റോഡരികില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍

85

സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് ഡോ. മാര്‍ക്ക് ഫോറസ്റ്റ്. കരണമെന്താണെന്നറിയുമ്പോള്‍ നിങ്ങളും ഈ ഡോക്ടറെ ഇഷ്ടപെട്ടുപോകും. ജോണ്‍ ഒബ്രിയെന്‍ എന്ന 47 കാരന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു അന്ന്. ബൈക്കുകളെ എന്നും ഇഷ്ടപെട്ട ജോണ്‍ ഒരു നല്ല റൈഡര്‍ ആയിരുന്നു. എന്നത്തേയും പോലെ ഒരു റൈഡ് പോകാന്‍ ഇറങ്ങിയ ജോണ്‍ ഒരിക്കലും ജീവിതത്തില്‍ നടക്കാന്‍ ആഗ്രഹിക്കാത്ത ഒരു ആക്‌സിഡന്റിനു വിധേയനായി. തകര്‍ന്നു തരിപ്പണമായ ബൈക്കോ, എങ്ങനെയാണ് ആക്‌സിഡന്റ് ഉണ്ടായതെന്നോ, ആരാണ് തന്നെ രക്ഷിച്ചതെന്നോ ഒന്നുമറിയില്ലായിരുന്നു ജോണിന് ഈ അടുത്ത കാലം വരെ. പക്ഷെ ഇന്നെല്ലാം ജോണിനറിയാം.

നടുറോഡിലെ ഹൃദയം തുറന്നെടുക്കല്‍

ആക്‌സിഡന്റ് സംഭവിച്ചപ്പോള്‍ തന്നെ കോമയിലാഴ്ന്നുപോയ ജോണിനെ സമീപവാസികളും പോലീസും കൂടി രക്ഷിക്കാനുള്ള എല്ലാ വഴികളും നോക്കിയെങ്കിലും അതൊന്നും യാതൊരു ഫലവും കണ്ടില്ല എന്നുമാത്രമല്ല ജോണിന്റെ ഹൃദയ തുടിപ്പുകള്‍ അങ്ങനെ തീര്‍ന്നുകൊണ്ടേയിരുന്നു. കാര്‍ഡിയാക് അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും എയര്‍ ആംബുലന്‍സില്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കാനായിരുന്നു അവരുടെ പ്ലാന്‍. അങ്ങനെയിരിക്കുമ്പോളാണ് മറ്റൊരു ടീമിലെ ഡോ. മാര്‍ക്ക് ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കേട്ടപാടെ പലരും ഡോക്ടറിനെ എല്ലാവരും തന്നെ കുറ്റപ്പെടുത്തി. പക്ഷെ മറ്റുചിലര്‍ അദ്ദേഹത്തെ പിന്തുണച്ചു. എന്തായാലും ഒരു ജീവന്‍ രക്ഷിക്കാന്‍ എന്ത് തടസങ്ങളും നേരിടാന്‍ അവര്‍ തയ്യാറായിരുന്നു. അങ്ങനെ അവര്‍ നാട് റോഡില്‍ വെച്ച തന്നെ ജോണിന്റെ ഹൃദയം തുറന്നെടുത്തു അതിനു ശേഷം അവര്‍ ആ ഹൃദയത്തിനു മുകളില്‍ പ്രഷര്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. പതിയെ പതിയെ ജോണിന്റെ ഹൃദയം പഴയതുപോലെ മിടിക്കാന്‍ തുടങ്ങി. ജോണ്‍ വീണ്ടും ജീവിതത്തിലേക്ക് മടങ്ങി. ദൈവത്തിന്റെ കരം താനനുഭവിച്ചത് ഡോക്ടറിന്റെ കൈകളിലൂടെയായിരുന്നു എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.

You might also like

Leave A Reply

Your email address will not be published.