ഫേസ്ബുക്കില്‍ മുങ്ങിത്താഴുന്നവര്‍ വിഷാദരോഗികളോ?

13

ഫേസ്ബുക്കില്‍ മുങ്ങിത്താഴുന്നവരില്‍ ഭൂരിഭാഗവും അന്തര്‍മുഖരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും മനഃശാസ്ത്രവിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫേസ്ബുക്കില്‍ അടിക്കടി ഫോട്ടോകളും സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്യുന്നവരല്ല, മറിച്ച്, നിശബ്ദരായ ഉപയോക്താക്കളാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.ഇവര്‍ പൊതുവില്‍ വലിയതോതില്‍ ഏകാന്തത അനുഭവിക്കുന്നവരായിരിക്കും. ഇവര്‍ക്ക് ഫേസ്ബുക്കിലൂടെ ലഭിക്കുന്ന സൗഹൃദങ്ങളും ബന്ധങ്ങളും പലപ്പോഴും അന്യമാണ്. സ്വയം പ്രദര്‍ശിപ്പിക്കാനും സ്വന്തം പ്രതിച്ഛായയെ വില്‍ക്കാനും കഴിവുള്ളവരാണ് കൂടുതല്‍ ബന്ധങ്ങളും സൗഹൃദങ്ങളും നേടിയെടുക്കുന്നത്. ഓഫ്‌ലൈന്‍ ബന്ധങ്ങള്‍ കൂടുതലുള്ളവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ബന്ധങ്ങളും വളര്‍ത്താന്‍ കഴിയൂ. അന്തര്‍മുഖരായവര്‍ ഫേസ്ബുക്കിന് അടിമകളാകുമ്പോള്‍ വിഷാദരോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ബന്ധങ്ങളെ സംബന്ധിച്ച വ്യാജബോധം മാത്രമാണ് ഫേസ്ബുക്ക് സൃഷ്ടിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഫേസ്ബുക്കില്‍ സജീവമായ ഇരുന്നൂറോളം പേരെ ഉപയോഗിച്ച് മൂന്ന് ഘട്ടമായാണ് പഠനം നടത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും ഫേസ്ബുക്ക് ലോഗ് ഓഫ് ചെയ്യുമ്പോള്‍ തങ്ങള്‍ കടുത്ത ഏകാന്തതയും മടുപ്പും അനുഭവിക്കുന്നതായി പറഞ്ഞു. കമ്പ്യൂട്ടര്‍ ഇന്‍ ഹ്യൂമണ്‍ ബിഹേവിയര്‍ എന്ന ജേര്‍ണലിലാണ് കൗതുകകരമായ ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment