ഒയിമിയാകോണിലെ തണുപ്പാണ് തണുപ്പ്

105

സൈബിരിയയിലെ ഒയിമിയാകോണ്‍ എന്ന ഗ്രാമക്കാര്‍ക്ക് തണുപ്പ് ഒരു പ്രശ്‌നമേയല്ല. പുറത്തിറങ്ങിയാല്‍ കണ്‍പീലികളില്‍ പോലും ഐസ് കട്ടിപിടിച്ചിരിക്കും. വാഹനങ്ങള്‍ നിറുത്തിയിട്ടാല്‍ പിന്നെ സ്റ്റാര്‍ട്ടാവില്ല. കാലുനിലത്തുകുത്തിയാല്‍ ഫ്രീസായിപ്പോകും. കഴിഞ്ഞ വര്‍ഷം തണുപ്പുകൊണ്ട് അവിടെയുണ്ടായിരുന്ന ഇലക്‌ട്രോണിക് തെര്‍മോമീറ്റര്‍ പോലും തണുത്തുറഞ്ഞുപോയി. പക്ഷേ, ഇതൊക്കെയന്ത് എന്നതാണ് അവിടെയുള്ളവര്‍ ചോദിക്കുന്നത്. ഇവിടുത്തെ 500 ലധികം വരുന്ന സ്ഥിരതാമസക്കാര്‍ക്ക് ലൈഫ് വെരി കൂള്‍. അവര്‍ രാവിലെ എണീറ്റ് സാധാരണപോലെ ജോലിക്കുപോകും. കുട്ടികള്‍ക്ക് താപനില മൈനസ് 52 ഡിഗ്രിയിലും താഴെയായാലേ ക്ലാസ് വിടൂ. അതുവരെ യാതൊരു പ്രശ്‌നവുമില്ല.

റഷ്യയിലെ സാക്ക റിപ്പബ്ലികിലെ ഒയിമിയാകോണ്‍സ്‌കി ജില്ലയിലാണ് ഈ ഒയിമിയാകോണ്‍ എന്ന ഗ്രാമം. ഒയിമിയോകോണ്‍ നദിയില്‍ നിന്നാണ് ഈ ഗ്രാമത്തിന് ഈ പേര് ലഭിച്ചതെന്ന് കരുതുന്നു. അതിനര്‍ത്ഥം തണുത്തുറയാത്ത ജലഭാഗം എന്നും അര്‍ത്ഥമുണ്ട്. ഒരിക്കല്‍ അമോസ് ചാപ്പള്‍ എന്ന ഫോട്ടോഗ്രാഫര്‍ സൈബിരിയയിലെ ഈ ഗ്രാമത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനെത്തി. .മൈനസ് 47ഡിഗ്രി സെല്‍ഷ്യസിലേക്കാണ് കാലുവച്ചത്. കാല് തണുത്തറഞ്ഞുപോയതുപോലെയായി. ഉമീനീര് കട്ടപിടിച്ച് ചുണ്ടിലും വായിലും സൂചിപോലെ കുത്തുന്നതായി തോന്നിയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

1920 കളില്‍ ഒയിമയാകോണ്‍ റെയ്ഡീറുകളെ മേയ്ക്കുന്നവരുടെ ഒരു സ്‌റ്റോപ് ഓവര്‍ മാത്രമായിരുന്നു. അവിടെ ഉണ്ടായിരുന്ന തെര്‍മല്‍ സ്പ്രിംഗില്‍ നിന്നാണ് അവര്‍ തങ്ങളുടെ റെയിന്‍ഡീറുകള്‍ക്ക് വെള്ളം കൊടുത്തിരുന്നത്. അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന അവിടുത്തെ അവരുടെ വേരുകളുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നതിനുവേണ്ടി സോവിയറ്റ് ഗവണ്‍മെന്റ് അതൊരു സ്ഥിരവാസമുള്ള സ്ഥലമാക്കി. 1933 ല്‍ ആയിരുന്നു അവിടുത്തെ താപനില റെക്കോര്‍ഡിട്ടത് മൈനസ് 67.7 ഡിഗ്രി സെല്‍ഷ്യസ്.

നോര്‍ത്തേണ്‍ പോള്‍ ഓഫ് കോള്‍ഡ് എന്നാണ് അളുകള്‍ ഈ ഗ്രാമത്തെ കളിയാക്കിവിളിക്കുക. വിന്ററില്‍ അസഹനീയമായ തണുപ്പും സമ്മറില്‍ നല്ല ചൂടുമാണ് ഇവിടുത്തെ പ്രത്യേകത. ഡിസംബറില്‍ ഇവിടെ പകല്‍ 3 മണിക്കൂറും ജൂണില്‍ 21 മണിക്കൂറുമാണത്രെ.

You might also like

Leave A Reply

Your email address will not be published.