പ്രായത്തെ തോല്‍പ്പിക്കാന്‍ ‘ജെറിയാട്രിക്‌സ്’

93

വാര്‍ദ്ധക്യകാല രോഗചികിത്സയായ ജെറിയാട്രിക്‌സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കൊച്ചി ‘അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി’ലെ ജെറിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ജോര്‍ജ് പോള്‍ വിശദീകരിക്കുന്നു.വയസാകരുത്, അഥവാ വയസായാല്‍തന്നെ ചെറുപ്പത്തിൻ്റെ ചുറുചുറുക്ക് നഷ്ടമാകരുത്. ഇങ്ങനെ ആഗ്രഹിക്കാത്തവരായി എത്രപേരുണ്ടാകും? പക്ഷേ, കാര്യമില്ല. അസൂയക്കും കഷണ്ടിക്കും മരുന്നില്ലാത്തതു പോലെ വാര്‍ദ്ധക്യം ഒഴിവാക്കാനുമില്ല മരുന്ന്. എന്നാല്‍, ഒന്നു മനസ്സുവച്ചാല്‍ വാര്‍ദ്ധക്യത്തെ നമുക്ക് ചൊല്‍പ്പടിയില്‍ നിര്‍ത്താം. അതിനുവേണ്ടി ചില ഒരുക്കങ്ങള്‍ വാര്‍ദ്ധക്യത്തിനു മുമ്പേ തുടങ്ങണമെന്നു മാത്രം. വാര്‍ദ്ധക്യകാല രോഗ ചികിത്സയ്ക്കായി ഒരു സവിശേഷ വിഭാഗം തന്നെയുണ്ട്: ‘ജെറിയാട്രിക്‌സ്’. വാര്‍ദ്ധക്യത്തെ പിടിച്ചു കെട്ടാനുള്ള സൂത്രങ്ങളും ജെറിയാട്രിക്‌സ് ചികിത്സാ രീതിയും എന്താണന്ന് നോക്കാം.

ജെറിയാട്രിക്‌സ് എന്നാല്‍ എന്ത്?

വാര്‍ദ്ധക്യകാല രോഗ ചികിത്സാശാഖയാണ് ജെറിയാട്രിക്‌സ്. വാര്‍ദ്ധക്യത്തിലെത്തിയ ഒരാള്‍ക്ക് മരണംവരെ ഗുണനിലവാരമുള്ള ജീവിതം നയിക്കാന്‍ പ്രാപ്തനാക്കുകയാണ് ജെറിയാട്രിക്‌സിൻ്റെ ലക്ഷ്യം. ശിശുരോഗ ചികിത്സയില്‍ പീഡിയാട്രിക്‌സിനുള്ള സ്ഥാനമാണ് വയോജന ചികിത്സയില്‍ ജെറിയാട്രിക്‌സിനുള്ളത്.

ഇക്കാലത്ത് ജെറിയാട്രിക്‌സിനുള്ള പ്രസക്തി ?

വയോജനങ്ങളില്‍ മിക്കവരും ഒന്നിലധികം രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരായിരിക്കും. ഒന്നില്‍ കൂടുതല്‍ അവയവങ്ങളുടെ പ്രവര്‍ത്തനവൈകല്യംമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. ചെറുപ്പക്കാര്‍ പ്രകടിപ്പിക്കുന്നതില്‍നിന്നും വ്യത്യസ്തമായിരിക്കും ഇവര്‍ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ രോഗനിര്‍ണയം സങ്കീര്‍ണമാണ്. ചികിത്സാരീതിയും വ്യത്യസ്തമായിരിക്കും.ഒന്നിലേറെ രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയശേഷമേ വൃദ്ധരുടെ ചികിത്സാരീതി നിശ്ചയിക്കാനാവൂ. ഓരോ രോഗത്തിനും അതത് സ്‌പെഷലിസ്റ്റുകളെ സമീപിക്കാറാണ് ഇന്ന് പതിവ്. ഓരോ സ്‌പെഷലിസ്റ്റും മികച്ച ചികിത്സ നല്‍കും എന്നതില്‍ സംശയമില്ല. പക്ഷേ, വൃദ്ധരായ രോഗികളുടെ ആരോഗ്യസ്ഥിതിയും മറ്റു രോഗങ്ങളും പരിഗണിക്കാതെയുള്ള ചികിത്സ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.രോഗലക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്നു പറഞ്ഞാല്‍?
ഉദാഹരണത്തിന്, ന്യൂമോണിയ വന്നാല്‍ പനിയും ശ്വാസംമുട്ടലും ചുമയുമാണ് ചെറുപ്പക്കാരില്‍ പ്രകടമാകുക. എന്നാല്‍ ഭക്ഷണത്തോട് വിരക്തി, പിച്ചുംപേയും പറയുക, അറിയാതെ മൂത്രം പോകുക തുടങ്ങിയ ലക്ഷണങ്ങളാകും വൃദ്ധരില്‍ പ്രകടമാകുക. ഇത് ഗൗരവമേറിയ കാര്യമാണ്. ജെറിയാട്രിക്‌സ് ചികിത്സാ വിഭാഗം ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ജെറിയാട്രിക് കണ്‍സല്‍ട്ടന്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, ഡയറ്റീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നഴ്‌സ് എന്നിങ്ങിനെ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരുടെ സംഘമാണ് ജെറിയാട്രിക് ചികിത്സ നിര്‍വഹിക്കുന്നത്.

