ഗോഥിക് മലകളിലെ മഞ്ഞു മനുഷ്യന്‍

മഞ്ഞിനെ സ്‌നേഹിച്ച മനുഷ്യന്‍

122

ഭൂമി അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞതാണ്.അതിനേക്കാളും നിഗൂഢതകളാണ് മനുഷ്യന്‍  തൻ്റെ മനസിലും തലച്ചോറിലും ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. പ്രകൃതി സ്‌നേഹിയാണോ ? അതെ. ഏകാന്ത പഥികനാണോ? അതെ. ശാസ്ത്രജ്ഞനാണോ? അതെ. അതാണ് കഥാനായകൻ്റെ വിശേഷണങ്ങള്‍.കൊടും തണുപ്പില്‍ എല്ലാ ജീവിത സൗഭാഗ്യങ്ങളും ത്യജിച് ഒരു ഒരു കൊച്ചു വീടിനുള്ളില്‍ നീണ്ട 40 കൊല്ലക്കാലത്തോളം ജീവിച്ച-ജീവിക്കുന്ന ബില്ലി ബാറാണ് കഥാനായകന്‍. 1972 ൻ്റെ ഒരു തണുപ്പേറിയ ദിനത്തില്‍ അമേരിക്കയിലെ കൊളറാഡോയിലെ ഗോഥിക് ഗ്രാമത്തിലെത്തിയ ബില്ലിക്ക് ഇന്നും ആ ദിനം മറക്കാനാവില്ല.പ്രകൃതിയോടും മഞ്ഞിനോടും അഗാധമായ പ്രണയത്തില്‍ ആയ ദിനം. പ്രകൃതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ബില്ലി അന്ന് തന്നെ ആ ഭൂപ്രദേശവുമായി സ്‌നേഹത്തിലാവുകയായിരുന്നു.അത് ഇന്നും തുടര്‍ന്ന് പോരുന്നു.

തൻ്റെ സ്‌നേഹം ഒത്തിരി നാള്‍ മറച്ചു വെക്കാന്‍ ബില്ലി ബാറിനാകുമായിരുന്നില്ല.1974 ല്‍ ബില്ലി വീണ്ടും തിരിച്ചെത്തി തന്നെ ആകര്‍ഷിച്ച മഞ്ഞിനാല്‍ മൂടപ്പെട്ട മലനിരകളിലേക്ക് ഒരിക്കല്‍ കൂടി.പല ഉറച്ച തീരുമാനങ്ങളോടെ ആയിരുന്നു ഇത്തവണത്തെ വരവ് ഒരു ബിരുദധാരിയായിട്ടായിരുന്നു. .മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട ഗോഥികിൻ്റെ മഞ്ഞും മലകളും എല്ലാം ബില്ലിക്ക് സ്വന്തമാണ്.മഞ്ഞു മലകളുടെ വശ്യതയും വന്യതയും ബില്ലിക്ക് ഇന്ന് ഹരമാണ്. 40 കൊല്ലമായി തുടരുന്ന ഈ സ്‌നേഹത്തിനിന്നും ഒരു മാറ്റവും ഇല്ല. നാട് എന്നത് ബില്ലിക്ക് ഒരു ആശയം അല്ലെങ്കില്‍ ഒരു ചിന്തയായി മാത്രം കരുത്താനാണ് ബില്ലിക്ക് ഇഷ്ടം.ഗോഥിക് തന്നെ ആദ്യമായി സ്വീകരിച്ചതെന്നും ബില്ലിക്ക് മറക്കാനാവില്ല. 1974 ലെ ഒരു മരം കോച്ചുന്ന തണുപ്പത്ത് ബില്ലിയുടെ ജീവന്‍ പോലും കവരാന്‍ നോക്കിയ ഗോഥികിനെയും മഞ്ഞിനേയും ഇന്നും ബില്ലി സ്‌നേഹിക്കുന്നു അതീവ ഗാഢമായി തന്നെ.പരിജയം ഇല്ലാത്തതുകൊണ്ട് അന്ന് ബില്ലി കൂടാരം അടിച്ചത് 25 അടി മഞ്ഞു വീഴ്ച ഉള്ളിടത്തായിരുന്നു. അര്‍ദ്ധപ്രാണനായി ജീവനുവേണ്ടി നിലവിളിച്ച ബില്ലിനെ രക്ഷിച്ചത് ഒരു ദയാലുവായ മനുഷ്യനായിരുന്നു അന്ന് മുതല്‍ അവിടമായി അദ്ദേഹത്തിൻ്റെ എല്ലാമെല്ലാം.

ഒരിക്കല്‍ തന്‍ താമസിച്ച വീട് തന്നെ കത്തി പോയിട്ടും ജീവന് പോലും ഭീഷണി ഉണ്ടായിട്ടും അദ്ദേഹം പിന്മാറിയില്ല. തൻ്റെ പഠനങ്ങളും നിരീക്ഷണങ്ങളും ഇന്നും അദ്ദേഹം ഊര്‍ജസ്വലതയോടെ തുടരുന്നു.മഞ്ഞിൻ്റെ ആഴം അളക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്നത് പല രീതിയില്‍ അടയാളപ്പെടുത്തിയ വടികള്‍ ആണ്.മഞ്ഞിൻ്റെ മാറ്റങ്ങളും ആഴവും പരപ്പും ഒക്കെ ഇന്നദ്ദേഹത്തിനു സ്വായത്തമാണ് . ആഗോളതാപനത്തെകുറിച്ചും പ്രകൃതിയിലെ മാറ്റങ്ങളെ കുറിച്ചും വാചാലനാണദ്ദേഹം.അദ്ദേഹത്തിൻ്റെ വാക്കുകളില്‍ ” ഈ മഞ്ഞും ഒരോര്‍മ്മയായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ നമ്മള്‍ പറയും അന്ന് എത്രയധികം മഞ്ഞുണ്ടായിരുന്നു ഈ ഭൂമിയില്‍ പക്ഷെ ഇന്ന് ഭൂമി മാത്രമേ ഉള്ളല്ലോ ‘ എന്ന്. ആ കാലം അധികം ദൂരെയല്ല എന്ന് ബില്ലി ഓര്‍മിപ്പിക്കുന്നു. അദ്ദേഹം തുടരുന്നു ‘ഇന്ന് മഞ്ഞിന് ചൂട് ഏറി വരികയാണ് ”

ഇതൊക്കെയാണെങ്കിലും നമ്മുടെ കഥാനായകന്‍ ആഴ്ചയിലൊരിക്കല്‍ നാട് കാണാന്‍ ഇറങ്ങും. ആരാലും ശ്രദ്ധിക്കപ്പെടാതെ ആരോടും മിണ്ടാതെ കാഴ്ചകള്‍ കണ്ടു മടങ്ങും. മാസത്തില്‍ രണ്ടു തവണ ക്രെസ്റ്റഡ് ബെട്ടെ എന്ന ഗ്രാമത്തില്‍ പോയി തനിക്കാവശ്യമുള്ളത് മാത്രം വാങ്ങി വരികയാണ് മനുഷ്യനുമായുള്ള ഏക സമ്പര്‍ക്കം. പഠനത്തിനും നിരീക്ഷണങ്ങള്‍ക്കും പാചകത്തിനുമുള്ള സമയം മാറ്റി വെച്ച് കഴിഞ്ഞാല്‍ ഈ 65 കാരൻ്റെ പ്രധാന വിനോദം സിനിമ കാണുക എന്നത് മാത്രം.ജീവിതത്തില്‍ തൻ്റെ മൂല്യങ്ങളെയും ചിന്തകളെയും മുറുകെ പിടിക്കുന്ന ഈ മനുഷ്യന്‍ ഒരു സാമൂഹിക ജീവി അല്ലെങ്കിലും മൗനിയായി നിന്ന് കൊണ്ട് ലോകത്തിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇന്ന് ഇദ്ദേഹത്തിൻ്റെ പഠനങ്ങളും നിരീക്ഷണങ്ങളും ശാസ്ത്ര ലോകത്തിന് അറിവിൻ്റെ സ്രോതസ്സുകളാണ്.അദ്ദേഹത്തിൻ്റെ വാക്കുകളില്‍ ” തൻ്റെ ജീവിതം മറ്റുള്ളവര്‍ കാണുന്നത് പോലെ എളുപ്പമുള്ളതല്ല നേരെ മറിച്ചു കഠിനവും പ്രയാസമേറിയതും ആണ്.എല്ലാവര്‍ക്കും എൻ്റെ അതേ ആഗ്രഹങ്ങളാണുള്ളത്. ആര്‍ക്കാണ് ഒരു ചാര് കസേരയില്‍ ഇരുന്നുകൊണ്ട് പുറത്തു വീഴുന്ന മഞ്ഞിൻ്റെ ശബ്ദവും കേട്ട് ചാര് കസേരയില്‍ ഇരുന്നു കൊണ്ട് ഒരു പുസ്തകം വായിക്കാന്‍ ഇഷ്ടം ഇല്ലാത്തത്. പക്ഷെ സത്യം എപ്പോഴും കയ്‌പേറിയതാണ്, തൻ്റെ ജീവിതം കയ്‌പേറിയതാണ് അതിലുപരി അലോസരപ്പെടുത്തുന്ന ഒന്നാണ് ഈ ജീവിതം എങ്കിലും ഞാനിതിനെ സ്‌നേഹിക്കുന്നു. ഇതാണ് എൻ്റെ ജീവിതം” ഈ മനുഷ്യന്‍ ഇന്നും ജീവിക്കുന്നു ഗോഥിക് മഞ്ഞു മലകളുടെ രാജാവും പ്രജയുമായി.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like