സാധാരണക്കാരുടെ സ്വന്തം ഐറിഷ് സംഗീതപ്രതിഭ

56

ദേവസംഗീതത്തിന്റെ മാസ്മരികതയില്‍ ലോകം മതിമറന്നുപോയൊരു വര്‍ഷമായിരുന്നു 2018 -2019. ഒട്ടേറെ പ്രതിഭകള്‍ ഉദയം ചെയ്തിനൊപ്പം അനേകം കലാകാരന്മാരെ നഷ്ടപ്പെടുകയും ചെയ്തു. മലയാളത്തെ വിദേശങ്ങളില്‍ പോലും പ്രസിദ്ധമാക്കിയ പ്രമുഖ ഗസല്‍ഗായകന്‍ ഉമ്പായിയും വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറുമൊക്കെ കലായവനികക്കുള്ളില്‍ മറഞ്ഞുവെന്നതാണ് പോയവര്‍ഷത്തിന്റെ വേദനാജനകമായ ഓര്‍മ്മ. എന്നാല്‍ ലോകസംഗീതത്തില്‍ പ്രശസ്തരായ പോള്‍ ഡേവിഡ് ഹ്യൂസണപ്പോലെയുള്ളവര്‍ മനുഷ്യസ്‌നേഹത്തിന്റെ വാനമ്പാടികളായി മാറിയതിനും 2018- 2019 സാക്ഷ്യം വഹിച്ചു.

22 ഗ്രാമി അവര്‍ഡുകള്‍ക്കൊപ്പം, ബ്രിട്ടന്റെയും (knighthood of the Queen) ഫ്രഞ്ച് സര്‍ക്കാരിന്റയും (Ordre des Arts) സമുന്നത ബഹുമതികള്‍ വ്യക്തിയാണ് നേടിയ പോള്‍ ഡേവിഡ് ഹ്യൂസണ്‍.

U2 റോക്ക് ബാന്‍ഡിന്റെ മുഖ്യഗായകനായ അദേഹം  ‘നല്ല ശബ്ദം’ എന്നര്‍ത്ഥത്തില്‍ ‘ബോനോ’  എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.  1960 ല്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തിലാണ് ഹ്യൂസണ്‍ ജനിച്ചത്. കഠിനമായ കഷ്ടപ്പാടിലൂടെ പഠിച്ചതും വളര്‍ന്നതും. എന്നാല്‍ ജന്മനാകിട്ടിയ നല്ല ശബ്ദം അദേഹത്തിന് തുണയായി. അങ്ങനെ 1976ല്‍ സ്ഥാപിച്ച യു ടു റോക്ക് ബാന്‍ഡില്‍ മുഖ്യഗായകനായി. ഗായകന്‍ മാത്രമല്ല ഗാനരചയിതാവും സാമൂഹ്യസേവകനും നല്ല കുടും ബനാഥനുമാണ് അദേഹം. സാമൂഹികരാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍ഏറെ ജനപ്രിയമാണ്.

എന്നിട്ടും സാധുക്കളെ സംരക്ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദേഹം ഏതുസമയത്തും ഓടിയെത്തുന്നു എന്നതാണ് അദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

കഴിഞ്ഞ സെപ്തംബര്‍ 19ന് അദേഹം റോമിലെത്തിയതും ഇതേ ഉദേശ്യത്തോടുകൂടി തന്നെ. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപകനായുള്ള യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള വിദ്യാഭ്യാസ സഹായ സ്ഥാപനമായ ‘സ്‌കോളാസ് ഒക്കുരേന്തെസി’നെ (Pontifical Scholas Occurrentes Foundation) സഹായിക്കുകയായിരുന്നു ലക്ഷ്യം.

കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായും പാവപ്പെട്ടവരെ ജാതിമത വ്യത്യാസമില്ലാതെ സഹായിക്കാനാനുമായി പാപ്പാ ഫ്രാന്‍സിസ് അര്‍ജന്റീനയില്‍ തുടക്കമിട്ടതാണ് ‘സ്‌കോളസ് ഒക്കുരേന്തെസ്’. സ്‌കൂളുകളുടെ കൂട്ടാ യ്മ’യെന്നാണ് ലത്തീന്‍ ഭാഷയില്‍ ഈ  പേരിന് അര്‍ത്ഥം. ഇന്ന് 127 രാജ്യങ്ങളില്‍ ശാഖകളുണ്ട് ഈ പ്രസ്ഥാനത്തിന്. 2015ല്‍ മെസ്സിയും മറഡോണയും ചേര്‍ന്നുള്ള അര്‍ജന്റീനയും, തോത്തിയും റൊബേര്‍തോ ബാജിയോയും കൂട്ടുകളിച്ച ഇറ്റലിയും തമ്മില്‍ റോമിലെ ഒളിംപിക് സ്‌റ്റേഡിയത്തില്‍ നടത്തിയ ഫുട്‌ബോള്‍ പ്രദര്‍ശന മത്സര ത്തോടെയാണ് ‘സ്‌കോളാസി’ന് ഇറ്റലിയില്‍ തുടക്കമിട്ടത്.

മികച്ച പ്രതിഭകള്‍ എന്നും ജനത്തോട് ചേര്‍ന്ന് ചിന്തിക്കുന്നു, മുന്നേറുന്നു അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹ്യൂസണ്‍.

You might also like

Leave A Reply

Your email address will not be published.