ഏതു പ്രായക്കാരാണ് ജെറിയാട്രിക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് ?

സാധാരണഗതിയില്‍ 60 വയസു പിന്നിട്ടവരെയാണ് ഇന്ത്യയില്‍ ജെറിയാട്രിക്‌സ് വിഭാഗമായി കണക്കാക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇത് 65 വയസാണ്. കുഞ്ഞുങ്ങള്‍ക്ക് രോഗമുണ്ടാകുമ്പോള്‍ പീ ഡിയാട്രിക്‌സ് വിഭാഗത്തെ ചികിത്സയ്ക്കായി സമീപി ക്കുന്നതുപോലെ 60 പിന്നിട്ടവരുടെ രോഗചികിത്സയ്ക്കായി സമീപിക്കേണ്ടത് ജെറിയാട്രിക്‌സ് വിഭാഗത്തെയാണ്.ഈ അടുത്ത കാലത്തായി സര്‍ക്കാര്‍ ചെറിയ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും കാര്യമായ സ്ഥാനം ജെറിയാട്രിക്‌സിന് നല്‍കിയിട്ടില്ല. ഇന്ന് ആധുനികസൗകര്യങ്ങളോടുകൂടിയ ജെറിയാട്രിക്‌സ് വിഭാഗമുള്ളത് ഇന്ത്യയില്‍ രണ്ട് ആശുപത്രികളിലാണ്: ഒന്ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും മറ്റൊന്ന് ചെന്നൈ മെഡിക്കല്‍ കോളജിലും.ഈ ചികിത്സാ വിഭാഗത്തിൻ്റെ വളര്‍ച്ചയ്ക്കും പൊതുവെ വൃദ്ധജന പരിപാലനത്തിനുമായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്? പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യേണ്ടതുണ്ട്. ബോധവല്‍ക്കരണം തന്നെയാണ് പരമപ്രധാനം. വാര്‍ദ്ധക്യത്തെ നേരിടാന്‍ ചെറുപ്രായത്തില്‍തന്നെ ചിട്ടയായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുക, വാര്‍ധക്യകാലരോഗചികിത്സ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തണം. മെഡിക്കല്‍ കോളജുകളില്‍ ജെറിയാട്രിക്‌സ് പരിശീലനത്തിന് പ്രാധാന്യം നല്‍കുക,വയസാകരുത്, അഥവാ വയസായാല്‍തന്നെ ചെറുപ്പത്തിൻ്റെ ചുറുചുറുക്ക് നഷ്ടമാകരുത്. ഇങ്ങനെ ആഗ്രഹിക്കാത്തവരായി എത്രപേരുണ്ടാകും? പക്ഷേ, കാര്യമില്ല. അസൂയക്കും കഷണ്ടിക്കും മരുന്നില്ലാത്തതു പോലെ വാര്‍ദ്ധക്യം ഒഴിവാക്കാനുമില്ല മരുന്ന്. എന്നാല്‍, ഒന്നു മനസ്സുവച്ചാല്‍ വാര്‍ദ്ധക്യത്തെ നമുക്ക് ചൊല്‍പ്പടിയില്‍ നിര്‍ത്താം. അതിനുവേണ്ടി ചില ഒരുക്കങ്ങള്‍ വാര്‍ദ്ധക്യത്തിനു മുമ്പേ തുടങ്ങണമെന്നു മാത്രം. വാര്‍ദ്ധക്യകാല രോഗ ചികിത്സയ്ക്കായി ഒരു സവിശേഷ വിഭാഗം തന്നെയുണ്ട്: ‘ജെറിയാട്രിക്‌സ്’. വാര്‍ദ്ധക്യത്തെ പിടിച്ചു കെട്ടാനുള്ള സൂത്രങ്ങളും ജെറിയാട്രിക്‌സ് ചികിത്സാ രീതിയും എന്താണന്ന് നോക്കാം.

