രാത്രി സുഖമായി ഉറങ്ങണോ? 

211
കല്‍ ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നാല്‍ പിന്നെ എന്തെങ്കിലും  കഴിച്ച് കിടന്നുറങ്ങുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ എന്നും സാധിക്കുന്നവര്‍ എത്ര പേരുണ്ടാകും? ഇവിടെ പലപ്പോഴും വില്ലനാകുന്നത് രാത്രി കഴിക്കുന്ന ആഹാരമാണ്. വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല.നല്ല ഉറക്കം ലഭിക്കാന്‍ നല്ല ഭക്ഷണം കഴിക്കണം. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആഹാരസാധനങ്ങള്‍? എന്തൊക്കെയാണ് ഉറക്കം കെടുത്തുന്ന ആഹാരങ്ങള്‍?
പാല്‍
രാത്രി ഉറങ്ങും മുന്‍പേ പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ അമിനോ ആസിഡ് ആയ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിരിക്കുന്നു. ഇത് സെറാടോണിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു.
വൈന്‍
നല്ല ഉറക്കം കിട്ടണം എന്നുണ്ടെങ്കില്‍ രാത്രി ഒരിക്കലും വൈന്‍ കഴിച്ചിട്ട് കിടക്കരുത്. റെഡ് വൈന്‍ ഹൃദയത്തിനു നല്ലതാണ് എന്ന് പറയുമെങ്കിലും രാത്രി കഴിക്കുന്നത് ഉറക്കത്തിനു അത്ര നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അരിഭക്ഷണം
രാത്രി അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കം ലഭിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്/ കോഫി
ചോക്ലേറ്റ് പ്രേമികള്‍ക്കെല്ലാം ഇഷ്ടമുള്ള ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഉറങ്ങാന്‍ കിടക്കും മുന്‍പേ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുകയും കൂടുതല്‍ ഊര്‍ജ്ജസ്വലരായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
വാഴപ്പഴം
കൂടുതല്‍ സ്‌ട്രെസ് തോന്നുന്നുണ്ടോ? എങ്കില്‍ വാഴപ്പഴം കഴിക്കൂ. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ സ്‌ട്രെസ് കുറയ്ക്കുകയും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും.
ചിക്കന്‍/പനീര്‍ കറി
ചിക്കന്‍, പനീര്‍ കറി ഉറങ്ങും മുന്നേ കഴിച്ചാല്‍ പണി കിട്ടും! ഇങ്ങനെ കലോറി കൂടിയ ഭക്ഷണമാണ് രാത്രി കഴിക്കുന്നതെങ്കില്‍ ഉറക്കം കിട്ടാന്‍ പാടായിരിക്കും.
വെജിറ്റബിള്‍ സൂപ്പ്
ഉറങ്ങും മുന്നേ വെജിറ്റബിള്‍ സൂപ്പ് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ നല്ലതാണ്. ഇത് വയര്‍ സൌഹൃദപരമായ ഭക്ഷണം ആയതിനാല്‍ പെട്ടെന്ന് ദഹിക്കുകയും അധികം ബുദ്ധിമുട്ടില്ലാതെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു

You might also like

Leave A Reply

Your email address will not be published.