ഹൃദയമുള്ള കാര്‍ഡിയോജിസ്റ്റ്

68

വൈദ്യശാസ്ത്ര വളരെയധികം വളര്‍ന്നുവെങ്കിലും അതിന്റെ ഗുണങ്ങള്‍ സമൂഹത്തിലെ സമ്പന്നര്‍ക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. കാരണം ആധുനിക ഹൃദ്രോഗ ചികിത്സകള്‍ വളരെ ചിലവേറിയതും ഹൃദയഭേദകവുമാണെന്നതാണ് സത്യം. മാത്രമല്ല, ആതുരസേവനം ഏറ്റവും ലാഭകരമായ ബിസ്‌നസ്സായി മാറിക്കഴിഞ്ഞു. നല്ലൊരു കാര്‍ഡിയോളജിസ്റ്റാണെങ്കില്‍ കാശുണ്ടാക്കാന്‍ മറ്റൊന്നും വേണ്ട. പക്ഷേ, ഇതാ വ്യത്യസ്തനായ ഒരു കാര്‍ഡിയോളജിസ്റ്റ്. ഡോ. മനോജ് ദുരൈരാജ്. പൂനയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റാണ് അദ്ദേഹം. അതിനെക്കാളുപരി മരിയന്‍ കാര്‍ഡിയാക് സെന്റര്‍ ആന്റ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ തലവനുമാണ്. രോഗികളെ ചികിത്സിക്കുക മാത്രമല്ല അവര്‍ക്ക് പുതു ജീവന്‍ നല്‍കുന്ന ഹൃദയമുള്ള വൈദ്യനാണ് അദ്ദേഹം. ഹൃദ്രോഗവുമായി അദ്ദേഹത്തിന്റെ മുമ്പിലെത്തിയ ഒരു കുഞ്ഞും പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ കിട്ടാതെ പോയിട്ടില്ല. ദരിദ്രരായവര്‍ക്ക് അദ്ദേഹം സൗജന്യമായി ഹൃദയചികിത്സ നല്‍കുന്നു. ഒരു നായാപൈസ പോലും ഈടാക്കാതെ. മുന്‍കൂര്‍ പണം കെട്ടാതെ ചികിത്സ തുടങ്ങാന്‍ മടിക്കുന്ന ഹൃദ്രോഗവിദഗ്ദ്ധര്‍ക്കുമുമ്പില്‍ അദ്ദേഹത്തിന്റെ ഹൃദയസ്പനന്ദനങ്ങള്‍ വേറിട്ടുനില്‍ക്കുന്നു.
സ്വന്തം പിതാവാണ് അദ്ദേഹത്തിന് ഹൃദയസ്പര്‍ശിയായ ആതുരസേവനത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. അദ്ദേഹത്തിന്റെ പിതാവായ ഡോ. സാമുവല്‍ ദുരൈരാജ് ഇന്ത്യന്‍ ആര്‍മിയില്‍ 21 വര്‍ഷം ഡോക്ടറായി സേവനം ചെയ്തിരുന്നു. എന്‍. സജീവറെഢി, ആര്‍.വെങ്കിട്ടരാമന്‍, ഗ്യാനി സെയില്‍സിംഗ് തുടങ്ങിയ മുന്‍ രാഷ്ട്രപതിമാരുടെ ഓണററി ഫിസിഷ്യനുമായിരുന്നു അദ്ദേഹം. റൂബി ഹാള്‍ ക്ലിനിക്കില്‍ കാര്‍ഡയോളജി വിഭാഗം സ്ഥാപിച്ചതും 1991 ല്‍ മരിയന്‍ കാര്‍ഡിയാക് സെന്റര്‍ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ച പാവപ്പെട്ടവന്റെ ഹൃദയസംരക്ഷണം ഏറ്റെടുത്തതും അദ്ദേഹമായിരുന്നു. ഇതുകണ്ടുവളര്‍ന്ന മകന്‍ പിതാവിനെ പോലെ പഠിച്ച് ഡോക്ടറായി. പിതാവ് നടന്നുപോയ നല്ലവഴികളിലൂടെ നടക്കുവാന്‍ തുടങ്ങി. 2005 ല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫൗണ്ടേഷനില്‍ ചേര്‍ന്നു. സമൂഹത്തില്‍ മാറ്റം വരുത്തുവാനുള്ള തന്റെ പ്രയത്‌നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത് പിതാവിന്റെ മാതൃകയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പിതാവ് തന്റെ സമ്പത്തും സമയവും കഴിവും സമൂഹത്തിന്റെ നന്മയ്ക്കായി മാറ്റിവെച്ചു. അതു കണ്ടുവളര്‍ന്നതുകൊണ്ടാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഈ പ്രഫഷന്‍ തിരഞ്ഞെടുത്തതന്ന് അദ്ദേഹം പറയുന്നു.
ഡോ. മനോജ് നേതൃത്വം നല്‍കുന്ന മരിയന്‍ ഫൗണ്ടേഷന്‍ ഇന്ന് ഏതാനും ഡോണര്‍മാരുടെ സഹായത്തോടെ, 300 ലധികം ദരിദ്രരായ രോഗികളുടെ ഹൃദയതാളവും ജീവിതവും വീണ്ടെടുത്തു. ഡോണര്‍മാരാകട്ടെ, സാധാരണക്കാരും ജോലിക്കാരും ഇവിടെ നിന്ന് സുഖം പ്രാപിച്ചുപോയവരുമുണ്ട്. 350 ലധികം സൗജന്യ ശസ്ത്രക്രിയകളും നടത്തിക്കഴിഞ്ഞു. ജന്മനാ ഹൃദയത്തകരാറുകളുള്ള പാവപ്പെട്ട കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണവരിലധികവും. ഓപ്പറേഷനു ശേഷമുള്ള ചിലവുകളും പരിശോധനയും മരുന്നും അദ്ദേഹം അവര്‍ക്ക് നല്‍കുന്നു. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലുമുള്ള രോഗികള്‍ക്കും അദ്ദേഹം ട്രസ്റ്റുകള്‍ വഴിയായി സൗജന്യ സേവനം നല്‍കുന്നു.
ജല്‍ഗോവാനില്‍ നിന്നുള്ള പ്രേരണ എന്ന പെണ്‍കുട്ടി അവരിലൊരാളാണ്. 14 കാരിയായ പ്രേരണയുടെ ഹാര്‍ട്ട് സര്‍ജറി 2 വര്‍ഷം മുമ്പാണ് കഴിഞ്ഞത്. അവളെ ഫൗണ്ടേഷന്‍ അഡോപ്റ്റ് ചെയ്തു. ഓരോ മാസവും 15000 രൂപവരെ അവളുടെ ശുശ്രൂഷയ്ക്കും മരുന്നിനുമായി ചിലവഴിക്കുന്നു.

You might also like

Leave A Reply

Your email address will not be published.