ജെറിയാട്രിക്‌സ് എന്നാല്‍ എന്ത്?

വാര്‍ദ്ധക്യകാല രോഗ ചികിത്സാശാഖയാണ് ജെറിയാട്രിക്‌സ്. വാര്‍ദ്ധക്യത്തിലെത്തിയ ഒരാള്‍ക്ക് മരണംവരെ ഗുണനിലവാരമുള്ള ജീവിതം നയിക്കാന്‍ പ്രാപ്തനാക്കുകയാണ് ജെറിയാട്രിക്‌സിൻ്റെ ലക്ഷ്യം. ശിശുരോഗ ചികിത്സയില്‍ പീഡിയാട്രിക്‌സിനുള്ള സ്ഥാനമാണ് വയോജന ചികിത്സയില്‍ ജെറിയാട്രിക്‌സിനുള്ളത്.

ഇക്കാലത്ത് ജെറിയാട്രിക്‌സിനുള്ള പ്രസക്തി ?

വയോജനങ്ങളില്‍ മിക്കവരും ഒന്നിലധികം രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരായിരിക്കും. ഒന്നില്‍ കൂടുതല്‍ അവയവങ്ങളുടെ പ്രവര്‍ത്തനവൈകല്യംമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. ചെറുപ്പക്കാര്‍ പ്രകടിപ്പിക്കുന്നതില്‍നിന്നും വ്യത്യസ്തമായിരിക്കും ഇവര്‍ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ രോഗനിര്‍ണയം സങ്കീര്‍ണമാണ്. ചികിത്സാരീതിയും വ്യത്യസ്തമായിരിക്കും.ഒന്നിലേറെ രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയശേഷമേ വൃദ്ധരുടെ ചികിത്സാരീതി നിശ്ചയിക്കാനാവൂ. ഓരോ രോഗത്തിനും അതത് സ്‌പെഷലിസ്റ്റുകളെ സമീപിക്കാറാണ് ഇന്ന് പതിവ്. ഓരോ സ്‌പെഷലിസ്റ്റും മികച്ച ചികിത്സ നല്‍കും എന്നതില്‍ സംശയമില്ല. പക്ഷേ, വൃദ്ധരായ രോഗികളുടെ ആരോഗ്യസ്ഥിതിയും മറ്റു രോഗങ്ങളും പരിഗണിക്കാതെയുള്ള ചികിത്സ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.രോഗലക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്നു പറഞ്ഞാല്‍?
ഉദാഹരണത്തിന്, ന്യൂമോണിയ വന്നാല്‍ പനിയും ശ്വാസംമുട്ടലും ചുമയുമാണ് ചെറുപ്പക്കാരില്‍ പ്രകടമാകുക. എന്നാല്‍ ഭക്ഷണത്തോട് വിരക്തി, പിച്ചുംപേയും പറയുക, അറിയാതെ മൂത്രം പോകുക തുടങ്ങിയ ലക്ഷണങ്ങളാകും വൃദ്ധരില്‍ പ്രകടമാകുക. ഇത് ഗൗരവമേറിയ കാര്യമാണ്. ജെറിയാട്രിക്‌സ് ചികിത്സാ വിഭാഗം ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ജെറിയാട്രിക് കണ്‍സല്‍ട്ടന്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, ഡയറ്റീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നഴ്‌സ് എന്നിങ്ങിനെ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരുടെ സംഘമാണ് ജെറിയാട്രിക് ചികിത്സ നിര്‍വഹിക്കുന്നത്.

ഏതു പ്രായക്കാരാണ് ജെറിയാട്രിക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് ?

സാധാരണഗതിയില്‍ 60 വയസു പിന്നിട്ടവരെയാണ് ഇന്ത്യയില്‍ ജെറിയാട്രിക്‌സ് വിഭാഗമായി കണക്കാക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇത് 65 വയസാണ്. കുഞ്ഞുങ്ങള്‍ക്ക് രോഗമുണ്ടാകുമ്പോള്‍ പീ ഡിയാട്രിക്‌സ് വിഭാഗത്തെ ചികിത്സയ്ക്കായി സമീപി ക്കുന്നതുപോലെ 60 പിന്നിട്ടവരുടെ രോഗചികിത്സയ്ക്കായി സമീപിക്കേണ്ടത് ജെറിയാട്രിക്‌സ് വിഭാഗത്തെയാണ്.ഈ അടുത്ത കാലത്തായി സര്‍ക്കാര്‍ ചെറിയ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും കാര്യമായ സ്ഥാനം ജെറിയാട്രിക്‌സിന് നല്‍കിയിട്ടില്ല. ഇന്ന് ആധുനികസൗകര്യങ്ങളോടുകൂടിയ ജെറിയാട്രിക്‌സ് വിഭാഗമുള്ളത് ഇന്ത്യയില്‍ രണ്ട് ആശുപത്രികളിലാണ്: ഒന്ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും മറ്റൊന്ന് ചെന്നൈ മെഡിക്കല്‍ കോളജിലും.ഈ ചികിത്സാ വിഭാഗത്തിൻ്റെ വളര്‍ച്ചയ്ക്കും പൊതുവെ വൃദ്ധജന പരിപാലനത്തിനുമായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്? പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യേണ്ടതുണ്ട്. ബോധവല്‍ക്കരണം തന്നെയാണ് പരമപ്രധാനം. വാര്‍ദ്ധക്യത്തെ നേരിടാന്‍ ചെറുപ്രായത്തില്‍തന്നെ ചിട്ടയായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുക, വാര്‍ധക്യകാലരോഗചികിത്സ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തണം.മെഡിക്കല്‍ കോളജുകളില്‍ ജെറിയാട്രിക്‌സ് പരിശീലനത്തിന് പ്രാധാന്യം നല്‍കുക, ആരോഗ്യപരമായ ജീവിതം നയിക്കാനാവശ്യമായ ബോധവല്‍ക്കരണം നല്‍കുക, വൃദ്ധരെ പരിരക്ഷിക്കുന്നവര്‍ക്കെല്ലാം നികുതി ഇളവു നല്‍കുക, ജില്ലാ ആശുപത്രികളിലും താലൂക്ക് പ്രൈമറി ആരോഗ്യകേന്ദ്രങ്ങളിലും ജെറിയാട്രിക്‌സ് സേവനം ലഭ്യമാക്കുക, കേള്‍വി, കാഴ്ചക്കുറവുകള്‍ ഉള്ളവര്‍ക്ക് അതു പരിഹരിക്കാന്‍ ഉപകരണങ്ങള്‍ നല്‍കുക, ഇങ്ങനെ നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ വൃദ്ധജന പരിപാലനത്തിനായി ചെയ്യണം.മുതിര്‍ന്നവരോടുള്ള കടമയെക്കുറിച്ചും അവരെ ആദരിക്കേണ്ടതിനെക്കുറിച്ചും പുതിയ തലമുറയെ ബോധ വല്‍ക്കരിക്കേണ്ടത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

വാര്‍ദ്ധക്യത്തില്‍ പിടിമുറുക്കുന്ന പ്രധാന രോഗങ്ങള്‍?

