ലോകത്തെ കരയിച്ച ചിത്രം

69

ലോകചരിത്രത്തില്‍ രണ്ട് ലോകമഹായുദ്ധങ്ങളും കടന്നുപോയത് മാനവരാശിക്ക് ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു. ലോകത്തിന് മുന്നില്‍ യുദ്ധം ബാക്കിവെച്ചുപോയ ചിത്രങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു 1945 ല്‍ ജോയ് ഓ ഡോണല്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത സ്വന്തം സഹോദരന്റെ മൃതദേഹം തോളില്‍ കെട്ടി ദഹിപ്പിക്കാനായി കാത്തുനില്‍ക്കുന്ന ധീരനായ ഒരു ബാലന്റെ ചിത്രം.

ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബാക്രമണത്തില്‍ മരിച്ച അനുജന്റെ മൃതശരീരവും ചുമന്ന് മൃതദേഹം ദഹിപ്പിക്കുന്നതിന് തന്റെ ഊഴവും കാത്ത് നില്‍ക്കുന്ന ആ ബാലന്റെ മുഖം ലോകത്തിന് ഒരിക്കലും മറക്കാനാവുകയില്ല.

ജോ ഒ ഡോണല്‍ എന്ന മനുഷ്യനെ ജപ്പാനിലെ യുദ്ധത്തിന്റെ കെടുതികള്‍ ഡേഡോക്യുമെന്റ് ചെയാനായി അയച്ചതായിരുന്നു. 1945 സെപ്റ്റംബര്‍ മുതല്‍ 7 മാസം അദ്ദേഹം വെസ്‌റ്റേണ്‍ ജപ്പാനിലുടനീളം സഞ്ചരിച്ച് യുദ്ധക്കെടുതികള്‍ നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ ഹൃദയത്തിലും ചിത്രങ്ങളിലും തളംകെട്ടിനിന്നിരുന്നത് മനുഷ്യന്റെ സഹനങ്ങളായിരുന്നു.

1945 ല്‍ അവിടെവെച്ച് അദ്ദേഹമെടുത്തതാണ് ഇന്നും ലോകത്തെ കരയിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രം. മരിച്ചുപോയ സ്വന്തം അനിയനോടുള്ള കടമ നിര്‍വഹിക്കുവാനായി അവന്റെ മൃതശരീരവും പേറി, ദഹിപ്പിക്കുന്നിടത്ത് കാത്തുനില്‍ക്കുന്ന ധീരനായ ബാലന്റെ ചിത്രം. കളിചിരികള്‍ മാഞ്ഞുപോയ ബാല്യത്തിന്റെ മനസ്സ് മരവിപ്പിക്കുന്ന ചിത്രം. അത് പരിഷ്‌കൃതനെന്ന് സ്വയം ധരിക്കുന്ന മനുഷ്യന്റെ മനസാക്ഷിയെ മരവിപ്പിച്ച ചിത്രമായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ജോ ഒ ഡോണല്‍ ആ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ചത് ഇങ്ങനെയായിരുന്നു:
പത്തുവയസുള്ള ഒരു കുട്ടി നടന്നുവരുന്നത് ഞാന്‍ കണ്ടു. അവന്റെ തോളില്‍ ഒരു കുഞ്ഞുമുണ്ടായിരുന്നു. ജപ്പാനില്‍ ആ നാളുകളില്‍ കുട്ടികള്‍ സഹോദരന്മാരെയോ, സഹോദരിമാരെയോ ഇതുപോലെ തോളിലേറ്റി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ, ഇവന്‍ വളരെ വ്യത്യസ്തനായിരുന്നു. അവന്‍ അവിടെ എത്തിയിരിക്കുന്നത് വളരെ ഗൗരവമായ ഒരു കാര്യമുള്ളതുകൊണ്ടായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കി. അവന്റെ കാലില്‍ ഷൂ ഉണ്ടായിരുന്നില്ല. അവന്റെ മുഖം കഠിനമായിരുന്നു. അവന്റെ തോളിലുണ്ടായിരുന്ന കുഞ്ഞിന്റെ തല നല്ല ഉറക്കത്തിലെന്നവണ്ണം പുറകോട്ട് ചരിഞ്ഞ് കിടന്നിരുന്നു. ആ പയ്യന്‍ അവിടെ അഞ്ചോ, പത്തോ മിനിട്ട് നേരം അറ്റന്‍ഷനായി നിന്നു.

വെള്ള മാസ്‌ക് ധരിച്ച ആളുകള്‍ അവന്റെ അടുക്കല്‍ വന്ന് അവന്റെ തോളിലെ കെട്ടഴിച്ച് ആ കുഞ്ഞിനെ എടുത്തു. ആ കുഞ്ഞ് മരിച്ചിരുന്നുവെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്്. ആ കുഞ്ഞിന്റെ മൃതദേഹം അവര്‍ കൈയിലും കാലിലും പിടിച്ച് ചിതയിലേക്ക് ഇട്ടു. തീ ആളിക്കത്തുന്നതും നോക്കി ആ ബാലന്‍ ഏറെ നേരം അവിടെ അനങ്ങാതെ നിന്നു. അവന്‍ അവന്റെ കീഴ്ചുണ്ട് രക്തം പൊടിയുന്നവിധം ശക്തിയായി കടിച്ചുപിടിച്ചിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതുപോലെ തീ നാളങ്ങള്‍ താണു. ആ ബാലന്‍ പിറകോട്ട് തിരിഞ്ഞ് നിശബ്ദനായി നടന്നുപോയി.

You might also like

Leave A Reply

Your email address will not be published.