ജീവിതത്തിന് ഏഴു നിയമങ്ങൾ

JJ

221

ജീവിതവിജയത്തിനും ആനന്ദത്തിനും നാം കണ്ടെത്തിയിട്ടുള്ള മാര്‍ഗങ്ങളെ ഒന്നുകൂടി സൂക്ഷ്മമായി വിചിന്തനം ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന മനോഹരമായ പുസ്തകമാണ് റോബിന്‍ ശര്‍മ്മയുടെ THE MONK WHO SOLD HIS FERRARI . ജീവിത വിജയത്തിനുവേണ്ടി ഗ്രന്ഥകാരന്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാനപ്പെട്ട ഏഴ് ജീവിത നിയമങ്ങള്‍ താഴെ പറയുന്നവയാണ്.

1) മനസ്സിനെ സമ്പുഷ്ടമാക്കുക. ജീവിതത്തിന്റെ ശ്രേഷ്ടത അടങ്ങിയിരിക്കുന്നത് ഒരുവന്റെ ചിന്തകളെ ആശ്രയിച്ചാണ്. നമ്മുടെ മനസ്സിന്റെ പ്രത്യേകതയനുസരിച്ച് ഒരു സമയം ഒരു ചിന്തയില്‍ മാത്രമേ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ നല്ല ചിന്തകള്കൊണ്ടും ശുഭാപ്തിവിശ്വാസം കൊണ്ടും മനസ്സിനെ നിറക്കുകയെന്നതാണ് പരമപ്രധാനം. നെഗറ്റീവ് ചിന്തകള്‍ നമ്മുടെ മനസ്സിനെ തകര്‍ക്കുന്നുവെന്നുമാത്രമല്ല ലക്ഷ്യങ്ങളില്‍ നിന്ന് നമ്മെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു.

2) ജീവിത ലക്ഷ്യമെന്നത് ‘ ലക്ഷ്യങ്ങളുടെ ഒരു ജീവിതമാണ് ‘
ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കുവാനുള്ള മാര്‍ഗങ്ങളെ ചുരുക്കിപ്പറഞ്ഞാല്‍ ഇവയാണ്.

A) ലക്ഷ്യത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം മനസ്സില്‍ രൂപപ്പെടുത്തുക.
യ) ലക്ഷ്യത്തില്‍നിന്നും വ്യതിചലിക്കാതിരിക്കാന്‍ തക്കവണ്ണം ശുഭാപ്തിവിശ്വാസം കൊണ്ട് മനസ്സിനെ നിറയ്ക്കുക.
B) ലക്ഷ്യത്തിലെത്തി ചേരുന്നതിന് സാധ്യമായ ഒരു സമയപരിധി മനസ്സില്‍ ഉറപ്പിക്കുക.
C) ലക്ഷ്യത്തിലേക്ക് ഓരോ ദിവസവും ഒരു പടിയെങ്കിലും മുന്നോട്ട് നീങ്ങുകയെന്നത് ശീലമാക്കിയെടുക്കുക.
D) ജീവിതത്തെ പുഞ്ചിരിച്ചുകൊണ്ട് നേരിടുക. പുഞ്ചിരിയും അനന്തവുമില്ലാത്ത ജീവിതം നിർജ്ജീവമാണെന്ന് തിരിച്ചറിയുക.

E) ചെയ്യാന്‍ ഭയപെടുന്നതാദ്യം ചെയ്ത് തുടങ്ങുക.
ഒരു കാര്യം നല്ലതാണെന്നറിഞ്ഞിട്ടും അത് ചെയ്യുന്നതില്‍നിന്നും നിങ്ങളുടെ ഭയം നിങ്ങളെ തടയുന്നുണ്ടെങ്കില്‍ അത് ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തി ധൈര്യപൂര്‍വം അതിനുവേണ്ടി മുന്നിട്ടിറങ്ങുക . അതിലൂടെ നാം നമ്മുടെ വിജയത്തിന് അടിത്തറ പാകുകയാണ്. നാം പോലുമറിയാതെ ഭയം നമ്മില്‌നിന്നും അപ്രത്യക്ഷമാകുന്നതും അക്കാര്യത്തെ ക്രമേണ നമുക്ക് കീഴ്‌പെടുത്താന്‍ കഴിയുന്നതും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

