ഹോം വര്‍ക്ക് ചെയ്യാന്‍ റോബോട്ടിനെ ഏല്‍പിച്ച പെണ്‍കുട്ടി

64

ഹോംവര്‍ക്ക് എന്നുകേട്ടാല്‍ എല്ലാവര്‍ക്കും മടുപ്പാണ്. പകര്‍ത്തിയെഴുത്തും ഇംപോസിഷനും ആര്‍ക്കും മറക്കുവാനേ കഴിയില്ല. ഇത്രയും മുഷിഞ്ഞ ഒരു പണി വേറെയുണ്ടാകില്ല. പക്ഷേ, അതൊക്കെ പണ്ട്. പക്ഷേ, അതിനും പരിഹാരം കണ്ടെത്തിചൈനയിലെ ഒരു ഒരു പെണ്‍കുട്ടി. ന്യൂ ഇയറിന് സമ്മാനം കിട്ടിയ 120 ഡോളര്‍ കൊടുത്താണ് ഹോം വര്‍ക്ക് ചെയ്യാന്‍ ഒരു റോബോട്ടിനെ വാങ്ങിച്ചു. റോബോട്ട് പകര്‍ത്തിയെഴുത്ത് അവളുടെ കൈയക്ഷരത്തില്‍ തന്നെ പൂര്‍ത്തിയാക്കി. സംഭവം നടന്നത് ചൈനയിലാണ്. ചൈനയിലെ ക്വിയാന്‍ജിയാംഗ എന്ന പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഏതായാലും ലോകം മുഴുവന്‍ അത് വാര്‍ത്തയായിക്കഴിഞ്ഞു.

മകള്‍ രണ്ടുദിവസം കൊണ്ട് ഏതാനും പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതിക്കഴിഞ്ഞുവെന്ന് കണ്ടെത്തിയ അവളുടെ അമ്മയാണ് റോബോട്ടിന്റെ ചതി കണ്ടെത്തിയത്. ഏതായാലും ആ അമ്മ മകളെ സഹായിച്ച റോബോട്ട് അമ്മ തകര്‍ത്തുവെന്നാണ് വാര്‍ത്ത.

ഹോം വര്‍ക്ക് ചെയ്ത് മടുത്ത അവള്‍ റോബോട്ടിനെ വാങ്ങി. സ്വയം പകര്‍ത്തിയെഴുതേണ്ട എംപോസിഷന്‍ അവള്‍ ബുദ്ധിപൂര്‍വ്വം റോബോട്ടിനെക്കൊണ്ട് ചെയ്യിച്ചു. അവളുടെ കൈയക്ഷരം റോബോട്ടിനെ പഠിപ്പിച്ചു. പിന്നെ കൈയും കെട്ടിയിരുന്നു. ചൈനീസ് ഭാഷ പഠിക്കുന്നതിന് പുസ്തകങ്ങളില്‍ നിന്നും അക്ഷരങ്ങളും കവിതകളുമൊക്കെ പകര്‍ത്തിയെഴുതാന്‍ കൊടുക്കുക അവിടുത്തെ വിദ്യാലയങ്ങളിലെ ഒരു രീതിയാണ്.

ഇവളെ മിടുക്കി എന്നു വിളിക്കണോ മടിച്ചി എന്നു വിളിക്കണോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.ഏതായാലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തില്‍ ഒരു പ്രധാനപ്പെട്ട കാര്യം മനുഷ്യന് കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയുമെന്നതാണ്. അധികമാളുകളും അവളുടെ സാമര്‍ത്ഥ്യം അംഗീകരിക്കണം എന്ന അഭിപ്രായക്കാരാണ്.

You might also like

Leave A Reply

Your email address will not be published.