അവർ മിടുക്കരായി വളരട്ടെ

205

കുട്ടികൾ പട്ടങ്ങളാണ്. അവർ പറക്കട്ടെ. നിയന്ത്രിക്കാൻ നൂലിന്റെ ഒരു ഭാഗം മാത്രം മതി നമ്മുടെ കൈയിൽ. നൂലുമുഴുവൻ നാം കൈവശം വെച്ചുകൊണ്ടിരുന്നാൽ പട്ടത്തിന് ഉയരത്തിൽ എത്തുക അസാദ്ധ്യമാകും. പറന്നു കളിക്കട്ടെ എന്ന് വിചാരിച്ച് ചരടു മുഴുവൻ അയച്ചു കൊടുത്താൽ പട്ടം പൊടുന്നനെ നിലംപൊത്തും. കാറ്റിന്റെ ഗതിക്കനുസരിച്ച് ചരട് പതിയെ അയച്ചു കൊടുക്കുക. അപ്പോൾ പറന്ന് പറന്ന് പട്ടം ആകാശം കീഴടക്കിക്കൊള്ളും.കുട്ടികൾക്ക് അനുകരിക്കാൻ പാകത്തിൽ നമ്മുടെ ജീവിതത്തിൽ വിലപ്പെട്ടതെന്തെങ്കിലുമുണ്ടാകണം. നമ്മിൽ നിന്ന് അവർക്കൊന്നും പഠിക്കാനില്ലാത്ത അവസ്ഥ ഉണ്ടാകരുത്.കുട്ടികൾ നമ്മേപ്പോലെ വലിയവരാകാൻ ആഗ്രഹിക്കുമ്പോൾ നാം അവരെപ്പോലെ ചെറിയവരാകാൻ ശ്രമിക്കുക. ഈ ആഗ്രഹങ്ങൾ ഒത്തുചേരുമ്പോൾ അവർക്ക് നമ്മുടെയും നമുക്ക് അവരുടെയും സാമിപ്യം ആനന്ദപ്രദമായിത്തീരുന്നു.കുട്ടികളെ നമ്മുടെ കണക്കിനൊപ്പിച്ച് വളർത്താൻ നോക്കേണ്ട. അവരുടെ കണക്കെന്താണന്ന് കണ്ടുപിടിക്കാൻ സഹായിച്ചാൽ മതി.നമ്മുടെ കുഞ്ഞുങ്ങൾ ബ്രോയിലർ കോഴികളെപ്പോലെയാവരുത്. ആകാശവും പുറംലോകവും കാണാതെ കമ്പിക്കൂട്ടിൽ തീറ്റ തിന്നുകൊഴുക്കുന്ന ബ്രോയിലർ കോഴികൾക്ക് ഒരാനച്ചന്തമൊക്കെയുണ്ടാവും. പക്ഷെ ആരോഗ്യവും പ്രസരിപ്പും കുറവായിരിക്കും. പറമ്പിലെല്ലാം ചിക്കിയും ചികഞ്ഞും സ്വതന്ത്രമായി വിഹരിക്കുന്ന നാടൻ കോഴികളെപ്പോലെയാകട്ടെ നമ്മുടെ കുട്ടികൾ. അപ്പോൾ അവർക്ക് ഏറെ ഉണർവും ഉന്മേഷവും കർമശേഷിയും ഉണ്ടാകും.

You might also like

error: Content is protected !!