കണ്ണീര്‍ നിറച്ച തൂലിക

ജോയൽ ജോസഫ്

53

പവിത്രന്‍ തീക്കുനി എന്ന എഴുത്തുകാരനെ ഇന്ന് കേരളമെങ്ങും അറിയും. ആധുനിക കവികളുടെ മുന്‍നിരയിലേക്ക് അദ്ദേഹം നടന്നെത്തിയിരിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തീക്കുനിയുടെ കവിതകള്‍ അച്ചടിക്കാന്‍ മത്സരിക്കുന്നു. തൻ്റെ മനസില്‍നിന്നും ഉയര്‍ത്തുവന്ന തീക്കാറ്റുകളിലൂടെ അദ്ദേഹം കേരളമെങ്ങും പാടിനടക്കുകയാണ്. എന്നാല്‍ ഈ പ്രശസ്തിക്ക് പിന്നില്‍ വേദനയും ദാരിദ്ര്യവും കലര്‍ന്നൊരു പശ്ചാത്തലമുണ്ട്. ആ പഴയ ജീവിത പാഠപുസ്തകത്തിൻ്റെ താളുകള്‍ അദ്ദേഹം തുറന്നുവെക്കുന്നു.
”അച്ഛനമ്മമാരെക്കുറിച്ച് നിറമുള്ള ഓര്‍മ്മകളാവും എല്ലാവര്‍ക്കും പറയാനുള്ളത്. എന്നാല്‍ എൻ്റെയോര്‍മ്മകള്‍ ഉഷ്ണക്കാറ്റ് നിറഞ്ഞതാണ്. ഒരിക്കല്‍ സ്‌കൂള്‍വിട്ടു വരുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് തീക്കുനി അങ്ങാടിയില്‍ കുറെ ആള്‍ക്കാരുടെ മുന്നില്‍ അച്ഛന്‍ പച്ച അയല കടിച്ചുതിന്നുന്നത് കണ്ടത്. മുഴുഭ്രാന്തായിരുന്നു അച്ഛന്. കൂടെയുള്ള കുട്ടികളെ ഓര്‍ത്തപ്പോള്‍ ഏറെനേരം അവിടെ നില്‍ക്കാനായില്ല. വീട്ടിലേക്ക് ഒറ്റയോട്ടം. 30 വര്‍ഷമായി അച്ഛന്‍ അങ്ങാടിയിലാണ്. ആരെങ്കിലും നല്‍കുന്ന ഭക്ഷണം കഴിച്ച് അവിടെത്തന്നെ കിടക്കും. അതിനാലാകണം, ‘പെരാന്തന്റെ മോന്‍’ എന്നായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ അറിയപ്പെട്ടത്. പരിഹാസത്തിന്റെ ചൂടാണ് എന്നെ നാലാംക്ലാസില്‍ നാട്ടില്‍ നിന്നോടിക്കാനിടയാക്കിയതും. ഗത്യന്തരമില്ലായ്മയാണ് എനിക്ക് കവിത. മരിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്നൊക്കെ അറിയാത്ത എന്തൊക്കെയോ ആണ് ജീവിപ്പിച്ചത്. അറിയാത്തവരാണ് താങ്ങിപ്പിടിച്ചത്.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിലെ ഭാര്യവീടിനടുത്ത് മൂന്ന് സെന്റില്‍ ഇന്നൊരു പുരയുണ്ട്. ഇവിടെ ഭാര്യ ശാന്തയും മക്കളായ അപ്പുവും ആതിരയും എന്നോടൊപ്പമുണ്ട്. ആയഞ്ചേരി അങ്ങാടിയില്‍ മീന്‍ വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് അലച്ചില്‍ ഒന്ന് നിന്നത്. മുമ്പേ ഉളള മീന്‍കാര്‍ക്കൊക്കെ ആദ്യം ഒരു അകലമുണ്ടായിരുന്നു. പേപ്പറിലൊക്കെ കണ്ടശേഷമാണ് ഞാനൊരു കവിയാണെന്ന് പലരും അറിഞ്ഞത്. അതോടെ അവരുടെ അകലം അലിഞ്ഞുപോയി.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment