മധുരം കിനിയും സീതപ്പഴം

222
ഒരു കൈയില്‍ ഒതുങ്ങുന്ന മധുരക്കട്ടയെന്നു വിളിക്കാം സീതപ്പഴത്തെ. പച്ചപ്പഴത്തിനകത്ത് വെള്ള നിറത്തില്‍ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണിത്. വലിയ പരിചരണമൊന്നും കൂടാതെ സീതപ്പഴ മരം വളരും. കടുത്ത ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കുവാനുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വയ്ക്കാത്ത മരം നിരവധി ശാഖകളോടെയാണ് വളരുക. അനോന സ്‌ക്വാമോസ എന്നാണ് ശാസ്ത്രനാമം. കസ്റ്റാര്‍ഡ് ആപ്പിളെന്നാണ് ഇംഗ്ലീഷ് പേര്. ആത്തച്ചക്ക എന്ന പേരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് അറിയപ്പെടുന്നു.
മവോദ്, പാലാനഗര്‍, വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇനങ്ങളാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുക. വിത്തുകള്‍ മുളപ്പിച്ചോ, ബഡ്ഡ്‌തൈകള്‍ നട്ടോ കൃഷി ചെയ്യാം. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞനിറമാകുമ്പോള്‍ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് നന്നായി പഴുക്കും. ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ നിന്നും 60 മുതല്‍ 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. മികച്ച രോഗപ്രതിരോധ ശേഷിയാണ് സീതപ്പഴമരത്തിന്റെ പ്രത്യേകത. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിന്റെ ഇലതേച്ച് കുളിപ്പിക്കാറുണ്ട്. നാരില്ലാത്ത സീതപ്പഴം പോഴക സമ്പുഷ്ടമാണ്.
ഗര്‍ഭിണികള്‍ സീതപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

You might also like

Leave A Reply

Your email address will not be published.