ചൂണ്ടുവിരല്‍ ചൂണ്ടിവയ്ക്കുന്നത്

42

കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്ചകളോ കാതിന് ഇമ്പം പകരുന്ന ശബ്ദങ്ങളോ ഒന്നും ഇല്ലാത്ത ഒരു ദ്യശ്യമാധ്യമപരിപാടി, ആകെ ഉള്ളത് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളുടെ ആഴത്തിലുള്ള പ്രതിഫലനങ്ങള്‍ മാത്രം.
തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ ആഴം, അവ പ്രേക്ഷകനോട് സംവദിക്കുന്ന രീതി, ഇവ രണ്ടുമാണ് മനോരമാ
ന്യൂസിലെ ചൂണ്ടുവിരല്‍ എന്ന പരിപാടിയെ വ്യത്യസ്തമാക്കുന്നത്.ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളിലായി വ്യത്യസ്തങ്ങളായ മൂന്ന് എപ്പിസോഡുകള്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുക എന്ന അപൂര്‍വ നേട്ടം കൈവരിച്ച ഒരു പരിപാടിയാണിത്.
മനോരമാ ന്യൂസില്‍ സംപ്രഷണം ചെയ്യുന്ന ചൂണ്ടുവിര
ലിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് .ന്യൂസ്
പ്രൊഡ്യൂസറായ അബ്ജോദ് വര്‍ഗീസാണ്. അദ്ദേഹം പങ്കുവയ്ക്കുന്നു, ചൂണ്ടുവിരല്‍ വിരല്‍ചൂണ്ടുന്നത് എങ്ങോട്ടാണെന്ന്.
ചൂണ്ടുവിരല്‍ എന്ന ആശയം
ഒരുപാട് പരിമിതികളുളള ഒരു മാധ്യമമാണ് ടെലിവിഷന്‍. വാര്‍ത്തകളെ, അല്ലെങ്കില്‍ സംഭവങ്ങളെ ആഴത്തില്‍ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണ്. ദൈനംദിന ടെലിവിഷന്‍ രീതികളില്‍ അത് അസാധ്യവുമാണ്. അതിനപ്പുറം ഇരുപത്തിനാല് മണിക്കൂര്‍ നീളുന്ന വാര്‍ത്താകഥനത്തിനിടയില്‍ പല വിഷയങ്ങളും വിഷയങ്ങളായി വരാറില്ല. ഈ പരിമി
തിയെ മറികടക്കാനുളള അന്വേഷണമാണ് ചൂണ്ടുവിരലില്‍ എത്തിച്ചത്. സാധാരണ വാര്‍ത്തകള്‍ക്കും വാര്‍ത്താപരി
പാടികള്‍ക്കുമപ്പുറം ഒരു വിഷയത്തെ വിലയിരുത്തുകയാണ്. ആക്ടിവിസ്റ്റെന്നായിരുന്നു പരിപാടിക്ക് ആദ്യം പേരാലോചിച്ചത്. കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളുടെ ക്യാന്‍വാ
സിന് അതൊരു പരിമിതിയാകുമെന്ന തോന്നലിലാണ്
ചൂണ്ടുവിരല്‍ ഉണ്ടാകുന്നത്.
ക്യാമറ ഫോക്കസ്
വ്യത്യസ്ത വശങ്ങളും സാഹചര്യങ്ങളും പരിശോധിച്ച് ശരിയെന്ന് തോന്നുന്ന പക്ഷത്ത് നിലയുറപ്പിക്കുകയാണ്. വാര്‍ത്താച്ചാനലുകളുടെ ക്യാമറകള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടുളള കോണുകളിലേക്കാണ് ചൂണ്ടുവിരലിന്റെ ക്യാമറ തിരിയുന്നത്. അത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് വിരല്‍ ചൂണ്ടുന്നത്.ഒരുപക്ഷെ ടെലിവിഷനില്‍ മുഴുവന്‍ സമയവും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുളള ഭാഷ
യാണ് ചൂണ്ടുവിരലിന്റേത്. ഒരേസമയം മൂര്‍ച്ചയും സ്നേഹവുമുളള ഭാഷയായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഓരോ എപ്പിസോഡിനെയും സമീപിക്കുന്നത്. ജാതി,മത, സാമുദായിക, കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് ഒരിഞ്ചു സ്പെയ്സ് പോലും ചൂണ്ടുവിരലില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതുപാടില്ല, ഇതു പാടില്ല എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയും റേറ്റിംഗ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്താന്‍ തീരെ സാധ്യതയില്ലാത്തതുമായ ഇതുപോലൊരു പരിപാടിക്ക് മനോരമാ ന്യൂസ ് നല്കുന്ന പിന്തുണ എടുത്തുപറയേണ്ട
താണ്.
ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന കാഴ്ചകള്‍
ഇടമലക്കുടിയിലെ ആദിവാസികളോടൊപ്പം താമസിച്ചതും, ചെങ്ങറയിലെ ദളിതരുടെ നിസ്സഹായമായ രോഷം അനുഭവിച്ചതും, ചോര നീരാക്കി അധ്വാനിച്ച മണ്ണില്‍നിന്നും ആട്ടിയിറക്കപ്പെട്ട് അനാഥാലയത്തില്‍ മരിച്ച വയനാട്ടിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മണ്ണില്‍ തൊട്ടതുമൊന്നും മറക്കാന്‍ കഴിയില്ല. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്കോ മുഖ്യധാരാ സമൂഹത്തിനോ ഒരിക്കലും അഡ്രസ് ചെയ്യാന്‍ പറ്റാത്ത സമരങ്ങളുടെ ഒരു രേഖപ്പെടുത്തല്‍കൂടിയാണ് ചൂണ്ടുവിരല്‍. ടെലിവിഷനില്‍ നടക്കുന്ന ഒരു സമരം. ചൂണ്ടുവിരല്‍ മുന്നോട്ടുവച്ച ചില പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ നിരാശ തോന്നും,ഞങ്ങളോട് പറഞ്ഞാല്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന പാവം മനുഷ്യര്‍ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍. എങ്കിലും ഒന്നുണ്ട്, കാണുന്ന സിനിമയിലും ഉടുക്കുന്ന തുണിയിലും പറയുന്ന വാക്കിലും കേള്‍ക്കുന്ന പാട്ടിലും ഉണ്ണുന്ന ഇലയിലും അടുപ്പെരിയുന്ന അടുക്കളയിലും വരെ അധികാരം അധിനിവേശം നടത്തുന്ന ഈ കാലത്ത് അധികാരത്തെ ചെറുക്കുകയും വീഴുന്നവനെ താങ്ങുകയും ചെയ്യണമെന്നുതന്നെയാണ് ആഗ്രഹിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.