E) അച്ചടക്കത്തോടെ ജീവിക്കാന്‍ ശീലിക്കുക.
ചിട്ടയായ ജീവിതക്രമത്തെ ഇത്തിരി കഷ്ട്ടപെട്ടിട്ടാണെങ്കിലും രൂപപെടുത്തിയെടുക്കുക. ചഞ്ചലിക്കാത്ത ഒരു മനസിനെ രൂപപെടുത്തിയെടുക്കാന്‍ ചിട്ടയായ ജീവിതക്രമം നമ്മെ സഹായിക്കും. എടുക്കുന്ന തീരുമാനങ്ങളോട് എന്ത് ത്യാഗം സഹിച്ചും നീതി പുലര്‍ത്തുന്നത് ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്ര സുഖമമാക്കും.
5) സമയത്തെ മാനിക്കുക
ഓരോ ദിവസത്തെയും ഈ ലോകത്തില്‍ നമുക്ക് ലഭിച്ചിരിക്കുന്ന അവസാന ദിവസമാണെന്ന് കരുതി പ്രയത്‌നിക്കുന്നതാണ് സമയം പാഴാക്കാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ജീവിതം ഒരിത്തിരി സമയം പോലും നമുക്ക് വെറുതെ നല്‍കുന്നില്ല. അതെങ്ങനെ ഫലപുഷ്ടമാക്കാമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. സമയത്തെ ബഹുമാനിക്കുന്നവന് ലക്ഷ്യത്തിലെത്താനുള്ള സമയം കണക്കുകൂട്ടുന്നതിലും കുറച്ചുമതിയാകും.

6 ) മറ്റുള്ളവര്‍ക്കുവേണ്ടി സമയം കണ്ടെത്തുക
നാം നമ്മുടെ ജീവിതത്തെ വിജയത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമ്പോള്‍ അതിന്റെ അടുത്ത പടിയെന്നത് മറ്റുള്ളവര്‍ക്കും നാമായിരിക്കുന്ന സമൂഹത്തിനും നമ്മെ തന്നെ കൊടുക്കുകയെന്നുള്ളതാണ്. ഈ ലോകം മനോഹരമാകുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ സംഭാവനയനുസരിച്ചാണ്. നമ്മിലെ നന്മയെ വളര്‍ത്താന്‍ പരിശ്രമിക്കുന്നതിന്റെ പൂര്‍ത്തീകരണമെന്നത് ആ നന്മ മറ്റുള്ളവരിലേക്കും പ്രവഹിക്കുന്നിടത്താണ്.

7) നേട്ടങ്ങള്‍ക്ക് വേണ്ടി ജീവിതം തരുന്ന സന്തോഷങ്ങളെ കൈവെടിയാതിരിക്കുക.
ജീവിതവിജയത്തിനും സമൃദ്ധിക്കും വേണ്ടി പരക്കം പായുന്ന ചിലര്‍ക്കെങ്കിലും ഈ ലോക ജീവിതവും കുടുംബവും സമ്മാനിക്കുന്ന സ്‌നേഹവും ആനന്ദവും നിറഞ്ഞ മനോഹര നിമിഷങ്ങള്‍ നഷ്ടമാകാറുണ്ട്. പണം കൊടുത്ത് വാങ്ങാന്‍ കഴിയാത്ത പല സന്തോഷങ്ങളും ജീവിതം നമ്മുടെ പ്രിയപെട്ടവരിലൂടെ വച്ചുനീട്ടുമ്പോള്‍ അത് ആസ്വദിക്കാന്‍ കഴിയാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി സ്വസ്ഥതയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.

ഓരോ വ്യക്തിയും ചില പ്രത്യേക നിയോഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ ലോകത്തിലായിരിക്കുന്നത്. അതുകൊണ്ട് ഭൂതകാലത്തിന്റെ തടവുകാരനായി കഴിയാതെ ഭാവിയുടെ ശില്‍പിയായി തീരുക.

You might also like

Leave A Reply

Your email address will not be published.