നടക്കാനുള്ള പ്രശ്‌നം, കാഴ്ചയും കേള്‍വിയും കുറയുക, ഓര്‍മക്കുറവ്, മലബന്ധം, മൂത്രാശയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നുവേണ്ട വാര്‍ദ്ധക്യത്തില്‍ പിടിമുറുക്കാന്‍ കാത്തിരിക്കുന്ന രോഗങ്ങളുടെ നിര നീണ്ടതാണ്. വാര്‍ധക്യം ശരീരത്തെ മാത്രമല്ല മനസ്സിനെയും രോഗാതുരമാക്കും. ശാരീരിക അസുഖങ്ങളെ അപേക്ഷിച്ച് മാനസികപ്രയാസങ്ങളുടെ ആഴവും പരപ്പും കണ്ടെത്തുക അസാധ്യമാണ്.വാര്‍ദ്ധക്യകാല രോഗങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗങ്ങളില്ലേ?മനുഷ്യൻ്റെ ശാരീരിക വളര്‍ച്ച 30 വയസുവരെയേയുള്ളൂ. 20 കളുടെ അവസാനമാണ് പ്രവര്‍ത്തന ക്ഷമതയുടെ പാരമ്യഘട്ടം. 30 വയസിനുശേഷം ഒട്ടുമിക്ക അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമത കുറഞ്ഞു തുടങ്ങും. 70, 75 വയസാകുമ്പോഴേക്കും പ്രവര്‍ത്തന ക്ഷമത 20 മുതല്‍ 30%വരെ കുറയും. മധ്യവയസില്‍ ഇത് കാര്യമായി അനുഭവപ്പെട്ടില്ലെങ്കിലും ക്രമേണ ഈ കുറവ് ഓരോരുത്തരുടെയും ദൈനംദിന ആവശ്യങ്ങളെ തടസപ്പെടുത്തും. അപ്പോഴാണ് പ്രായമാവുന്നു എന്ന ചിന്ത ഓരോരുത്തരെയും കീഴടക്കുന്നത്. ചിട്ടയായ ജീവിതവും ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയും പുലര്‍ത്തിയാല്‍ ഈ ശേഷികുറവ് കുറയ്ക്കാന്‍ കഴിയും. വാര്‍ദ്ധക്യത്തിലേക്കുള്ള വേഗം കുറയ്ക്കാനുള്ള ഒരേയൊരു വഴിയും ഇതുതന്നെയാണ്.

എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഏതു പ്രായം മുതല്‍ ഇതു പാലിക്കണം?

ജീവിതരീതി, ജീവിത സാഹചര്യങ്ങള്‍, ജനിതകപരമായ സവിശേഷതകള്‍ എന്നീ ഘടകങ്ങളാണ് ഒരാള്‍ എത്രകാലം, ഗുണമേന്മയോടെ ജീവിക്കണം എന്ന് നിശ്ചയിക്കുന്നത്. ഭക്ഷണക്രമം, ശീലങ്ങള്‍ എന്നിവയാണ് ജീവിതരീതികൊണ്ട് ഉദ്ദേശിക്കുന്നത്. ശുദ്ധവും മാലിന്യമുക്തവുമായ അന്തരീക്ഷം, പരിസരം എന്നിവയാണ് ജീവിതസാഹചര്യങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പാരമ്പര്യരോഗങ്ങളാണ് (ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ തുടങ്ങിയവ) ജനിതകപരമായ ഘടകങ്ങള്‍. ഈ ഘടകങ്ങള്‍ പ്രതികൂലമാകുമ്പോള്‍ ശരീരത്തെ ജീര്‍ണത ബാധിക്കും. ഇത് ചികിത്സിച്ച് സുഖപ്പെടുത്താനാകില്ല. പക്ഷേ നിയന്ത്രണത്തിലാക്കാന്‍ കഴിയും.ക്രോണോളജിക്കല്‍ ഏജിംഗ്, ഫിസിയോളജിക്കല്‍ ഏജിംഗ് എന്നിങ്ങനെ രണ്ടു തരത്തില്‍ ഒരാളുടെ പ്രായം കണക്കാക്കാം. പ്രായമെത്രയായെന്ന് ചോദിച്ചാല്‍ ജനനതിയതി അടിസ്ഥാനമാക്കി വയസു പറയുകയാണ് പതിവ്. ഇതാണ് ക്രോണോളജിക്കല്‍ ഏജിംഗ്. ശരീരത്തിൻ്റെയും മനസ്സിൻ്റെയും പ്രവര്‍ത്തനക്ഷമത കണക്കിലെടുക്കുന്ന വയസാണ് ഫിസിയോളജിക്കല്‍ ഏജിംഗ്.ക്രോണോളജിക്കല്‍ ഏജിംഗിനെ പിടിച്ചുനിര്‍ത്താനാകില്ലെങ്കിലും ഫിസിയോളജിക്കല്‍ ഏജ് കുറയ്ക്കാനാകും. ചെറുപ്പക്കാരൻ്റെ ചുറുചുറുക്കോടെ ജീവിക്കുന്ന 80 വയസുകാരെ കണ്ടിട്ടില്ലേ? ഫിസിയോളജിക്കല്‍ ഏജ് കുറയ്ക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണത്. അവയവങ്ങളുടെ ശേഷികുറവു തുടങ്ങുന്ന 30,40 വയസിലെങ്കിലും ഇതിനുള്ള ശ്രദ്ധ തുടങ്ങിയാല്‍ ഫിസിയോളജിക്കല്‍ ഏജ് കാര്യമായി പിടിച്ചുനിര്‍ത്താം.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like