രുചിക്കൂട്ടുകളുടെ വില്ലേജ് ഫുഡ്ഫാക്ടറി

ബെൽബിൻ പുതിയേടത്ത്‌

25

റുമുഖനും കുടുംബവും നിറഞ്ഞുനില്‍ക്കുന്ന വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ ചിലപ്പോള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനി നാടന്‍രീതിയില്‍ അദ്ദേഹം തയാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിനെ ആഗോളതലത്തില്‍ പ്രശസ്തമാക്കിയത്. അദ്ദേഹത്തിന്റെ മകന്‍ ഗോപിനാഥാണ് വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24 നാണ് ഞണ്ട് കറി ഉണ്ടാക്കി വില്ലേജ് ഫുഡ് ഫാക്ടറിയുടെ അടുക്കള തുറക്കുന്നത്.
ആദ്യത്തെ വിഡീയോയ്ക്കുതന്നെ ലക്ഷത്തിനുമേല്‍ കാഴ്ച്ചക്കാരെ കിട്ടിയതോടെ പിന്നെ ഗോപീനാഥിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 98 വീഡിയോകളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന ചാനലില്‍ വന്നത്. ഇതിനോടകം പത്തുകോടിയിലേറെ കാഴ്ചക്കാരെയാണ് വീഡിയോകള്‍ക്ക് ലഭിച്ചത്. നാടന്‍ വിഭവങ്ങളാണ് അറുമുഖം തയാറാക്കുന്നത്. എത്ര വലിയ വിഭവങ്ങളായാലും വിറക് ഉപയോഗിച്ചാണ് ഭക്ഷണം പാകംചെയ്യുക.ഭക്ഷണത്തിന് നിറമോ രുചിയോ കൂട്ടാന്‍ എന്തെങ്കിലും കൃതിമത്വം കാണിക്കുന്ന പതിവുമില്ല. ഇറച്ചിയോ മീനോ, എന്തായാലും വാങ്ങുന്നതും വൃത്തിയാക്കുന്നതും മസാല തേച്ചുപിടിപ്പിക്കുന്നതും പാചകം ചെയ്യുന്നതുമെല്ലാം അറുമുഖം തന്നെ. മിക്ക എപ്പിസോഡുകളിലും കുടുംബം മുഴുവനും ഉണ്ടാകും, പിന്‍തുണയുമായി.
മറ്റു കുക്കറി ഷോകളില്‍നിന്നെല്ലാം പൂര്‍ണ്ണമായും വ്യത്യസ്തത പുലര്‍ത്തുന്ന വില്ലേജ് ഫുഡ് ഫാക്ടറി ഭക്ഷണം പ്രക്ഷകന് സമര്‍പ്പിക്കുന്നതിന് പകരമായി ഇവിടെ പാചകം കഴിഞ്ഞ് ഉണ്ടാക്കിയ വിഭവം അറുമുഖം വയറുനിറയെ കഴിക്കുന്നതുകൂടി കാണിച്ചാണ് വില്ലേജ് ഫുഡ് ഫാക്ടറിയിലെ ഓരോ വീഡിയോയും അവസാനിക്കുക.ഒറ്റക്കാഴ്ച്ചയില്‍ത്തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്ന ഈ വീഡിയോകള്‍ക്കു
പിന്നില്‍ മുന്‍പോട്ടുള്ള വഴികാണാതെ ജീവിതത്തില്‍ പകച്ചുനിന്ന ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥകൂടിയുണ്ട്.
പഠനത്തിന് ശേഷം 20 ാം വയസ്സില്‍ സംവിധായകനാവുക എന്ന മോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ ആളാണ് വില്ലേജ് ഫുഡ് ഫാക്ടറിയുടെ അണിയറ ശില്‍പി ഗോപിനാഥ്.തിരുപ്പൂരിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വലിയ സ്വപ്‌നവുമായി ഇറങ്ങിത്തിരിച്ച ഗോപിനാഥിന് തിരിച്ചടികളായിരുന്നു സിനിമാമേഖലയില്‍ ലഭിച്ചത്.ചില ലോ ബജറ്റ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചെങ്കിലും പലതും പാതിവഴിക്ക് മുടങ്ങി, ചിലത് റിലീസായില്ല. ജീവിതം ആകെ മരവിച്ചുനില്‍ക്കുന്ന അവസ്ഥയില്‍ മുന്നോട്ട് എന്ത് എന്ന ചിന്തയാണ് ഒരു യൂട്യൂബ് ചാനല്‍ എന്ന ആശയത്തില്‍ അവസാനിച്ചത്.

പണ്ട് ബിരിയാണിക്കട നടത്തിയ അറുമുഖം നല്ലൊരു കുക്കായിരുന്നു എന്നത് ഗോപിക്ക് ആത്മവിശ്വാസം നല്‍കി. അങ്ങനെ കുടുംബത്തിന്റെ കരുത്തില്‍ തന്റെ പാഷന്‍ തന്നെ ഒരു ജീവിതമാര്‍ഗമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സംവിധാനവും കാമറയുമെല്ലാം ഗോപിനാഥ് തന്നെ കൈകാര്യം ചെയ്തപ്പോള്‍ സഹായിയായി അനിയനും കൂടി.
ഒരോ എപ്പിസോഡിനു പിന്നിലും ഈ കുടുംബത്തിന്റെ വ്യക്തമായ പ്ലാനിംഗ് ഉണ്ട്. എന്ത് ഉണ്ടാക്കണം, എവിടെവെച്ച് ഉണ്ടാക്കണം എന്നെല്ലാം ഒന്നുചേര്‍ന്ന് ആലോചിക്കുന്ന ഇവര്‍ അതിനുള്ള ഒരുക്കങ്ങളും ഒന്നിച്ചുതന്നെ നടത്തുന്നു. ചുരുക്കത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മാത്രം ചേര്‍ന്ന് നടത്തുന്ന ഒരു ചാനല്‍ ആണിത്.അറുമുഖത്തിന്റെ കുക്കിംഗ് കാണാന്‍ ലക്ഷക്കണക്കിന് കാഴ്ച്ചക്കാര്‍ ഇടിച്ചുകയറിയതോടെ ഗോപിനാഥിന്റെയും കുടുംബത്തിന്റെയും തലവരയും മാറി. കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചതോടെ യൂട്യൂബ് പരസ്യങ്ങളുടെ വരുമാനത്തില്‍നിന്നുള്ള ഒരു പങ്ക് ഗൂഗിളില്‍നിന്ന് ഗോപിയുടെ അക്കൗണ്ടിലേക്ക് വന്നുതുടങ്ങി. വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണവും അതില്‍ വരുന്ന പരസ്യത്തിന് കിട്ടുന്ന ക്ലിക്കും അനുസരിച്ചാണ് യൂട്യൂബില്‍ നിന്നുള്ള വരുമാനം. ആദ്യത്തെ ആറ് മാസംകൊണ്ടുതന്നെ ആറരലക്ഷം രൂപയാണ് യൂട്യൂബില്‍ അറുമുഖനും കുടംബവും സ്വന്തമാക്കിയത്.നിലവില്‍ അഞ്ച് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട് വില്ലേജ് ഫുഡ് ഫാക്ടറിക്ക്.

 

Leave a comment
error: Content is protected !!