സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളച്ച കഥ

ജേക്കബ് കാര്യാടിയിൽ

719

ചക്രക്കസേരകള്‍ക്ക് ചിറക് മുളച്ചതിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ല അല്ലെ ?എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചാല്‍ ചക്രക്കസേരകളുംകൊണ്ട് അവ പറന്നുപൊങ്ങും. വൈകല്യമൊന്നും ആ യാത്രയുടെ വഴി മുടക്കില്ല. പതിനഞ്ച് വയസ്സുള്ളപ്പോള്‍ ശരീരപേശികളെ ബാധിച്ച മസ്‌ക്കുലര്‍ ഡിസ്ട്രോഫിയെത്തുടര്‍ന്ന് ജീവിതം വീല്‍ചെയറിലായ തലോറ സ്വദേശി ഷാജിയുടെയും സുഹൃത്തുക്കളുടെയും വീല്‍ചെയറുകള്‍ക്ക് ചിറക് മുളച്ചത് പെട്ടെന്നായിരുന്നു. പിന്നെ താമസിച്ചില്ല, ആദ്യം മൂകാംബികയിലേക്കും പിന്നെ അങ്ങ് ഡല്‍ഹിയിലേക്കും അതിനുശേഷം പൂനയിലേക്കും വീല്‍ചെയറുരുണ്ടു. ആറ് വര്‍ഷത്തിനിടെ ഇന്ത്യയിലെ തന്നെ ചെറുതും വലുതുമായ പതിനാറ് സ്ഥലങ്ങളിലേക്കാണ് ഈ സഞ്ചാരിക്കൂട്ടം തങ്ങളുടെ ചക്രക്കസേര ചലിപ്പിച്ചത്. ഷാജി ആരാണെന്നല്ലേ? അതറിയണമെങ്കില്‍ കലണ്ടര്‍ 1990 ലേക്ക് മറിക്കണം. ജീവിതത്തിന്റെ നിറം കെടുത്തിക്കളഞ്ഞ ആ ഓര്‍മ്മകളറിയണം.
പാടവരമ്പത്ത് ക്രിക്കറ്റ് കളിച്ചും പുഴയില്‍ നീന്തിത്തുടിച്ചും ഉല്ലസിച്ച ഒരു ബാല്യമായിരുന്നു ഷാജിയുടേത്. പടിഞ്ഞാറ്റുപുരയില്‍ നാരായണന്‍- ജാനകി ദമ്പതികളുടെ പത്ത് മക്കളില്‍ ഏറ്റവും ഇളയവനായതുകൊണ്ടുതന്നെ വാത്സല്യവും കരുതലും ആവോളം അനുഭവിച്ചു. 1990 ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കവെയാണ് അതിന്റെ തുടക്കം. ഇടവിട്ടുള്ള പനി, ശരീരക്ഷീണം എന്നിവ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇടതുകാലിന് ശക്തമായി ബലക്കുറവ് അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ക്ക് ആധിയായി. തുടര്‍ന്ന്
മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചത്തെ പരിശോധനയ്ക്ക് ഷാജി വിധേയനായി. ഡോക്ടര്‍മാര്‍ ആ സത്യം ഷാജിയോടും ഉറ്റവരോടും പറഞ്ഞതോടെ പ്രിയപ്പെട്ടവരുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. ‘ഭാവി ജീവിതം വീല്‍ചെയറിലും കിടക്കയിലുമാക്കുന്ന മസ്‌ക്കുലര്‍ ഡിസ്ട്രോഫിയാണ് അവനെ ബാധിച്ചിരിക്കുന്നത്. ലോകത്തെവിടെയും മരുന്നില്ലാത്ത ഈ രോഗം പതിയെ ശരീരത്തിലെ ഓരോ അവയവങ്ങളെയും ചലനരഹിതമാക്കും. ഫിസിയോ തെറാപ്പി ചെയ്താല്‍ ശരീരചലനം കുറച്ചുനാള്‍കൂടി നിലനിര്‍ത്താനാകും. അല്ലാതെ അസുഖം ഒരിക്കലും സുഖമാകില്ല’, ഡോക്ടര്‍മാര്‍ പറഞ്ഞു.
തുടര്‍ന്ന് കൂലിപ്പണിയില്‍നിന്ന് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ആ മാതാപിതാക്കള്‍ വീണ്ടും അവനായി മുണ്ട് മുറുക്കിയുടുത്തു. അവര്‍ മിച്ചംപിടിച്ച ഓരോ ചില്ലറത്തുട്ടിനും ഷാജിയുടെ മരുന്നിന്റെ മണമായിരുന്നു.

അങ്ങനെയാണ് എങ്ങനെയും ഷാജിയെ എഴുന്നേറ്റ് നടത്തിക്കണമെന്ന വാശി സഹോദരങ്ങളെയും അമ്മയെയും പ്രശസ്തനായ ഒരു വൈദ്യന്റെ അടുത്തെത്തിക്കുന്നത്. മകന്റെ രോഗവിവരം പറഞ്ഞപ്പോള്‍ ‘ഇപ്പം ശരിയാക്കിത്തരാ’മെന്നായിരുന്നു
അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ മുറിവൈദ്യന്‍ ആളെക്കൊല്ലുമെന്നല്ലേ. ചികിത്സയ്ക്ക് പടികള്‍ കയറി മിടുക്കനായി പോയ ഷാജി നാല് വര്‍ഷത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും തളര്‍ന്നിരുന്നു. കാലുകള്‍ക്കൊപ്പം കൈകളുടെ ചലനശേഷിയും ഭാഗികമായി നഷ്ടമായി. ചുരുക്കത്തില്‍ രോഗമെെന്തന്നറിയാതെ വൈദ്യന്‍ ഷാജിയെ ചവിട്ടിത്തിരുമ്മി പുറത്ത് ഞവരക്കിഴി കുത്തി. ‘അങ്ങനെ പത്ത് വര്‍ഷം കൊണ്ട് ചലനരഹിതമാകേണ്ട തന്റെ കാലുകള്‍ നാല് വര്‍ഷംകൊണ്ട് ചലിക്കാതെ ആയി’,ഷാജി പറയുന്നു. കൂടെക്കളിച്ചവര്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഷാജി തന്റെ ചലിക്കാത്ത കാലുകളിലേക്കും ക്രിക്കറ്റ് കളിയില്‍ കൂട്ടുകാര്‍ പന്തെറിയുമ്പോള്‍ തന്റെ ചലനരഹിതമായിക്കൊണ്ടിരിക്കുന്ന കൈകളിലേക്കും നിരാശയോടെ നോക്കും. മകന്റെ നൊമ്പരപ്പെട്ടുള്ള ഓരോ നോട്ടവും ആ അമ്മയുടെ കണ്ണ് നിറച്ചു. രോഗം ഭൂമിയിലെ സൗഹൃദ ബന്ധങ്ങള്‍ വിച്ഛേദിച്ചതോടെ ആകാശവാണി മാത്രമായി ഷാജിയുടെ ആശ്രയം.കറന്റില്ലാത്ത ആ വീട്ടില്‍ അങ്ങനെ രാവും പകലും ആകാശവാണി മുഴങ്ങിക്കൊണ്ടിരുന്നു.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment