കേരള പോലീസിന്റെ ഫേസ്ബുക്ക്  പേജിന് മില്യന്‍ ലൈക്ക്

41
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയായ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് ചരിത്ര നേട്ടം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പത്തുലക്ഷം ലൈക്കും ഫോളോവേഴ്‌സുമായി കേരള പോലീസിന്റെ ഫേസ് ബുക്ക് പ്രയാണം തുടരുന്നു.  ലൈക്കിന്റെ കാര്യത്തില്‍  ന്യയോര്‍ക്ക് പോലീസിന്റെയും ക്യൂന്‍സ് ലാന്‍ഡ് പോലീസിന്റെയുമൊക്കെ പേജുകളെ അട്ടിമറിച്ചാണ് കേരളപോലീസ് ഈ വിജയം നേടിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന പോലീസ് പേജാണിത്. ഒരു മില്യണ്‍ ലൈക്ക് നേടിയ അപൂര്‍വ്വം പേജുകളിലൊന്നായി മാറിയ ഈ പേജ് പോലീസിന്റെ ഔദ്യോഗിക അറിയിപ്പുകളും വിവരങ്ങളും കൃത്യമായി ജനങ്ങളിലെത്തിക്കുവാനുള്ള ചാനലായി ഈ പേജ് മാറിക്കഴിഞ്ഞു.
വഴിതടഞ്ഞും പിഴയടപ്പിച്ചും ക്ലാസെടുത്തും ബോധവത്ക്കരിക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ ട്രോളിയും ചിരിപ്പിച്ചും കാര്യം പറയാമെന്ന കണ്ടെത്തലാണ് പെട്ടെന്ന് കേരളപോലീസിന്റെ ഫേസ് ബുക്ക് പേജ് സൂപ്പര്‍ഹിറ്റാക്കിയത്. സോഷ്യല്‍ മീഡിയ വഴി പോലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നതോടൊപ്പം  ട്രാഫിക്-സൈബര്‍ സംബന്ധമായ ബോധവത്ക്കരണവും നിയമകാര്യങ്ങളും ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയായിരുന്നു പേജ് തുടങ്ങിയത്.  പൊതുജനങ്ങള്‍ അത് കൈനീട്ടി സ്വീകരിച്ചതോടെ സംഭവം ക്ലിക്കായി. ഉരുളക്കുപ്പേരി പോലെയുള്ള മറുപടിയും ട്രോളുകളുമാണ് കേരളപോലീസ് ഫേസ്ബുക്ക് പേജിനെ  ന്യൂജന്മാര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കിയത്.
ലോകപോലീസിന്റെ പോലീസ് പേജിനെ പോലും പിന്നിലാക്കിയ  കേരളപോലീസിന് മുന്നില്‍ ഇനി നേപ്പാള്‍ പോലീസ് മാത്രം.  നേപ്പാള്‍ പോലീസിന്റെ ഔദ്യോഗികപേജില്‍ നിലവില്‍ കേരള പോലീസിനെക്കാള്‍ ഫോളോവേഴ്‌സും ലൈക്കും ഉണ്ട്. പക്ഷേ, അവരെയും വേഗത്തില്‍ മറികടക്കാനുളള ഒരുക്കത്തിലാണ് കേരള പോലീസ്.

You might also like

Leave A Reply

Your email address will not be published.