ഇത്തിരി നേരം ഒത്തിരി കാര്യം

ശില്പ ജേക്കബ്

369

ഇക്കഴിഞ്ഞ ജൂണ്‍ ഏഴാം തിയതി കൊല്ലം ജില്ലാ പോലീസ് ആസ്ഥാനത്ത് ഒരു സ്ഥാന കൈമാറ്റം നടന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്ന സതീഷ് ബിനോ ഐപിഎസില്‍നിന്ന് പുതിയ കമ്മീഷണറായി അജിത ബീഗം സുല്‍ത്താന്‍ ഐപിഎസ് ചുമതലയേറ്റെടുത്തു. അത് പക്ഷേ വെറുമൊരു സ്ഥാന കൈമാറ്റം ആയിരുന്നില്ല. കാരണം, ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഭര്‍ത്താവില്‍നിന്ന് ഭാര്യ പൊലീസ് കമ്മീഷണര്‍ പദവി ഏറ്റെടുക്കുന്നത്.

അപൂര്‍വമായ ഈ നിമിഷത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ആഘോഷമായി. ഐപിഎസ് ദമ്പതികള്‍ അങ്ങനെ താരങ്ങളായി മാറി.
ഒരേസമയം ഒരു ജില്ലയുടെ മുഴുവന്‍ ഉത്തരവാദിത്വമുളള പൊലീസ് കമ്മീഷണറായിരിക്കുമ്പോള്‍ തന്നെ വീട്ടില്‍ ഭാര്യയുടെയും രണ്ടു ചെറിയ മക്കളുടെ അമ്മയുടെയും ഉത്തരവാദിത്വവും പഠനവും ഭംഗിയായി പൂര്‍ത്തിയാക്കാനുളള ഓട്ടത്തിലാണ് അജിത ബീഗം സുല്‍ത്താന്‍ ഐപിഎസ്. കഠിന പരിശ്രമംകൊണ്ട് ചെറുപ്രായത്തില്‍ത്തന്നെ സിവില്‍ സര്‍വീസ് നേടിയ അജിത ബീഗം തമിഴ്നാട്ടില്‍നിന്നുളള ആദ്യ വനിതാ മുസ്ലിം ഐപിഎസ് ഓഫീസര്‍കൂടിയാണ്. നേട്ടങ്ങളെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചും തന്റെ ജീവിതവീക്ഷണത്തെക്കുറിച്ചും അജിത ബീഗം മനസ്സു തുറക്കുന്നു.ഒരു വനിതാ ഉദ്യോഗസ്ഥ എന്ന നിലയില്‍ കാര്യങ്ങളെ കുറേക്കൂടി വൈകാരിക തലത്തില്‍ ചിന്തിക്കാന്‍ കഴിയുന്നു എന്ന് തോന്നാറുണ്ട്. എന്തുവന്നാലും പോസിറ്റീവായി മാത്രം കാണുക എന്നതാണ് എൻ്റെ രീതി. അങ്ങനെയാണ് എല്ലാം നേരിടുന്നതും. വെല്ലുവിളികള്‍ വരുമ്പോള്‍ വനിതയാണ് എന്നൊന്നും ചിന്തിക്കാറില്ല. അതൊരിക്കലും ഒരു പരിമിതിയല്ല. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കുറേക്കൂടി തന്മയത്വത്തോടെ ചെയ്യാന്‍ ഒരു വനിതാ ഉദ്യോഗസ്ഥയെന്ന നിലയില്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ട്.എല്ലാം നീതിയുടെയും ന്യായത്തിൻ്റെയും ഭാഗത്തു നിന്ന് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതെല്ലാം ആയിരിക്കാം ഇങ്ങനെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.