തടവറയില്‍ നിന്ന് മൊബൈലില്‍ എഴുതിയ നോവലിന് ഒസ്‌ട്രേലിയന്‍ സാഹിത്യ പുരസ്‌ക്കാരം

80

ഓസ്‌ട്രേലിയയില്‍ അഭയം തേടിയെത്തി, തടവിലാക്കപ്പെട്ട ഇറാനിയന്‍ വംശജനായ ബെഹ്‌റൂസ് ബുചാനി എന്ന കുര്‍ദിഷ് മാധ്യമപ്രവര്‍ത്തകന് ഓസ്ട്രലിയയിലെ ഉന്നത വിക്ടോറിയന്‍ സാഹിത്യപുരസ്‌ക്കാരം. മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്ത് വാട്‌സാപ്പില്‍ ഓരോ അധ്യായമായി പരിഭാഷകന് അയച്ചുകൊടുത്താണ് നോവല്‍ വെളിച്ചം കണ്ടത്. പബ്ലീഷര്‍ക്ക് മെസേജ് ആയി അയക്കുകയായിരുന്നു. ഏതായാലും തടവിലാക്കിയ രാജ്യം തന്നെ അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയ്ക്ക് ഏറ്റവും വലിയ സാഹിത്യപുരസ്‌ക്കാരം സമ്മാനിച്ചു. 90,000 ഡോളര്‍ സമ്മാനത്തുകയുള്ള വിക്ടോറിയന്‍ പുരസ്‌ക്കാരം ഏറ്റവും ഓസ്‌ട്രേലിയിലെ ഏറ്റവും കൂടുതല്‍ പ്രൈസ് മണിയുള്ള പുരസ്‌ക്കാരവുമാണ്.

നോ ഫ്രണ്ട്‌സ് ബട് മൗണ്ടന്‍സ്-റൈറ്റിംഗ് ഫ്രം മാനുസ് പ്രിസന്‍ എന്ന പുസ്തകമാണ് പുരസ്‌ക്കാരം നേടിയത്. പപ്പുവ ന്യൂഗിനി ദ്വീപുകളിലൊന്നിലാണ് അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് തടവിലാക്കിയിരിക്കുന്നത്. 2013 ല്‍ വിസയില്ലാതെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. അദ്ദേഹം മാത്രമല്ല അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ പിടിക്കപ്പെട്ട 600 ഓളം പേരും തടവറയിലാണ്. ശരിയായ രേഖകളില്ലാതെ ബോട്ടില്‍ അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആളുകളെ പിടികൂടി പ്രോസസിംഗ് ക്യാപുകള്‍ എന്നുപേരിട്ട അഭയാര്‍ത്ഥി ക്യാപുകളില്‍ തടവിലിടുകയാണ് ഓസ്‌ട്രേലിയ ചെയ്യുന്നത്. വിദൂരമായ ദ്വീപുകളിലായിരിക്കും തടവറകള്‍. ഒരിക്കലും അവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് അവര്‍ക്ക് പ്രവേശനം നല്‍കാറുമില്ല. ഏതായാലും തടവിലാക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടാന്‍ ബുചാനിയുടെ നോവലിന് കഴിഞ്ഞു.

മൊബൈല്‍ അധികൃതര്‍ കണ്ടുകെട്ടുമോ എന്ന പേടിയിലായിരുന്നു രചനയിലുടനീളം അദ്ദേഹം. കാരണം മൊബൈല്‍ പിടിക്കപ്പെട്ടാല്‍ നോവല്‍ അതോടുകൂടി അവസാനിപ്പിക്കേണ്ടിവരുമായിരുന്നു.

You might also like

Leave A Reply

Your email address will not be published.