നല്ല ലക്ഷ്യമുണ്ടോ?  എങ്കില്‍ സുഖമായി ഉറങ്ങാം

അറിഞ്ഞിരിക്കാം

592

നിര്‍മലമായ മനഃസാക്ഷിയാണ് ഏറ്റവും മൃദുവായ തലയണയെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടായിരിക്കുക എന്നത് ഗാഢമായ നിദ്രയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഗവേക്ഷകര്‍ പറയുന്നു. നാളെ എനിക്ക് പ്രഭാതത്തില്‍ ഏന്തെങ്കിലും കാര്യമായി ചെയ്യാനുണ്ട്് എന്ന ലക്ഷ്യബോധമാണ് ഏറ്റവും നല്ല ഉറക്കത്തിനു വേണ്ടതെന്നാണ് പുതിയ കണ്ടെത്തല്‍. ജീവിതലക്ഷ്യമുണ്ടെങ്കില്‍ (പര്‍പസ് ഇന്‍ ലൈഫ്) ഉറക്കത്തില്‍ അസ്വസ്ഥതകള്‍ കുറയുകയും നിദ്രയുടെ ആഴം വര്‍ധിപ്പിക്കുകയും ചെയ്യുമത്രെ. അവര്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തത് പ്രായമായവരായിരുന്നുവെങ്കിലും ഈ കണ്ടെത്തല്‍ എല്ലാ പ്രായക്കാരിലും ശരിയാണെന്ന് അവര്‍ പറയുന്നു. ഇതനുസരിച്ച് ബെഡ്ഡിലേക്ക് വീഴുന്നതിനുമുമ്പെതന്നെ നിങ്ങള്‍ക്ക് നന്നായി ഉറങ്ങുവാന്‍ കഴിയുമോയെന്ന് മനസ്സിലാക്കാന്‍ കഴിയുമത്രെ. ജീവിതത്തില്‍ ഒന്നും ചെയ്യുവാനില്ല എന്ന് കരുതുന്നവര്‍ക്ക് ഉറക്കം കുറവായിരിക്കുമത്രെ.
ഇല്ലിനോയിസ് നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി ഫെയിന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ന്യുറോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ജാസണ്‍ ഓംഗ് പറയുന്നു, ജീവിതത്തില്‍ ഉറക്കമില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടാക്കുക എന്നതാണ് മരുന്നില്ലാതെ ഉറക്കം സുഖകരമാക്കുവാനുള്ള മാര്‍ഗം. ജീവിതലക്ഷ്യം നമുക്ക് ഉണ്ടാക്കി എടുക്കുവാന്‍ കഴിയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം ഏഴു മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം വേണം. പക്ഷേ, ലൈഫ് സ്റ്റൈല്‍, പ്രായം എന്നിവയൊക്കെ അനുസരിച്ച് അതില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നേക്കാം. അമിതമായ വണ്ണം, ആല്‍ക്കഹോള്‍, മധുരപാനീയങ്ങള്‍, പുകവലി, വ്യായാമം ഇല്ലായ്മ, മാനസിക പ്രശ്‌നങ്ങള്‍, ജോലി സ്ഥലത്തെ സ്‌ട്രെസ്, ഷിഫ്റ്റ് വര്‍ക്ക്, സാമ്പത്തിക ആകുലതകള്‍, ദീര്‍ഘമായ യാത്ര എന്നിവയെല്ലം നിങ്ങളുടെ ഉറക്കത്തില്‍ വിളളലുകള്‍ വീഴ്ത്തുന്ന വില്ലന്മാരാണ്. സ്ലീപ് സയന്‍സ് ആന്റ് പ്രാക്ടീസ് എന്ന ജേണലിലാണ് ഉറക്കത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment