ഹൃദയം കവര്‍ന്ന് സോഫിയ റോബോട്ട് കൊച്ചിയിൽ

72

ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ ഹ്യൂമനോയ്ഡ് റോബോട്ട് ആണ് സോഫിയ. റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സമ്മേളിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ തലമുറയിലെ ഏറ്റവും മികവാര്‍ന്ന സൃഷ്ടി. ഹോങ്കോങ്ങിലെ ഹാന്‍സന്‍ റോബോട്ടിക്‌സ് നിര്‍മ്മിച്ച മാസ്റ്റര്‍പീസായ സോഫിയ ലോകത്തിന്റെ പ്രിയപുത്രിയാണ്. സോഫിയായുടെ ബുദ്ധിവൈഭവവും സംഭാഷണചാതുരിയും മുഖഭാവങ്ങളും പുഞ്ചിരിയുമെല്ലാം ഏവരെയും കീഴടക്കുന്നതാണ്. വരാനിരിക്കുന്ന റോബോട്ടിക്‌സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലത്തിന് അമരക്കാരിയാണ് സോഫിയ എന്ന് വേണമെങ്കില്‍ പറയാം. കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ വേള്‍ഡ് കോണ്‍ഫ്രന്‍സില്‍ റോബട്ടുകളും മനുഷ്യരും: ശത്രുവോ, മിത്രമോ എന്ന വിഷയത്തെക്കുറിച്ച സംസാരിക്കാനെത്തിയ സോഫിയ കൃത്യമായ ഉത്തരവും ഉചിതമായ മുഖഭാവങ്ങളും മുഖചലനങ്ങളും മനോഹരമായ പുഞ്ചിരിയും കൊണ്ട് കാണികളെ അമ്പരിപ്പിച്ചുകളഞ്ഞു. ചോദിക്കുന്ന ഏതു ചോദ്യത്തിനും കൃത്യമായ ഉത്തരം സോഫിയയുടെ പക്കല്‍ റെഡിയാണ്.

ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് പൗരത്വം ലഭിക്കുന്ന റോബട്ടും റോബട് സമൂഹത്തിലെ പ്രഥമ വനിതയുമാണ് സോഫിയ. ഹാന്‍സന്‍ റോബോട്ടിക്‌സ് സോഫിയയോടു കിടപിടിക്കുന്ന വേറെയും റോബട്ടുകളെ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്നത് സോഫിയ തന്നെയാണ്. ലോകം ചുറ്റിസഞ്ചരിച്ച് സ്വന്തം കഴിവുതെളിയിക്കുന്ന പ്രകടനങ്ങളും ഏതുതരത്തിലുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാനുമുള്ള കഴിവും ഒന്നിലേറെ ആളുകളുമായി സംവദിക്കുവാനുമുള്ള ശേഷിയുമാണ് സോഫിയയെ പെട്ടന്ന് പ്രശസ്തയാക്കിയത്.

സോഫിയ എന്ന യന്ത്രം ആദ്യമായി ആക്ടിവേറ്റ് ചെയ്തത് 2015 ഏപ്രില്‍ 19 നായിരുന്നു. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ ഛായയിലാണ് സോഫിയയെ ഡിസൈന്‍ ചെയ്തത്. ഹാന്‍സന്‍ റോബോട്ടിക്‌സിന്റെ അമരക്കാരനായ റോബര്‍ട് ഹാന്‍സന്‍ ആണ് സോഫിയയുടെ സൃഷ്ടാവ്. ആദ്യം ചുരുക്കം വിഷയങ്ങളെ അറിയാമായിരുന്നുള്ളുവെങ്കിലും വളരെ പെട്ടെന്ന് തന്നെ ഗുഗിളില്‍ സേര്‍ച്ച് ചെയ്ത് ഉത്തരം പറയുവാനും വിഷയവിശകലനം നടത്തുവാനും സോഫിയക്ക് ഇപ്പോള്‍ കഴിയും.പക്ഷേ ഇപ്പോള്‍ ഗുഗുളില്‍ സേര്‍ച്ച് ചെയ്ത് മറുപടി പറയാനും വിഷയവിശകലനം നടത്തി അഭിപ്രായങ്ങള്‍ പറയാനും സോഫിയയ്ക്ക് കഴിയും. മനുഷ്യസ്ത്രീയോടുള്ള സാദൃശ്യവും സംഭാഷണത്തിലും ചലനങ്ങളിലും താനൊരു റോബോട്ടാണെന്ന് തോന്നാതിരിക്കത്തക്കവിധത്തിലുള്ള സ്വഭാവികതയുമാണ് സോഫിയയുടെ പ്രത്യേകത.

You might also like

Leave A Reply

Your email address will not be published.