ചരിത്രത്തിൻ്റെ താളുകളില്‍ ചാര്‍ലി ചാപ്ലിന്‍

ബുക്ക് റിവ്യു-ലൂയി മണവാളന്‍

284

നിശബ്ദ സിനിമയുടെ ആചാര്യനും ഹാസ്യസാമ്രാട്ടുമായ ചാര്‍ലി ചാപ്ലിനെക്കുറിച്ച് മാതൃഭൂമി ബുക്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച ‘ചാപ്ലിന്റെ ആത്മകഥ’ മികച്ച ആഖ്യാനമാണ്. കാലാതീതമായി നിറഞ്ഞുനില്‍ക്കുന്ന ഈ കലാകാരന്റെ അനുഭവങ്ങളും ജീവിതദര്‍ശനങ്ങളും നമ്മുടെ ജീവിതത്തെയും ബലപ്പെടുത്തുമെന്ന് തീര്‍ച്ച. തീക്ഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയാണ് ഓരോ കലാകാരനും പരുവപ്പെടുന്നത്. ചാപ്ലിന്റെ കുട്ടിക്കാലവും ഇതില്‍ നിന്നും ഭിന്നമായിരുന്നില്ല. ജ്യേഷ്ഠന്‍ സിഡ്‌നിയും അമ്മയും അടങ്ങുന്നതായിരുന്നു അവന്റെ ചെറിയ കുടുംബം. അമിത മദ്യപാനത്തിന്റെ പേരിലാണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത്.രാത്രികളില്‍ അമ്മ തന്നെയും സിഡ്‌നിയെയും സുഖകരമായ കിടക്കയില്‍ പുതപ്പിച്ച് കിടത്തി ആയയുടെ പരിചരണത്തില്‍ ഏല്‍പിച്ച് നാടകാഭിനയത്തിന് പോകും. അഞ്ചാം വയസില്‍ ചാപ്ലിന്‍ അരങ്ങിലെ ആദ്യപ്രകടനം നടത്തി. വാടകവീട്ടില്‍ തനിച്ചാക്കി പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അമ്മ അവനെയും സഹോദരനെയും നാടകതിയേറ്ററിലേക്ക് കൊണ്ടുപോകുമായിരുന്നു. അങ്ങനെ കുഞ്ഞുചാപ്ലിനും ആയിടെ അരങ്ങിലെത്തിയ ഒരു നാടകത്തില്‍ നല്ലൊരു റോള്‍ കിട്ടി. ആ പ്രകടനത്തിലൂടെ ജനത്തിന്റെ ചിരിയും പ്രശംസയും ലഭിച്ചു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു ആ കുടുംബം. അമ്മയുടെ കഠിനാധ്വാനവും പ്രോത്സാഹനവും പിന്തുണയുമാണ് പില്‍ക്കാലത്ത് മഹാനായ ആ കലാകാരന് ജന്മം നല്‍കിയത്. എത്ര ദാരിദ്ര്യത്തിലും ജീവിതപ്രശ്‌നങ്ങള്‍ക്കിടയിലും കുഞ്ഞ് ചാര്‍ലിക്ക് അമ്മ രാത്രികളില്‍ കഥകള്‍ പറഞ്ഞ് കൊടുക്കുമായിരുന്നു. അമ്മയും മകനും തമ്മിലുള്ള അഗാധമായ സ്‌നേഹം തുടർന്ന് വായിക്കാം http://bit.ly/2t2O1bI

You might also like