പുത്തനെഴുത്തിന് കനത്ത പ്രതിഫലം

90

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ഇരുപത്തഞ്ച് ലക്ഷംരൂപ മൂല്യമുള്ള ജെ.സി.ബി. സാഹിത്യ സമ്മാനത്തിന്റെ ആദ്യ പട്ടികയില്‍ ഇടംപിടിച്ച ദേവി ശശോധരന്‍ അപൂര്‍വ്വമായൊരു പ്രതിഭയാണെന്ന് പറയാതെ വയ്യ.
സാഹിത്യരംഗത്തെ നവാഗതയാണ് ദേവി യശോധരന്‍. ഇന്ത്യയില്‍ കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ പ്രസിദ്ധീകൃതമായ പതിനായിരക്കണക്കിന് നോവലുകളോട് മത്സരിച്ച് ആദ്യ പത്തു നോവലുകളുടെ സമ്മാനപ്പട്ടികയിലെത്തിയത് ദേവിയുടെ കന്നിപ്പുസ്തകമായ എംപയര്‍ ആണെന്നത് കൗതുകം പകരുന്നു.
ഒരുപാട് യാത്രകള്‍ക്കും നിരന്തര പഠനത്തിനുമൊടുവിലാണ് ദേവി എഴുത്തിന്റെ ലോകത്ത് സുവര്‍ണ്ണ പതാക പാറിക്കുന്നതെന്നത്. ദേവിയുടെ വീട് കൊല്ലത്താണെങ്കിലും വളര്‍ന്നത് ദുബായിലായിരുന്നു. അവിടെ അന്ന് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ‘യങ്‌ടൈംസ്,’ ‘ജൂനിയര്‍ ന്യൂസ്’ എന്നിങ്ങനെ രണ്ടു മാസികകള്‍ ഉണ്ടായിരുന്നു. അതിലായിരുന്നു അക്കാലത്ത് എഴുത്ത്. കുറെക്കൂടി മുതിര്‍ന്നപ്പോള്‍ ചെറുകഥകള്‍ എഴുതിത്തുടങ്ങി. ഇതില്‍ ചിലതൊക്കെ പ്രസിദ്ധീകരിച്ചു. പക്ഷേ അപ്പോഴും സ്ഥിരമല്ലാത്ത യാത്രകളില്‍ എഴുത്ത് മുടങ്ങി. ജോലിയൊക്കെ കഴിഞ്ഞ് അച്ഛനും അമ്മയും ജന്മനാടായ കൊല്ലത്ത് താമസമാക്കി. കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് ബിരുദമെടുത്ത ശേഷം, എന്‍ജിനീയറാകാന്‍ ദേവിക്ക് തോന്നി. എന്നാല്‍ അതുപേക്ഷിച്ച്്, കൊല്‍ത്തയിലെ ഐ.ഐ.എംലേക്ക് ചേക്കേറി. പഠനത്തിനുശേഷം ആ പ്രഫഷനും വേണ്ടെന്നുവെച്ചു. എഴുത്തായിരുന്നു അപ്പോഴെല്ലാം ദേവിയുടെ പ്രിയപ്പെട്ട ലോകം. ഇക്കണോമിക് ടൈംസില്‍ ജോലി ലഭിക്കുന്നത് അങ്ങനെയാണ്. പിന്നീട് ഇന്‍ഫോസിസിലായി ജോലി. നാരായണമൂര്‍ത്തിയുടെ പ്രസംഗങ്ങള്‍ എഴുതുക എന്നതായിരയുന്നു ജോലി. പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞ്, നന്ദന്‍ നിലേക്കനിയുടെ ഇമാജിനിങ് ഇന്ത്യയുടെ രചനയിലും സഹായിച്ചു. ഈ അനുഭവങ്ങളാണ് ദേവിക്ക് പുതിയൊരു പാഠശാല തുറന്ന് നല്‍കിയത്. ഇപ്പോള്‍ ബെംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുകയാണ്‌ദേവി. തമിഴ് കഷ്ടിച്ച് വായിക്കാനേ അറിയുള്ളൂ ദേവിക്ക്. വിവര്‍ത്തനം ചെയ്യാന്‍ സഹായവും വേണം. എന്നിട്ടും ദേവി ഈ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു.
പതിനൊന്നാം നൂറ്റാണ്ടിലുണ്ടായൊരു കഥയാണ് എംപയര്‍. രാജേന്ദ്ര ചോളന്റെ കാലത്തെ നാഗിപട്ടണം പശ്ചാത്തലമാക്കിയുള്ള കഥ. അവിടെ കൊള്ളയ്ക്കായെത്തുന്ന ഒരു ഗ്രീക്ക് കപ്പലിനെ രാജേന്ദ്ര ചോളന്റെകാലാള്‍പ്പട തോല്പിക്കുന്നു. അവരില്‍ നിന്ന് ചോളസാമ്രാജ്യം ഭീമമായ നഷ്ടപരിഹാരം വാങ്ങുന്നു. ചോളനാട്ടില്‍ നിന്നും ഇതിനിടയിലേക്ക് വന്നുപെട്ട അരീമിസ് എന്ന ഗ്രീക്ക് പെണ്‍കുട്ടിയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം.
ഒരു ഇന്ത്യന്‍ നാട്ടുരാജാവായ രാജേന്ദ്ര ചോളന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പഠനമാണ് ദേവിയെ നോവലിക്ക് ആകര്‍ഷിക്കുന്നത്. ചരിത്രം വളച്ചൊടിക്കാതെ ആ കഥ പറയുന്നതിനായി ഇന്ത്യാചരിത്രമെഴുതിയ പ്രമുഖരുടെ കൃതികളും വായിച്ചുതുടങ്ങി. ‘നാഗപട്ടണം മുതല്‍ സുവര്‍ണദ്വീപ് വരെ’എന്ന് പേരുള്ള രാജേന്ദ്രചോളന്റെ നാവിക വിജയങ്ങളെക്കുറിച്ചുള്ള ലേഖനം ഏറെ പ്രയോജനപ്രദമായി. ‘ചാ’ എന്നുപേരുള്ള മാസികയില്‍ അച്ചടിച്ച് വന്ന ചെറുകഥവായിച്ച ഒരുപ്രസാധകയാണ് ദേവിയോട് വേറെ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത്. അങ്ങനെ അയച്ചുകൊടുത്ത നോവലാണ് ദേശീയ തലത്തില്‍ ശ്രദ്ധനേടിയത്.

You might also like

Leave A Reply

Your email address will not be published.