത്തണം ‘ എന്ന്. എല്ലാത്തിനും തന്റെ മകളാണ് പ്രചോദനമെന്നാണ് മാധവിന്റെ പക്ഷം. മാധവിന് നമ്മോടു പറയാന്‍ ഇത് മാത്രമേയുള്ളൂ…

മരങ്ങള്‍ നൂറ്റാണ്ടുകളുടെ കഥ പേറുന്നവരാണ്, കണ്ടുമുട്ടലുകളുടെ ഏറ്റുമുട്ടലുകളുടെ ഏക ദൃസാക്ഷി പോലെ ഓരോ മരങ്ങളും നിലകൊള്ളുന്നു. മരങ്ങള്‍ നമുക്കെല്ലാം തരുന്നു. മഴയില്‍ കുടയായി , കൊടുവേനലില്‍ ആശ്വാസദായകമായ കുളിര്‍കാറ്റും തണലുമായി, ഭവനം പണിയാന്‍ ഒരു വസ്തുവായി ഏറ്റവും ഒടുവില്‍ ചിതയിലേക്ക് പോകുമ്പോള്‍ അവസാന കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും മരങ്ങള്‍ അതിനെ തന്നെ ഹോമിക്കുന്നു. നമുക്ക് ഒന്നും ചെയ്യാനായില്ലെങ്കിലും ഒരോ മരത്തെയും സ്‌നേഹിക്കുക. അവക്കും ജീവനുണ്ട്. ജീവന്റെ ലക്ഷണമാണ് വളര്‍ച്ച. അത് നമുക്കുള്ളതുപോലെ തന്നെ മരങ്ങള്‍ക്കുമുണ്ട്. വേദന അത് നമുക്കുള്ളതുപോലെ തന്നെ മരങ്ങള്‍ക്കുമുണ്ട്. ഒരാഴ്ചയില്‍ ഒരു 2 മണിക്കൂറെങ്കിലും നിങ്ങളുടെ കഴിവും അധ്വാനവും മരങ്ങളെ പരിപാലിക്കുന്നതിനും മാറ്റി വെച്ചുകൂടെ ? ആരെങ്കിലും മരങ്ങള്‍ അനധികൃതമായി വെട്ടാന്‍ ശ്രമിക്കുകയോ, ആണികള്‍ അടിച്ചു കയറ്റാന്‍ ശ്രമിക്കുമ്പോള്‍ നിശ്ശബ്ദരാകരുത്. നിങ്ങളുടെ സ്വരം പ്രയാണം അതിനെതിരെ . നിങ്ങളുടെ പ്രതികരണമാണ് ആവശ്യം അത് നല്ല നാളേയ്ക്കാണെന്നു ചിന്തിക്കുക. മരങ്ങള്‍ വളരട്ടെ ജീവന്‍ നിലനില്‍ക്കട്ടെ . ഇത് മാത്രമാണ് നിങ്ങളോടെനിക്ക് പറയാനുള്ളത്…

You might also like

Leave A Reply

Your email address will not be published.