ഒരു ജീവന്‍ രക്ഷിക്കാന്‍ ഒരു സന്ദേശം

51

ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഒരു
കൂട്ടം യുവാക്കളുടെ നന്മനിറഞ്ഞ കഥ
ഏഴു മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നടത്താന്‍ നിശ്ചയിച്ചു. പക്ഷേ അപൂര്‍വ രക്തഗ്രൂപ്പായ ബോംബെ ബ്ലഡ് ഗ്രൂപ്പ് (hh Blood Group) ഇല്ലാതെ
കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ അച്ഛന്റെ ബോംബെ ഗ്രൂപ്പാണെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് മറ്റൊരാള്‍ക്ക് രക്തം ദാനം ചെയ്തതുകൊണ്ട് കുഞ്ഞിന് നല്‍കാനുമാവില്ല.
ജീവനും മരണത്തിനുമിടയ്ക്കുളള നൂല്‍പ്പാലത്തില്‍ സഞ്ചരിച്ചിരുന്ന ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പക്ഷേ കേരളത്തിലെ നാല് ജില്ലകളില്‍നിന്നായാണ് രക്തദാതാ
ക്കളെത്തിയത്. ആറ് മണിക്കൂറിനുളളില്‍ രക്തം ലഭിക്കണ
മെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അഞ്ച് മണിക്കൂറിനുളളില്‍ ത്തന്നെ കുഞ്ഞിനുളള ജീവരക്തം എത്തിയിരുന്നു. ഇത് ഇത്ര വേഗം എങ്ങനെ സാധിച്ചു എന്ന് ചിന്തിക്കുന്നവര്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഈ നല്ല മനസ്സുകളെക്കൂടി അറിയണം. കാരണം, കേരളത്തിനകത്തും പുറത്തുമായി രാപകലില്ലാതെ തങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവരുടെ ജീവന്‍ രക്ഷിക്കാനായി
ഓടുന്നവര്‍, ബ്ലഡ് ഡോണേഴ്സ് കേരളയിലെ അംഗങ്ങള്‍.
ഇവരില്‍ മിക്കവരും ന്യൂജെന്‍ ആണെങ്കിലും എപ്പോഴും ഓണ്‍ലൈന്‍ ആകുന്നത് ചാറ്റിങ്ങിനായി മാത്രമല്ല, ഒരോ
ജീവനും രക്ഷിക്കാനുളള ദൗത്യമേറ്റുകൊണ്ടാണ്. ബ്ലഡ്
ഡോണേഴ്സ് കേരള (ബിഡികെ) എന്ന വാട്സാപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ആശയവിനിമയം മുഴുവന്‍. രക്തം ആവശ്യമുളളവര്‍ ഏത് സമയത്താണെങ്കിലും എത്ര യൂണിറ്റ് രക്തം വേണമെന്ന് ഒരു മെസേജ് അയച്ചാല്‍ മതി. എത്രയും പെട്ടെന്ന് നിങ്ങളുടെ സഹോദരനോ സഹോദരിക്കോവേണ്ടി അവര്‍ ഓടിയെത്തും. ലാഭേച്ഛയോ പ്രതിഫലമോ ഇല്ലാതെ സ്വമനസ്സാലെ ഇത് ചെയ്യുന്നവരെ ആശുപത്രിക്കിടക്കയിലുള്ളവര്‍ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടില്ലെങ്കിലേ അത്ഭുതമുളളൂ.
കേരളത്തിലെ എല്ലാ ജില്ലകളിലും, കൂടാതെ ബംഗലൂരു, മംഗലാപുരം തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ദുബായ്, ബഹ്റിന്‍, കുവൈത്ത്, സൗദി, ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലും ബിഡികെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലെ ഏതൊരാള്‍ക്കും ഏതു സമയത്തും രക്തം ആവശ്യമായി വന്നാല്‍ സഹായത്തിനായി ബിഡികെ അംഗങ്ങള്‍ ഓടിയെത്തും, രക്തദാനമെന്ന മഹാദാനത്തിനായി.
2011 ല്‍ ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍ കുറച്ച് അംഗങ്ങളുമായി കോട്ടയം സ്വദേശി വിനോദ് ഭാസ്‌കര്‍ എന്ന യുവാവ് തുടങ്ങിയ സഹായ സംരംഭം ഇന്ന് കേരളത്തിലെ ഒരു ജില്ലയില്‍ത്തന്നെ എഴുപതോളം വാട്സാപ്പ് ഗ്രൂപ്പുകളും അതിലായി ലക്ഷക്കണക്കിന് ഡോണര്‍മാരുമുളള വലിയ ശൃംഖലയായി മാറിയിട്ട് നാല് വര്‍ഷത്തോളമായി. താനൊരു നിമിത്തം മാത്രമാണെന്നും കൂടെയുള്ളവരാണ് ഈ ഗ്രൂപ്പിനെ വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതുമെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറായ വിനോദ് ഭാസ്‌കര്‍ പറയുന്നു.
കേരളത്തിന് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍മാരും ഓരോ ജില്ല
യ്ക്കും പ്രത്യേകം ജില്ലാ കോര്‍ഡിനേറ്റര്‍മാരുമുണ്ട്. ഇവരാണ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഏകോപനവുമെല്ലാം. രക്തദാനം കൂടാതെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളും ദരിദ്രരായ രോഗികള്‍ക്ക് സാമ്പത്തിക സഹായവും ബോധവത്കരണ ക്യാമ്പുകളും ബിഡികെ സംഘടിപ്പിക്കുന്നുണ്ട്. ആര്‍ക്കാണെന്നുപോലും ചോദിക്കാതെ ഏതു പാതിരാത്രിയിലും ഏത് ആശുപത്രിയിലും ഓടിയെത്തുന്ന ഇവരാണ് യഥാര്‍ത്ഥ ഹീറോസ്. ജീവരക്ഷയ്ക്കായുള്ള ഈ ദൗത്യത്തില്‍ പങ്കാളികളാകാന്‍ നിങ്ങളും ആഗ്രഹിക്കുന്നെങ്കില്‍ മടിക്കാതെ ഫോളോ ചെയ്‌തോളൂ ഈ ലിങ്ക്.
-https://www.facebook.com/BloodDonorsKerala

You might also like

Leave A Reply

Your email address will not be published.