നമുക്ക് ചുറ്റും

നമുക്ക് അറിഞ്ഞിരിക്കാം

252
ലോകത്ത് ഏറ്റവും വിലയേറിയ ഭക്ഷണം; ടീസ്പൂണിന് 25 ലക്ഷം

അല്‍ബിനോ മത്സ്യത്തിന്റെ മുട്ട കൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവത്തിനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വില. ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യന്‍ രൂപ.അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ എന്നാണ് ശരിക്കും പേര്.അല്‍ബിനോ മത്സ്യത്തിന്റെ മുട്ടയോടപ്പം ഭക്ഷണത്തിൻ്റെ രുചിക്കായി 22 കാരറ്റ് സ്വര്‍ണവും ചേര്‍ക്കുന്നുണ്ട്. ഇതാണ് ഭക്ഷണത്തെ ലോകത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണം ആക്കുന്നത്. ഒരു കിലോ കവിയാറിന് മൂന്ന് ലക്ഷം ഡോളറാണ് വില. ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ.റൊട്ടിക്കൊപ്പം കഴിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് വൈറ്റ് ഗോള്‍ഡ് കവിയാര്‍. സ്വര്‍ണ്ണം ചേര്‍ത്തില്ലെങ്കിലും പൈസയ്ക്ക് വലിയ കുറവൊന്നും ഇല്ല.ഏകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് സ്വര്‍ണ്ണം ചേര്‍ക്കാത്ത കവിയാറിന്റെ വില. അതിനിടയില്‍ തെക്കന്‍ കാസ്പിയന്‍ കടലില്‍ മാത്രം കാണപ്പെടുന്ന അല്‍ബിനോ മത്സ്യം വംശനാശഭീഷണിയിലാണ്‌.

ഉറക്കമുണര്‍ന്നാല്‍ ആദ്യംചെയ്യുന്നത്

രാവിലെ ഉറക്കമുണര്‍ന്നാല്‍ സ്മാര്‍ട്ട്‌ഫോണിലെ പുതിയ മെസേജുകള്‍ പരിശോധിക്കാതെ നിങ്ങള്‍ക്ക് എത്ര മിനിറ്റ് തള്ളിനീക്കാനാവും.15 മിനിറ്റോ അതിലും കൂടുതലോ ആണെങ്കില്‍ നിങ്ങള്‍ രാജ്യത്തെ 78 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെക്കാള്‍ വ്യത്യസ്തനാണ്.അതായത് സമാര്‍ട്ട്‌ഫോണ്‍ സൗകര്യമുപയോഗിക്കുന്ന യുവാക്കളില്‍ 78 ശതമാനവും ഉറക്കമുണര്‍ന്നാല്‍ 15 മിനിറ്റിനുള്ളില്‍ ഒരു വട്ടമെങ്കിലും ഫോണ്‍ കൈയിലെടുക്കുമത്രെ.രസകരമായ കണക്കുകള്‍ വേറെയുമുണ്ട്.28 ശതമാനം ഉപയോക്താക്കളും ദിവസം ശരാശരി 11 തവണ മുതല്‍ 25 തവണ വരെ ഫോണെടുത്ത് നോക്കും. 22 ശതമാനം പേര്‍ക്ക് ഇത് 26 മുതല്‍ 50 തവണ വരെയാണ്. ഈ ചടങ്ങ് അങ്ങനെ കൃത്യമല്ലാത്ത ഇടവേളകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പകുതിയിലേറെ പേരും (52 ശതമാനം) ഉറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് വരെയും ഫോണില്‍ നോക്കിക്കൊണ്ടിരിക്കും.വാട്‌സ്ആപ്പ് അടക്കമുള്ള ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകളിലേക്കാണ് ഫോണെടുത്താല്‍ ആദ്യം കണ്ണുപോകുന്നത്. പിന്നീട് ഇമെയിലുകളും എസ്.എം.എസുകളും വായിക്കും.

You might also like