സ്‌ട്രെസിനെക്കുറിച്ച് ഇനി സ്‌ട്രെസ് വേണ്ട

ജോർജ് കൊമ്മറ്റം

58

സ്‌ട്രെസില്ലാത്ത ഒരു ജീവിതം നമുക്ക് സങ്കല്‍പിക്കാനേ കഴിയുകയില്ല. അത് നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി കഴിഞ്ഞു. ഓഫീസിലും വീട്ടിലും നാം എവിടെയായാലും സ്‌ട്രെസ് നമ്മുടെ സന്തതസഹചാരിയായിക്കഴിഞ്ഞു. സ്‌ട്രെസ് കില്‍സ് എന്നാണ് പഴമൊഴി. എന്നാല്‍ സ്‌ട്രെസിനെ എങ്ങനെ അകറ്റാമെന്നതിനേക്കാള്‍ എങ്ങനെ മെരുക്കാം എന്നാണ് ഇപ്പോള്‍ മാനസികാരോഗ്യവിദഗ്ദ്ധര്‍ ചിന്തിക്കുന്നത്.

എന്നാല്‍ യുനിവേഴ്‌സിറ്റി ഓഫ് നിസ്‌കോണ്‍സിന്‍-മാഡിസണ്‍ നടത്തിയ ഒരു പഠനത്തില്‍ ജീവിതത്തിലെ അമിതമായ സ്‌ട്രെസ് ഒരാളുടെ അകാലമരണത്തിന് കാരണമാകണമെന്നില്ല മറിച്ച് ജീവിതത്തില്‍ ഒരുപാട് സ്‌ട്രെസ് ഉണ്ടാകുകയും അത് തന്റെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് അയാള്‍ ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് ആ വ്യക്തിയുടെ അകാലമരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും പറയുന്നു. അതുകൊണ്ട് സ്‌ട്രെസ് എങ്ങനെ നമ്മളെ ബാധിക്കുന്നുവെന്നത് നമ്മള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ശരീരവും മനസ്സും സ്‌ട്രെസും എല്ലാം പരസ്പരം ബന്ധിതമാണ്. സ്‌ട്രെസ് നിങ്ങളുടെ ശരീരത്തില്‍ നാശം വിതയ്ക്കുന്ന ഒന്നായി കാണാന്‍ കഴിയും. അതേസമയം പ്രതികൂലസാഹചര്യങ്ങളെ നേരിടുന്നതിന് നിങ്ങളെ സന്നദ്ധരാക്കുന്ന ചാലകശക്തിയായും സ്‌ട്രെസിനെ കാണാന്‍ കഴിയും.

സ്റ്റാന്‍ഫോര്‍ഡ് സൈക്കോളജിസ്റ്റ് കെല്ലി മഗോണിഗല്‍ സ്‌ട്രെസിനെ പുനര്‍വിചിന്തനം ചെയ്തുകൊണ്ട് പറയുന്നത് സ്‌ട്രെസിനോടുള്ള നിങ്ങളുടെ ശരിയായ സമീപനം നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ടും സ്‌ട്രോംഗും ആക്കുമെന്നാണ്. അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ സ്‌ട്രെസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ചുവെന്ന് ദ അപ്‌സൈഡ് ഓഫ് സ്‌ട്രെസ്: വൈ സ്‌ട്രെസ് ഇസ് ഗുഡ് ഫോര്‍ യു, ആന്റ് ഹൗ ടു ഗെറ്റ് ഗുഡ് അറ്റ് ഇറ്റ് എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു. സ്‌ട്രെസ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അത് കുറയ്ക്കുകയോ, ഒഴിവാക്കുകയോ അല്ല, മറിച്ച് സ്‌ട്രെസിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും അതിനെ ആലിംഗനം ചെയ്യുകയുമാണ് അദ്ദേഹം പറയുന്നു.

സ്‌ട്രെസ് എന്നത് നമ്മുടെ ശരീരത്തെ വെല്ലുവിളികള്‍ നേരിടാന്‍ ഒരുക്കുന്ന ബയോളജിക്കല്‍ റെസ്‌പോണ്‍സ് ആണ്. അതുകൊണ്ടാണ് അഡ്രിനാലിന്‍ കൂടുകയും ശ്വാസോച്ഛാസം വര്‍ദ്ധിക്കുകയും മസിലുകള്‍ പ്രതിസന്ധികളെ നേരിടാന്‍ തയാറാവുകയും ചെയ്യുന്നത്. അതുകൊണ്ട് സ്‌ട്രെസ് ശാരീരികമായി നല്ലതാണെന്നും പറയാം. ഒരു ഫുട്‌ബോള്‍ മത്സരത്തിന് മുമ്പ് അതിനെക്കുറിച്ചുള്ള സ്‌ട്രെസ് കളിക്കാരന്റെ ശരീരത്തെയും മനസ്സിനെയും നന്നായി കളിക്കുവാന്‍ ഒരുക്കുന്നു. അത് നല്ലതുപോലെ കളിക്കാന്‍ സഹായിക്കും. അതേ സമയം ആ സ്‌ട്രെസിന് അയാള്‍ കീഴടങ്ങിയാല്‍ കളിക്കാരന് നന്നായി കളിക്കാനാവില്ല. അതുകൊണ്ട് സ്‌ട്രെസിനെ മെരുക്കുവാന്‍ പരിശ്രമിക്കുക.

സ്‌ട്രെസിനെ നല്ലതുപോലെ സ്വാഗതം ചെയ്യുമ്പോള്‍ നിത്യജിവിതത്തിലെ സ്‌ട്രെസിനോട് നിങ്ങള്‍ക്ക് ഉചിതമായ വിധത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നുവെന്നു മാത്രമല്ല, മറിച്ച് അതിന്റെ നെഗറ്റീവ് ഇഫക്ടുകളില്‍ നിന്ന് രക്ഷപ്പെടാനും കഴിയുന്നു. സ്‌ട്രെസിനെ നിയന്ത്രിക്കാനാവില്ല, പക്ഷേ, എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാകും.

You might also like

Leave A Reply

Your email address will not be published.