സൂര്യന്‍ ഉദിക്കാത്ത നാട്, ഇതാണ് ആ നാട്

236

സൂര്യനസ്തമിക്കാത്ത നാട് എന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ സൂര്യനുദിക്കാത്ത നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അമേരിക്കയിലെ അലാസ്‌ക്ക സംസ്ഥാനത്തെ ബാരൊ സിറ്റിയാണ് സ്ഥലം. 2018 നവംബര്‍ 18 നായിരുന്നു അവിടെ അവസാനമായി സൂര്യന്‍ ഉദിച്ചത്. പിന്നീട് 2019 ജനുവരി 23 നാണ് 66 ദിവസത്തെ അവധിക്കുശേഷം സൂര്യന്‍ ചക്രവാളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. സൂര്യന്‍ അവധിയില്‍ പ്രവേശിക്കുന്ന ഈ കാലഘട്ടത്തില്‍ മങ്ങിയ സന്ധ്യയും പ്രഭാതവും എല്ലാമുണ്ടാകുമെങ്കിലും സുര്യപ്രകാശം ഉണ്ടാവുകയില്ല.

സുര്യന്‍ ഇടയ്ക്ക് അപ്രത്യക്ഷമാകുന്നതുപോലെ തന്നെയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ഒട്ട് അസ്തമിക്കുകയുമില്ല. മെയ് മാസത്തോടെ സാവകാശം ഉദിച്ചുയരുന്ന സൂര്യന്‍ ആഗസ്റ്റ് 2 വരെ ആകാശത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രഭ വിതറി നില്‍ക്കും. ഏകദേശം 84 ദിവസത്തോളം സൂര്യന്‍ അസ്തമിക്കുകയേയില്ല. സൂര്യന്‍ അസ്തമിക്കാത്ത മാസങ്ങളില്‍ 47 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയരാറുമില്ല. ശൈത്യകാലത്ത് താപനില 20 ഡിഗ്രിവരെ താഴുകയും ചെയ്യും.

സൂര്യന്‍ ഉദിക്കാത്ത പ്രതിഭാസത്തെ പോളാര്‍ നൈറ്റ് എന്നും വിളിക്കുന്നു. ഏതാണ്ട് 4300 ആളുകള്‍ മാത്രം താമസിക്കുന്ന അലാസ്‌കായിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ ടൗണിലെ ആളുകളുടെ വിനോദം ഫിഷിംഗ്, ഹണ്ടിംഗ് എന്നിവയാണ്.

You might also like

Leave A Reply

Your email address will not be published.