ലോകത്തിലെ ഏറ്റവും മികച്ച 10 പുസ്തകങ്ങള്‍ 

329
ച്ചടിച്ച് വിതരണം ചെയ്ത കോപ്പികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ആദ്യ പത്ത് പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ വിറ്റഴിക്കപ്പെട്ട ബുക്കുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സാഹിത്യകാരനായ ജെയിംസ് ചംപ്മാന്‍ ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബുക്കുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം ബൈബിളിനാണ്. വിവിധ ഭാഷകളിലായി 3.9 ബില്ല്യണ്‍ കോപ്പി ബൈബിളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. മാവോ സേദോങ്ങിന്റെ പ്രധാന പ്രസംഗങ്ങളും ലേഖനങ്ങളും ചേര്‍ത്ത് സമാഹരിച്ച ‘ക്വട്ടേഷന്‍സ് ഫ്രം ദ വര്‍ക്‌സ് ഓഫ്  മാവോ സെദോങ്ങ് ‘(Quotations from the Works of Mao Tse-tung ) ആണ് രണ്ടാം സ്ഥാനത്തുള്ള കൃതി. ഇതുവരെ 820 മില്ല്യണ്‍ കോപ്പികളാണ് വില്‍ക്കപ്പെട്ടിട്ടുള്ളത്.
400 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ‘ഹാരിപോര്‍ട്ടര്‍’ ആണ് മൂന്നാം സ്ഥാനത്ത്. ജെ.ഡി.ആര്‍ ടോള്‍ക്കിന്‍ രചിച്ച എപിക് ഫാന്റസി നോവല്‍ ‘ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ‘(The Lord of the Rings)103 മില്ല്യണ്‍ കോപ്പികള്‍, പൗലോ കൊയ്‌ലോയുടെ ‘ദ ആല്‍ക്കമിസ്റ്റ്'(The Alchemist ) 65 മില്ല്യണ്‍ കോപ്പികള്‍, ‘ദ ഡാവിഞ്ചി കോഡ്'( The Da Vinci Code) 57 മില്ല്യണ്‍ കോപ്പികള്‍, ‘ദ ട്വിലിറ്റ് സാഗ'(The Twilight Saga ) 43 മില്ല്യണ്‍ കോപ്പികള്‍, ‘ഗോണ്‍ വിത്ത് ദ വിന്‍ഡ്'( Gone With the Wind) 33 മില്ല്യണ്‍ കോപ്പികള്‍, ‘തിങ്ക് ആന്‍ഡ് ഗ്രോ റിച്ച്'(Think and Grow Rich) 30 മില്ല്യണ്‍ കോപ്പികള്‍, ‘ഡയറി ഓഫ് ആനി ഫ്രാങ്ക്'(Diary of  Anne  Frank) 27 മില്ല്യണ്‍ കോപ്പികള്‍ എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റു ബുക്കുകള്‍.

 

You might also like

Leave A Reply

Your email address will not be published.