‘ഭരതം’ പിറന്ന വഴി

168

സംവിധായകനായ സിബി മലയിലും ലോഹിതദാസും, നടന്‍ മോഹന്‍ലാലുമൊക്കെ ഒരു സിനിമയ്ക്കുവേണ്ടി ഒരുങ്ങുകയായിരുന്നു. നാളെയാണു ഷൂട്ടിംഗ് ,പെട്ടെന്നാണു ആ വാര്‍ത്ത വന്നത് , ഈ സിനിമയുടെ കഥ മുന്‍പ് ഒരു സിനിമയില്‍ ഉണ്ടായിട്ടുണ്ട്. സിബി മലയിലും മറ്റ് അണിയറ പ്രവര്‍ത്തകരും വിഷമത്തിലായി.

ഷൂട്ടിങ്ങിന് ഇനി ഒരു ദിവസം. എന്നാല്‍ ലോഹിതദാസ് നിരാശനായില്ല. അന്ന് ഉറക്കമിളച്ചിരുന്നു ഒരു സ്‌ക്രിപ്റ്റ് തയാറാക്കി. പിറ്റേദിവസം ഷൂട്ടിംഗ് തുടങ്ങി. ആ സിനിമയാണ് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ആയി മാറിയ മോഹന്‍ലാലും നെടുമുടിവേണുവും മത്സരിച്ച് അഭിനയിച്ച ‘ഭരതം’.

You might also like

Leave A Reply

Your email address will not be published.