ഡിസ്‌നി ടു ലണ്ടന്‍

19

ഡിസ്‌നിയില്‍നിന്നും ലണ്ടനിലെത്താന്‍ 2050 ഓടെ 90 മിനിറ്റ് മതിയാകും. അതിനായി ഹൈപ്പര്‍സോണിക് സ്‌പെയ്‌സ് ലൈനര്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.ജര്‍മ്മന്‍ എയറോസ്‌പേസ് സെന്ററിലെ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ സിപ്പല്‍ ആണ് ഈ പദ്ധതിയുടെയും കോഓഡിനേറ്റര്‍. ശബ്ദത്തേക്കാള്‍ 24 ഇരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍ സോണിക് സ്‌പെയ്‌സ് ലൈനറിന് സാധിക്കും.50 യാത്രക്കാരെ വഹിക്കാന്‍ ഈ ലൈനറിനാകുമെന്നാണ് പറയപ്പെടുന്നത്.ലിക്വിഡ് ഓക്‌സിജന്‍, ഹൈഡ്രജന്‍ റോക്കറ്റ് ഇന്ധനം,വാട്ടര്‍ വേപ്പര്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോക്കറ്റിന്റെ സഹായത്തോടെയാണ് സ്‌പെയ്‌സ് ലൈനര്‍ പറന്നുയരുന്നതെന്ന് എഞ്ചിനീയര്‍മാര്‍ പറയുന്നു.കൂളിങ് ടെക്‌നോളജി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. കുറഞ്ഞത് എട്ട് മിനിറ്റിനുള്ളില്‍ ഉയര്‍ന്ന് 50 മൈല്‍ സഞ്ചരിച്ച് ഭൂമിയുടെ ഏറ്റവും ഉയരത്തിലുള്ള അന്തരീക്ഷത്തിലെത്തും. അവിടെയെത്തിയാല്‍ റോക്കറ്റ് വേര്‍പെട്ടുപോകും.യൂറോപ്പില്‍നിന്ന് യു.എസ്സില്‍ എത്താന്‍ 60 മനിട്ട് മതിയാകും.ഒരു ലക്ഷത്തിലധികം ഡോളറാണ് ടിക്കറ്റ് ചാര്‍ജായി ഈടാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment