ബഗ് കണ്ടെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഐഫോണ്‍ പാരിതോഷികം

43

കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഒരു ഹരമാണ്. സര്‍ഫ് ചെയ്തും ചാറ്റ് ചെയ്തും സമയം കളയാന്‍ മിടുക്കരാണ് കുട്ടികള്‍. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഗ്രാന്റ് റ്റോംപ്‌സണ്‍ വെറുതെ ചാറ്റ് ചെയ്ത് സമയം കളയുന്ന പയ്യനല്ല.് ഐഫോണിന്റെ ഗ്രൂപ്പ് ഫേസ്‌ടൈം ബഗ് കണ്ടെത്തിയ പതിനാലുകാരനായ അവന് ഐഫോണിന്റെ വമ്പന്‍ പാരിതോഷികവും കിട്ടി. അരിസോണയിലെ ടക്‌സണില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് ഗ്രാന്റ്. ഏതായാലും ഗ്രാന്റിന്റെ പഠനവും ജീവിതവും ഒരു ബഗ് കണ്ടെത്തിയതിലൂടെ മാറിമറിഞ്ഞു.

ആപ്പിളിന്റെ ഐഒഎസ് 12 ല്‍ ഉളള ഗ്രൂപ്പ് ഫേയ്‌സ്‌ടൈം കോളില്‍ കടന്നുകൂടിയ ബഗ് ആണ് അവന്‍ കണ്ടെത്തിയത്. ഐപാഡിലുടെയോ, ഐഫോണിലൂടെയോ, മാകിലൂടെയോ ഗ്രൂപ്പ് ഫേയ്‌സ്‌ടൈം വീഡിയോ കോള്‍ നടത്തിമ്പോള്‍ മറുതലയ്ക്കലുള്ള ആളുകള്‍ കോളെടുക്കുന്നതിനുമുമ്പെ അവരുടെ വീട്ടിലെ സംഭാഷണങ്ങള്‍ കേള്‍ക്കാമായിരുന്നുവെന്നതാണ് പ്രശ്‌നം. കൂട്ടുകാരുമായി ഗ്രൂപ്പ്ചാറ്റ് സെറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഗ്രാന്റ് ഈ പിഴവ് കണ്ടെത്തിയത്. വേഗം തന്നെ അവന്‍ അമ്മയോട് ഇക്കാര്യം സൂചിപ്പിച്ചു. അമ്മയാണ് ആപ്പിളിനെ വിവരം അറിയിച്ചത്. പിഴവ് മനസ്സിലാക്കിയ കമ്പനി വേഗം തന്നെ ഈ ഫ്ംഗ്ഷന്‍ താല്ക്കാലികമായി നിറുത്തലാക്കുകയും ചെയ്തു.

ഏതായാലും ആപ്പിള്‍ റ്റോംപ്‌സണ് വലിയപാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ ബഗ് ബൗണ്‍ടി പ്രോഗ്രാമിന്റെ ഭാഗമായി അവന് ഏതാണ്ട് 200000 ഡോളര്‍ ലഭിച്ചേക്കുമെന്ന് കരുതുന്നു. ഒപ്പം തുടര്‍വിദ്യഭ്യാസത്തിനുവേണ്ട സഹായങ്ങളും ഇത്തരത്തിലുള്ള പിഴവുകള്‍ കണ്ടെത്തുന്നവരെ നേരത്തെ തന്നെ സെക്യൂരുറ്റി റിസേര്‍ച്ചര്‍മാരായി വളര്‍ത്തിയെടുക്കുന്ന പതിവുണ്ട്. നേരത്തെ 19 കാരനായ ലുക്ക ടോടസ്‌കോ എന്ന യുവാവ് ഐഫോണ്‍ 7 ജയില്‍ബ്രേക്ക് ചെയതതിന് അദ്ദേഹത്തെ ആപ്പിള്‍ അവരുടെ ഗവേഷകസംഘത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇന്‍സ്റ്റാഗ്രാം സേര്‍വറുകളില്‍ നിന്ന് മറ്റുള്ളവരുടെ കമന്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നു കണ്ടെത്തിയ ഫിന്‍ലാന്‍ഡിലെ പത്തുവയസുകാരനെ ഫേസ്ബുക്ക് 10000 ഡോളര്‍ പാരിതോഷികമായി നല്‍കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.