ഇനി ബൈക്കിലുള്ള തരുമ്പിനെ എങ്ങനെ തുരത്താം?

151

ബൈക്ക് ഉപയോഗിക്കുന്ന എല്ലാവരെയും വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് തുരുമ്പ്. അല്പം കരുതല്‍ ഉണ്ടെങ്കില്‍ ബൈക്കിനെ നശിപ്പിക്കുന്ന തുരുമ്പിനെ വീട്ടിലിരുന്ന് നമ്മള്‍ക്ക് തന്നെ പ്രതിരോധിക്കാവുന്നതാണ്.
1.ആദ്യം തുരുമ്പെടുത്ത ഭാഗം വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് കഴുകിയ ഭാഗം തുടയ്ക്കണം.
2.തുടര്‍ന്ന് സ്റ്റീല്‍ വൂള്‍ പോലുള്ള പരുക്കന്‍ ഘടകങ്ങള്‍ മുഖേന തുരുമ്പെടുത്ത ഭാഗം തുടച്ച് മിനുസപ്പെടുത്തുക. തുരുമ്പ് ഏറെക്കുറെ മിനുസപ്പെട്ടുവെങ്കില്‍ ഒരല്‍പം കാഠിന്യം കുറഞ്ഞ സാന്‍ഡ് പേപ്പര്‍, സ്‌കോച്ച് ബ്രൈറ്റ് മുതലായവ ഉപയോഗിച്ച് അതേ ഭാഗം തുടയ്ക്കുക. ബലം കുറച്ച് തുടച്ചാല്‍ ക്രോമിന് മേല്‍ സ്‌ക്രാച്ചുണ്ടാകില്ല. ഇനി കൈയ്യെത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍ പോളിഷിംഗ് തുണിയും ഉപയോഗിക്കാം. പൊടിക്കൈ: അലൂമിനിയം ഫോയിലിന്റെ തിളക്കമേറിയ വശം കോളയില്‍ (CocaCola) മുക്കി തുടച്ചാല്‍ തുരുമ്പ് പാടുകള്‍ അതിവേഗം നീക്കാന്‍ സാധിക്കും.
3. തുടര്‍ന്ന് പ്രതലങ്ങളിലുള്ള തുരുമ്പ് പാടുകളും, ചെറിയ സ്‌ക്രാച്ച് പാടുകളും നീക്കം ചെയ്യാന്‍ ക്രോം പോളിഷ് ഉപയോഗിക്കുക. ഇതിന് ശേഷം ക്രോം ഭാഗങ്ങള്‍ക്ക് മേലെ വാക്‌സ് കോട്ടിംഗ് നല്‍കി തുരുമ്പിനെ ഏറെനാളത്തേക്ക് പ്രതിരോധിക്കാം. അതേസമയം, അടിമുടി തുരുമ്പെടുത്ത ബൈക്ക് അല്ലെങ്കില്‍ വിന്റേജ് ബൈക്കാണ് കൈവശമുള്ളതെങ്കില്‍, സര്‍വീസ് സെന്ററില്‍ നിന്നും വിദഗ്ധ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

 

You might also like

Leave A Reply

Your email address will not be published.