നാവില്‍ കൊതിയുണര്‍ത്തും അമേരിക്കന്‍ കാരറ്റ് കേക്ക്

26

ഒന്നര കപ്പ് പഞ്ചസാര പൊടിച്ചതിലേക്ക് മൂന്നു മുട്ട പൊട്ടിച്ചതൊഴിച്ച് മിക്‌സിയില്‍ തന്നെ ഒരു മിനിറ്റ് അടിക്കുക. ഇതിലേക്ക് ഒന്നേകാല്‍ കപ്പ് ഗോള്‍ഡ്‌വിന്നര്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ ഒഴിച്ച് ഒരു മിനിറ്റുകൂടി ബീറ്റ് ചെയ്യുക. (ഏതെങ്കിലും നല്ലയിനം വെജിറ്റബിള്‍ ഓയിലോ നെയ്യോ വേണമെങ്കില്‍ ചേര്‍ക്കാം.) ഈ മിശ്രിതം ഒരു വലിയ ബൗളില്‍ ഒഴിക്കുക. രണ്ടു കപ്പു മൈദയില്‍ ഒരു ടീസ്പൂണ്‍ നിറച്ച് സോഡാ പൗഡര്‍ ചേര്‍ത്ത് രണ്ടു മൂന്നു പ്രാവശ്യം അരിച്ചതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിയും ചേര്‍ത്തിളക്കിയത് കുറേശ്ശെ ഇട്ട് കൈവിരല്‍ കൊണ്ട് യോജിപ്പിക്കുക. രണ്ടു കപ്പ് കാരറ്റും (സ്‌ക്രേറ്ററില്‍ വട്ടത്തിലുള്ളതില്‍ വച്ച് പൊടിയായി അരിഞ്ഞതും) രണ്ട് കപ്പ് ഈത്തപ്പഴം ചെറുതായി അരിഞ്ഞതും ഈ മിശ്രിതത്തിലേക്ക് ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. നേരത്തെ ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ 180 ഡിഗ്രിയില്‍ ഒരു മണിക്കൂര്‍ ബേക്കു ചെയ്യുക.നേരത്തെ അരിഞ്ഞു വെച്ചാല്‍ അഞ്ചു മിനിറ്റുകൊണ്ട് ഈ കൂട്ട് തയ്യാറാക്കാം. തണുപ്പിച്ച് പുഡിംഗ് ആയും ഉപയോഗിക്കാം.

 

Leave a comment
error: Content is protected !!