കോടീശ്വരന് ഭിക്ഷക്കാരന്‍ നല്‍കിയ സമ്മാനം

58

സുമുഖനെങ്കിലും പാവപ്പെട്ട ചെറുപ്പക്കാരനായിരുന്നു ഹഗ്ഗി ഏര്‍സ്‌ക്കയിന്‍.അയാള്‍ ലൗറാ മേര്‍ട്ടണ്‍ എന്ന യുവതിയുമായി സ്‌നേഹത്തിലാകുന്നു. കല്യാണം കഴിക്കണമെന്ന് ഇരുകൂട്ടര്‍ക്കും കലശലായ ആഗ്രഹം. പക്ഷേ, ലൗറായുടെ പിതാവു വിലക്കു കല്പിച്ചു: ഹഗ്ഗിക്ക് പതിനായിരം പൗണ്ടിന്റെ സമ്പാദ്യമെങ്കിലുമുണ്ടായിട്ടു കല്യാണം നടത്തിയാല്‍ മതി.
ദുഃഖിതനായ ഹഗ്ഗി അങ്ങനെ നടന്നു നീങ്ങുമ്പോഴാണ് നല്ലൊരു പെയിന്ററായ തന്റെ സുഹൃത്ത് അല്ലന്‍ ട്രേവറെ കണ്ടുമുട്ടുന്നത്. ട്രേവര്‍ തൊട്ടടുത്തു നില്ക്കുന്ന ഒരു പിച്ചക്കാരന്റെ പടം അതേപടി കാന്‍വാസില്‍ പകര്‍ത്തുകയായിരുന്നു. പിച്ചച്ചട്ടിയുമായി വളഞ്ഞുകൂനി നില്ക്കുന്ന ആ പാവത്താനെ കണ്ടപ്പോള്‍ ഹഗ്ഗിക്ക് എന്തെന്നില്ലാത്ത സഹതാപം തോന്നി. അയാള്‍ക്കു എന്താണ് കൊടുക്കുക! തന്റെ പക്കല്‍ ആകെക്കൂടി ഒരു നാണയമേ ഉള്ളൂ. സുഹൃത്തു കാണാതെ അതെടുത്ത് അയാള്‍ ആ പിച്ചക്കാരനു കൊടുത്തു. തികഞ്ഞ സന്തോഷത്തോടെ പിച്ചക്കാരന്‍ ഹഗ്ഗിക്കു നന്ദിപറയുകയും ചെയ്തു .
പക്ഷേ, പിന്നീട് ട്രേവറില്‍നിന്നും ഹഗ്ഗി ഒരു വസ്തുത മനസ്സിലാക്കുന്നു: അതൊരു പിച്ചക്കാരനേ അല്ലായിരുന്നു- യാചകവേഷത്തില്‍ തന്റെ പടം വരപ്പി്ക്കാനെത്തിയ യൂറോപ്പിലെ ഏറ്റവും വലിയ കോടീശ്വരന്‍ ബാരണ്‍ ഹൗസ്‌ബേര്‍ഗ് ആയിരുന്നു അത്. അദ്ദേഹം ഹഗ്ഗിയെ സംബന്ധിക്കുന്ന എല്ലാവിവരവും സുഹൃത്തു ട്രേവറില്‍നിന്നും മനസ്സിലാക്കിയുമിരുന്നു-ഹഗ്ഗിയുടെ വിവാഹപ്രശ്‌നവും ദയനീയതയുമൊക്കെ. ഹഗ്ഗിക്ക് ആകെ മൊത്തം അസ്വസ്ഥതയായി. അദ്ദേഹം തന്നോട് ഇനി എങ്ങനെയാണു പ്രതികരിക്കാന്‍ പോകുന്നത്.!
എന്നാല്‍, ആ കോടീശ്വരന്‍ ഹഗ്ഗിയുടെ നാണയത്തില്‍ അതീവ സന്തുഷ്ടനാവുകയായിരുന്നു. പ്രതിസമ്മാനമായി അദ്ദേഹം പിന്നീടു പകരം എത്തിച്ചുകൊടുത്തതു പതിനായിരം പൗണ്ടാണ്- വിവാഹസമ്മാനമായി! ”ദി മോഡല്‍ മില്യനെയര്‍” (ഠവല ങീറലഹ ങശഹഹശീിമശൃല) എന്ന ശീര്‍ഷകത്തില്‍ ഓസ്‌ക്കര്‍ വൈല്‍ഡ് എഴുതിയ സോദ്ദേശകഥയാണിത്.
എന്താണ് ആ കോടീശ്വരനെ പുളകമണിയിച്ചത്? പാവപ്പെട്ട ഹഗ്ഗിയുടെ പക്കല്‍ ആ ഒരുനാണയമേ ഉണ്ടാായിരുന്നുള്ളു. എങ്കിലും, ആ പിച്ചക്കാരന്റെ ദയനീയത കണ്ടപ്പോള്‍ അയാളുടെ മനസ്സലിഞ്ഞു. തന്റെ വിവാഹം നടത്താന്‍പോലും നിവൃത്തിയില്ലാത്തവനാണു ഹഗ്ഗിയെന്ന് പെയിന്ററില്‍ നിന്ന് ആ കോടീശ്വരന്‍ മനസ്സിലാക്കുകയും ചെയ്തു. ആ വലിയ മനസ്സിനാണ് കോടീശ്വരന്‍ വിലയിട്ടത്; പ്രതിസമ്മാനമായി അവന് ആവശ്യമുള്ളത്ര സംഖ്യ നല്കുന്നത്
– കിട്ടിയതിന്റെ 10,000 ഇരട്ടി.
മനസറിഞ്ഞ് നല്‍കുന്നവന്‍ എക്കാലവും അനുഗ്രഹിക്കപ്പെടും…

You might also like

Leave A Reply

Your email address will not be published.