ചരിത്രവഴികളില്‍ പാറുക്കുട്ടി നെത്യാരമ്മ

റീത്ത

685

കേരളം കണ്ട ഏറ്റവും പ്രഗല്‍ഭയായ ഒരു ഭരണകര്‍ത്താവായിരുന്നു പാറുക്കുട്ടി നെത്യാരമ്മ. അവര്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളില്‍ ചുരുക്കം ചിലതെടുത്താല്‍ത്തന്നെ അതു മനസ്സിലാകും.ചന്ദ്രഗുപ്തമൗര്യന്റെ പാടലീപുത്രം എന്ന രാജധാനി പണിതതിനു പിന്നിലുള്ള ശാസ്ത്രം അര്‍ഥശാസ്ത്രത്തില്‍ ചാണക്യന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 10 മീറ്റര്‍ കുന്നില്‍മുകളില്‍ ഒരു ക്ഷേത്രം. അതിനു ചുറ്റും 70 ഏക്കര്‍ വിസ്തീര്‍ണമുള്ള ഭൂമി സ്‌ളോപ്പായി ഇട്ടിരിക്കുന്നു. ഇതായിരുന്നു പാടലീപുത്രത്തിന്റെ ഭൂഘടന. അതേ ഭൂഘടനയില്‍ത്തന്നെയാണ് തൃശ്ശൂര്‍ പട്ടണവും രൂപകല്‍പന ചെയ്തിരിക്കുന്നത്. 70 ഏക്കറിനു ചുറ്റുമുള്ള റോഡിനെ റൗണ്ട് എന്നാണ് വിളിച്ചിരുന്നത്. ആ റൗണ്ടിനെ പാറുക്കുട്ടി നെത്യാരമ്മ കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചതിനുശേഷം ഒരു ബ്രിട്ടീഷ് കമ്പനിയായ ചാനല്‍ മഗ്നോയെ ഏല്‍പ്പിച്ചു. കമ്പനിയുമായുള്ള കോണ്‍ട്രാക്ടില്‍ പാറുക്കുട്ടി നെത്യാരമ്മ മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഏറ്റവും പ്രധാനം ഇതായിരുന്നു- 50 കൊല്ലത്തേക്ക് യാതൊരു കേടുപാടുകളും കൂടാതെ റോഡ് സംരക്ഷിക്കണം. 70 ശതമാനം പൈസ മാത്രമേ പണി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുകയുള്ളൂ. ബാക്കി 30 ശതമാനം ഘട്ടംഘട്ടമായി റോഡിന്റെ സുരക്ഷയ്ക്കായുള്ള അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുന്നുണ്ടെങ്കില്‍ മാത്രമേ നല്‍കുകയുള്ളൂ. 50 വര്‍ഷത്തിനിടയില്‍ എന്നെങ്കിലുമൊരിക്കല്‍ റോഡ് മോശമായാല്‍ അന്ന് കൊച്ചിമഹാരാജ്യത്ത് ആരെങ്കിലുമായി കമ്പനിക്ക് ബിസിനസ്സ് ഉണ്ടെങ്കില്‍ അതിന്റെ കുടിശ്ശിക നല്‍കുന്നതല്ല. ഇങ്ങനെ കമ്പനിയെ എല്ലാത്തരത്തിലും പൂട്ടിക്കൊണ്ടുള്ള ഒരു എഗ്രിമെന്റായിരുന്നു അവര്‍ ഒപ്പിട്ടിരുന്നത്. അതുകൊണ്ടുതന്നെ റോഡുപണി കൃത്യമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ കമ്പനി ബാധ്യസ്ഥരായിത്തീര്‍ന്നു.
ആ റോഡിനു രണ്ടുവശത്തുമായി ഓടകള്‍ നിര്‍മ്മിച്ചു. അതിനുശേഷം റോഡിനടിയിലൂടെ വെള്ളം ഊര്‍ന്നുപോകാനായി കോണ്‍ക്രീറ്റ് കുഴലുകളും സ്ഥാപിച്ചു. അതുകൊണ്ട ് തന്നെ എത്ര മഴ പെയ്താലും തുശ്ശൂര്‍ പട്ടണത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകില്ല. കാരണം കുന്നില്‍മുകളില്‍ വീഴുന്ന വെള്ളം റോഡിനരികിലെ ഓടയില്‍ വന്നു വീണു റോഡിനടിയിലൂടെ ഒഴുകുന്നു. റോഡിനപ്പുറം വീഴുന്ന വെള്ളം 360 ഡിഗ്രിയിലാണ് വീഴുന്നത്. അത് സ്‌ളോപ്പായി തൊട്ടടുത്ത വയലിലേക്ക് പോകുന്നു. 100 സെന്റീമീറ്റര്‍ മഴ പെയ്താല്‍ പോലും തൃശ്ശൂര്‍പ്പട്ടണത്തില്‍ വെള്ളം പൊങ്ങില്ലാത്ത വിധത്തിലുള്ള റോഡുനിര്‍മ്മാണമാണ് പാറുക്കുട്ടി നെത്യാരമ്മ നടപ്പിലാക്കിയത്. കേരളചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണ് ഇത്.
1914 ല്‍ രാമവര്‍മ്മ തമ്പുരാന്‍ രാജഭരണം ഒഴിഞ്ഞതിനുശേഷം അധികാരത്തില്‍ വന്ന മഹാരാജാവായിരുന്നു മദ്രാസില്‍ തീപ്പെട്ട രാമവര്‍മ്മ രാജാവ്. അദ്ദേഹം പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം എന്നിവയില്‍ അതിപ്രഗല്‍ഭനായിരുന്നു.എന്നാല്‍ അദ്ദേഹത്തിന് ഒട്ടും അറിവില്ലാതിരുന്ന ശാസ്ത്രമായിരുന്നു ഭരണശാസ്ത്രം. അതുകൊണ്ട് അദ്ദേഹം തന്റെ ഭാര്യയായ പാറുക്കുട്ടി നെത്യാരമ്മയോട് പറഞ്ഞു, നീ കാര്യങ്ങളൊക്കെ നോക്കിനടത്തിക്കൊള്ളുക. എവിടൊക്കെ ഒപ്പിടണമെന്ന് പറഞ്ഞാല്‍ മതി, അവിടൊക്കെ ഞാന്‍ ഒപ്പിട്ടോളാം. അങ്ങനെ പ്രത്യക്ഷത്തിലല്ലെങ്കിലും ഭരണം പാറുക്കുട്ടി നെത്യാരമ്മയെ ഏല്‍പ്പിച്ചു. അങ്ങനെയാണ് അതിപ്രഗല്‍ഭയും ദീര്‍ഘവീക്ഷണശാലിയുമായ പാറുക്കുട്ടി നെത്യാരമ്മയുടെ കൈകളില്‍കൊച്ചി മഹാരാജ്യത്തിന്റെ ഭരണമെത്തുന്നത്.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment