നന്മനിറഞ്ഞവന്‍ ഈ എംബാപ്പെ

104

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരമായി വിശേഷിപ്പിക്കപ്പെട്ട ഫ്രഞ്ച് ഫുട്‌ബോളറാണ് കിലിയന്‍ എംബാപ്പെ. ് ഫ്രാന്‍സിലെ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ഫുടബോളറും 20 കാരനായ എംബാപ്പെ തന്നെയായിരുന്നു. കഴിഞ്ഞ വേള്‍ഡ് കപ്പില്‍ കളംനിറഞ്ഞുകളിച്ച എംബാപ്പെ കളിക്കളത്തിലെ കുതിക്കുന്ന താരമാണ്.

കളിക്കളത്തില്‍ അവന്‍ അപാരമായ പന്തടക്കവും സ്പീഡും കൊണ്ടാണ് ഭാവിവാഗ്ദാനമായി മാറിയതെങ്കില്‍ കളിക്കളത്തിനുപുറത്ത് ഉദാരമായ മനസുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് മാതൃകയായത്. വേള്‍ഡ് കപ്പ് കളിച്ചു നേടിയ 350,000 ഡോളറും ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനുവേണ്ടി നല്‍കികൊണ്ടാണ് അന്ന് എംബാപ്പെ മറ്റുളളവര്‍ക്ക് മാതൃകയായത്. പല കളിക്കാരും സമ്പത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ പലപ്പോഴും പബ്ലിസിറ്റിയ്ക്കുവേണ്ടി സംഭാവനകള്‍ നല്‍കുക പതിവാണ്. എന്നാല്‍ സ്വന്തം കരിയര്‍ മെച്ചപ്പെടുന്നതനുസരിച്ച് സമൂഹത്തിലെ സാധുക്കളുടെ ജീവിതവും മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവനാണ് ഈ എംപാംബെ.

അടുത്ത കാലത്ത് തന്റെ സമ്പാദ്യത്തില്‍ നിന്ന് വലിയൊരു തുക ഒരു നല്ല കാര്യത്തിനുവേണ്ടി സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എമിലിയ സാല എന്ന ഫുട്‌ബോള്‍ താരം തന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വെയില്‍സില്‍ നിന്നും ഫ്രാന്‍സിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ വിമാനം കാണാതായി. അത് കണ്ടെത്തുന്നതിനായി ഫുട്‌ബോള്‍ താരങ്ങള്‍ പ്രാര്‍ത്ഥനയും സഹായവുമായി അണിനിരന്നു. ഒരു സ്വകാര്യ സേര്‍ച്ചിംഗ് കമ്പനി വിമാനം കണ്ടെത്തിയെങ്കിലും അതില്‍ സാല എന്ന കളിക്കാരന്റെ മൃതദേഹം മാത്രമെ ഉണ്ടായിരുന്നുള്ളു. പൈലറ്റിന്റെ മൃതദേഹം കണ്ടെത്താനായില്ല. പൈലറ്റിന്റെ കുടുംബമാകട്ടെ മറ്റൊരു അന്വേഷണത്തിനായി വലിയൊരു തുകമുടക്കുവാന്‍ കഴിവില്ലാത്തവരുമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നതിനുവേണ്ടി അവര്‍ അതിയായി അഗ്രഹിച്ചിരുന്നു. ഉദാരമതികളായ പലരും അതിനുവേണ്ടി ചെറിയ തുകകള്‍ സംഭാവന നല്‍കിത്തുടങ്ങി. എന്നാല്‍ എംപാംബെ ഏതാണ്ട് 35,000 ഡോളര്‍ അതിനുവേണ്ടി സംഭാവനയായി നല്‍കി. അതും മറ്റൊരു പേരില്‍. പണം കൊടുത്ത് പബ്ലിസിറ്റി വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകളുള്ള ഈ കാലത്ത് ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്നതാണ് എംപാംബെയുടെ പോളിസി. കഴിവുകൊണ്ടും ഔദാര്യം കൊണ്ടും എംപാംബെ കളിക്കളങ്ങളും ഹൃദയങ്ങളും കീഴടക്കിക്കൊണ്ടിരിക്കുന്നു.

You might also like

Leave A Reply

Your email address will not be published.