തുളസി നടാം, ആരോഗ്യത്തിനും വരുമാനത്തിനും

167
 തുളസിക്ക് ഔഷധ ഗുണങ്ങള്‍ ഏറെയാണ്. ജാതിമത ഭേദമന്യേ പണ്ടൊക്കെ എല്ലാ വീടുകളും തുളസി ചെടികള്‍ ധാരാളമായി ഉണ്ടാകുമായിരുന്നു. മുറ്റത്ത് തുളസി തറയില്‍ വിളക്ക് വയ്ക്കുന്നത് ഹൈന്ദവാചാരമാണ്. നിരവധി അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ് തുളസി. ഇലയും പൂവും തണ്ടും വേരുമെല്ലാം ഔഷധ ഗുണമുള്ളതു തന്നെ. മഴക്കാലം തുടങ്ങി കഴിഞ്ഞിരിക്കുന്നു. മുറ്റത്ത് ഒന്നോ രണ്ടു തുളസി തൈകള്‍ നടാന്‍ ഇതിലും പറ്റിയ സമയമില്ല. നമ്മുടെയും കുട്ടികളുടെയും ആരോഗ്യത്തിനു വേണ്ടി മുറ്റത്ത് തുളസി നടാം.കേരളത്തില്‍ പ്രധാനമായും രണ്ടു തരം തുളസികളാണ് കണ്ടുവരുന്നത്. കൃഷ്ണ തുളസിയും രാമതുളസിയും. ഇലകള്‍ കറുത്ത നിറത്തിലുള്ളതാണ് കൃഷ്ണ തുളസി. രാമതുളസിയുടെ ഇലകള്‍ വെള്ളയും പച്ചയും കലര്‍ന്നതാണ്. കൃഷ്ണ തുളസിക്കാണ് ഔഷധ ഗുണം കൂടുതല്‍. നിരവധി ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാന്‍ തുളസി ഉപയോഗിക്കുന്നു.
ഔഷധ ഗുണങ്ങള്‍
➤പനി പമ്പകടക്കണമെങ്കില്‍ തുളസി നീര് കഴിച്ചാല്‍ മതി.
➤വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.
➤തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.
➤ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക.
➤നേത്ര രോഗങ്ങള്‍ക്ക് കൃഷ്ണതുളസിയില നല്ലതാണ്. കൃഷ്ണതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണില്‍ ഉറ്റിക്കുന്നത് വേദന അകറ്റാന്‍ സഹായിക്കും.
➤തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലില്‍ തേയ്ക്കുകയോ അല്ലെങ്കില്‍ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
➤ലൂക്കോഡര്‍മ പോലുള്ള ചര്‍മ രോഗങ്ങള്‍ അകറ്റാന്‍ തുളസി നീര് സഹായിക്കും.
➤പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച് പുരട്ടുക. എളുപ്പം ഭേദമാകും.
➤തേനും തുളസിയിലയുടെ നീരും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് ഭേദമാകും.
➤തുളസിയില 12 എണ്ണം വീതം ദിവസവും കഴിക്കുന്നത് സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും

You might also like

Leave A Reply

Your email address will not be published.