ഔഷധങ്ങളുടെ കലവറയായ കറ്റാര്‍വാഴ

165
പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ് കറ്റാര്‍ വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. വാതം, പിത്തം, കഫം എന്നിവയ്ക്ക് വളരെ ഫലം ചെയ്യുമിത്. ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ നീര്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പൊള്ളല്‍, വ്രണം, ചൊറിച്ചില്‍, കുഴിനഖം എന്നിവയ്ക്കുള്ള മരുന്നായും പോളനീര്‍ ഉപയോഗിക്കുന്നു.പോളനീരും പച്ച മഞ്ഞളും ചേര്‍ത്ത് അരച്ചിട്ടാല്‍ വ്രണം, കുഴിനഖം എന്നിവ പെട്ടെന്നു ശമിക്കും.പോളനീര് പതിവായി തലയില്‍ പുരട്ടിയാല്‍ മുടി സമൃദ്ധമായി വളരും.
ത്വക്കിലെ തടിപ്പു മാറുവാനും മൃദുത്വവും നിറവും തിളക്കവും നല്‍കി ത്വക്കിന് ഭംഗികൂട്ടാനും കറ്റാര്‍വാഴയുടെ നീരിന് കഴിയും.
കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയെ തടയുക കൊളസ്‌ട്രോള്‍ കുറയ്ക്കുക, ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുക, വൃക്കയിലെ കല്ലുകളെ തടയുക എന്നിവയാണ് മറ്റു പ്രധാന സവിഷേതകള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആഹാരത്തിലെ അധിക അമ്ലത്വം കുറയ്ക്കാനും ദഹനക്രമക്കേടുകള്‍ ഇല്ലാതാക്കാനും പ്രത്യേക കഴുവുണ്ട് ഈ ചെടിക്ക്.

You might also like

Leave A Reply

Your email address will not be published.