ഇറച്ചി കൊണ്ട് സ്റ്റൂ

185
ഏതിറച്ചിയും ഉപയോഗിക്കാം. ഒരു കിലോ ഇറച്ചി ചെറിയ കഷണങ്ങളാക്കുക. ഒരു പാത്രത്തില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് രണ്ടു കപ്പ് സവാള കുറുകെ അല്പം കട്ടിയില്‍ മുറിച്ചത്, എട്ട് പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് ഇവ വഴറ്റിയശേഷം (പച്ചമാറിയാല്‍ മതി) ആറ് ഗ്രാംപൂ, ഒരു കഷണം പട്ട, നാല് ഏലയ്ക്ക, ഒരു തക്കോലം എന്നിവ ഇട്ടിളക്കി ചിക്കനും അരക്കപ്പ് ക്യാരറ്റും, അരക്കപ്പ് ഉരുളക്കിഴങ്ങും, ചേര്‍ത്ത് രണ്ടും മൂന്നും തേങ്ങാപ്പാലും ചേര്‍ത്ത് ഇറച്ചി വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍ കലക്കിയതു ചേര്‍ത്ത് ഇളക്കി ഒരു സ്പൂണ്‍ കുരുമുളകു ചതച്ചതും മല്ലിയിലയും തൂകി വാങ്ങാം.

You might also like

Leave A Reply

Your email address will not be published.