ഇന്ത്യയിലെ ആദ്യത്തെ വനിത കമാന്‍ഡോ ട്രെയിനര്‍

74

ഇന്ത്യന്‍ കമാന്‍ഡോകള്‍ക്ക് പരിശീലനം നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത കമാന്‍ഡോ ട്രെയിനറാണ് സീമ റാവു. അസാധാരണമായ മനക്കരുത്തും പരിശീലനവും കഠിനാദ്ധ്വാനവും സമന്വയിപ്പിച്ച അസാധരാണ വ്യക്തിത്വമാണ് സീമ റാവുവിന്റേത്. ഒരു മനുഷ്യന്റെ തലയില്‍ വെച്ചിരിക്കുന്ന ആപ്പിള്‍ 225 അടി ദൂരെ നിന്ന് കൃത്യമായി ഷൂട്ട് ചെയ്യാനാകും സീമ റാവു എന്ന ഇന്ത്യയിലെ ആദ്യത്തെ വനിത കമാന്‍ഡോ ട്രെയിനര്‍ക്ക്. 2 സെക്കന്‍ഡുകൊണ്ട് 5 ലക്ഷ്യങ്ങളിലേക്ക് വെടിയുതിര്‍ക്കാനാകും അവള്‍ക്ക്. കത്തിയുമായി എത്ര പേര്‍ ആക്രമിക്കാന്‍ വന്നാലും അവള്‍ അവരെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തും. നൂറു പേരുള്ള ഒരു കമന്‍ഡോ ടീമിനെ പരിശീലിപ്പിക്കുവാന്‍ അവള്‍ക്ക് ഒറ്റയ്ക്ക് കഴിയും. മിലിട്ടറി മാര്‍ഷ്യല്‍ ആര്‍ട്‌സിലും ഇസ്രായേലി ക്രാവ് മഗ മാര്‍ഷ്യല്‍ ആര്‍ട്‌സിലും പ്രത്യേക പരിശീലനും നേടിയ സീമ റാവു ഇന്ത്യയിലെ കമാന്‍ഡോസിനെ പരിശീലിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല.മാത്രമല്ല ബ്രൂസ് ലി ജീറ്റ് കുനെ ഡു ആര്‍ട്‌സില്‍ ലോകത്തിലെ ഏറ്റവും മുതിര്‍ന്ന പരിശീലകയും കൂടിയാണ് സീമ റാവു.

സ്വാതന്ത്രസമരസേനാനിയായിരുന്ന അച്ഛന്റെ വീരകൃത്യങ്ങളും പ്രചോദനവുമാണ് അവളില്‍ രാജ്യസ്‌നേഹം വളര്‍ത്തിയത്.
സീമ റാവുവിന്റെ ഭര്‍ത്താവ് മേജര്‍ ദീപക് റാവുവും മികച്ച ഷൂട്ടറാണ്. രണ്ടുപേരുടെയും കഴിവുകള്‍ മനസ്സിലാക്കിയ മിലിട്ടറി ഓഫീസര്‍മാര്‍ കമാന്‍ഡോ യുനിറ്റുകളെ പരിശീലിപ്പിക്കുവാനായി അവരെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.
അവരുടെ ഷൂട്ടിംഗ് ക്ലാസുകള്‍ വേഗം പോപ്പുലറായി. ദ റാവു സിസ്റ്റം ഓഫ് റിഫ്‌ളക്‌സ് ഫയര്‍ എന്ന ഒരു മെത്തേഡ് തന്നെ അവരുടെ പേരിലുണ്ട്.

കൃത്യവും ശാസ്ത്രീയവുമായ അവരുടെ ഷൂട്ടിംഗ് ക്ലാസ്സുകളും മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനവുമാണ് നമ്മുടെ കമാന്‍ഡോകളെ ഏത് വെല്ലുവിളികളെയും ദുര്‍ഘടങ്ങളെയും നേരിടുന്നതിന് സജ്ജരാക്കുന്നത്. സ്ത്രീകളും പുരുഷന്മാരെ പോലെ കഴിവുള്ളവരാണ്. വേണ്ടത്ര പരിശീലനം ലഭിച്ചാല്‍, ഒരു പുരുഷന്‍ ചെയ്യുന്ന എന്ത് ജോലിയും സ്ത്രീകള്‍ക്കും ചെയ്യുവാന്‍ കഴിയുമെന്ന് കമാന്‍ഡോ ട്രെയിനര്‍ സീമ റാവു പറയുന്നു.

You might also like

Leave A Reply

Your email address will not be published.