ഇന്ത്യയിലെ സൂപ്പര്‍ ഗ്രാമങ്ങള്‍ -3

33

 

ന്ത്യന്‍ ഗ്രാമങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ പട്ടിണിയും അജ്ഞതയും അടിസ്ഥാനസൗകര്യങ്ങളുടെ ദൗര്‍ലഭ്യവുമെല്ലാമാണ് ലോകത്തിന്റെ മുന്നിലേക്ക് വരുന്ന ചിത്രങ്ങള്‍.ഏതൊരു മെട്രോ നഗരത്തില്‍ ജീവിക്കുന്നതിനേക്കാളും മികച്ച ജീവിത സാഹചര്യങ്ങള്‍ നമ്മുടെ പല ഗ്രാമങ്ങളിലും കാണാനാകും. ലോകത്തിന്റെ തന്നെശ്രദ്ധയാകര്‍ഷിച്ച ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളുടെ കഥകളാണ് ഇനി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങള്‍ നമ്മുടെ അഭിമാന ബിംബങ്ങള്‍ തയൊണ്.

1.ഹരിയാനയിലെ ഗ്രാമം ഒരു പെണ്‍കുട്ടി പിറന്നാല്‍ മധുരം വിതരണം ചെയ്യുന്ന ഗ്രാമം പെണ്‍ഭ്രൂണഹത്യയെക്കുറിച്ചും ശിശുലിംഗ അനുപാതത്തെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ പെണ്‍കുട്ടികളുടെ പിറവി ആഘോഷിച്ച് ഹരിയാനയിലെ ഗ്രാമം.ഹരിയാനയിലെ മുക്ത്സര്‍ ജില്ലയില്‍ ശിശുലിംഗ അനുപാതം ഏറ്റവും കുറഞ്ഞ ഗ്രാമമാണ് ദാനെവാല.1000 ആണ്‍കുട്ടികള്‍ക്ക് 559 പെണ്‍കുട്ടികള്‍ എതാണ് അനുപാതം. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഇവര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് നവജാത ശിശുവിന്റെ വരവ് ആഘോഷമാക്കും.

2. കൊക്കരേബേലൂര്‍ പക്ഷികളെ സ്നേഹിക്കുവരുടെ ഗ്രാമം
കൊക്കരേബേലൂര്‍ കര്‍ണാടകത്തിലെ ഒരു ചെറിയ ഗ്രാമമാണ്. നിശബ്ദമായ ഗ്രാമം, ആരവങ്ങളില്ല. സന്ദര്‍ശകര്‍ പ്രവഹിക്കുമ്പോഴും നിശബ്ദരായി പക്ഷികളുടെ സൗന്ദര്യം ആസ്വദിക്കുന്നു. മെല്ലെ നീങ്ങുന്ന വാഹനങ്ങള്‍. ഗ്രാമീണരുടെ ശ്രദ്ധ ഒന്നു മാത്രം പക്ഷികള്‍ സംരക്ഷിക്കപ്പെട്ടിരിക്കണം. അവയുടെ തൂവലിന് പോലും പോറല്‍ ഏല്‍ക്കരുത്. ബംഗലൂരുവില്‍ നിന്നും 88 കിലോമീറ്റര്‍ അകലെയാണ് കൊക്കരേബേലൂര്‍.

Leave a comment
error: Content is protected !!