ഭൂമിയില്‍ മാലാഖമാരുണ്ടായ കഥ

ഭൂമിയിലെ മാലാഖമാരുടെ ഹൃദയ നൊമ്പരങ്ങളുടെ പങ്കുവയ്ക്കല്‍

106

ഇത് ഒരു കഥയാണ്.ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കല്‍പികമല്ല. ഇവര്‍ക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി സാമ്യമുണ്ടെന്നു മാത്രമല്ല, ഇത് ഇവരുടെ സ്വന്തം കഥതന്നെയാണ്, ഇവരെപ്പോലെയുള്ള ആയിരങ്ങളുടെ കഥയാണ്. ഇതിലെ കഥാപാത്രങ്ങളും നമുക്കെല്ലാം പരിചിതരാണ്. ചിലപ്പോള്‍ ഇവര്‍ നമ്മുടെ മക്കളായിരിക്കാം, മറ്റു ചിലപ്പോള്‍ ഭാര്യയോ ഭര്‍ത്താവോ ആകാം, അതുമല്ലെങ്കില്‍ സഹോദരനോ സഹോദരിയോ അമ്മയോ ആകാം. ഇനി ഇതിലൊന്നിലും പെട്ടില്ലെങ്കില്‍ നമ്മുടെ മുറിവില്‍ ഒരു തവണയെങ്കിലും ഇവര്‍ മരുന്നു വച്ചുകെട്ടിയിരിക്കാം. നമ്മള്‍ സ്‌നേഹത്തോടെ അവരെ മാലാഖമാരെന്നു വിളിച്ചിട്ടുമുണ്ടാകാം.
എന്നാല്‍ പുഞ്ചിരികള്‍ക്കപ്പുറം അവര്‍ ഒളിപ്പിച്ച കണ്ണീരു നമ്മള്‍ കണ്ടില്ല, സാന്ത്വനത്തിനപ്പുറം ഉരുകുന്ന അവരുടെ ഹൃദയവും.ഉറ്റ ബന്ധുക്കള്‍പോലും കണ്ടാല്‍ മുഖം ചുളിച്ചും മൂക്കുപൊത്തിയും മാറിനില്‍ക്കുന്ന നമ്മുടെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും മലമൂത്രവുമൊക്കെ നിറഞ്ഞ സ്‌നേഹത്തോടെ വൃത്തിയാക്കി, ഒരു പുഞ്ചിരിയും സമ്മാനിച്ച് അവര്‍ നമുക്കു മുന്നിലൂടെ നടന്നുമറയും, മാലാഖമാരെപ്പോലെ. പക്ഷെ ജീവിക്കാന്‍ അവര്‍ക്ക് ആ പേരുമാത്രം പോരാ. തീരാത്ത ബാധ്യതകളുടെ ഭാരമിറക്കണമെങ്കില്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം വേണം. അവര്‍ ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയപ്പെടണം. അതിനായി അവര്‍ സംഘടിച്ചപ്പോള്‍ ആ മാലാഖമാരെ പലരും ചെകുത്താന്മാരായി മുദ്രകുത്തി. ഒടുവില്‍ ന്യായമായ വേതനം അവര്‍ നേടിയെടുത്തപ്പോള്‍ വീണ്ടും നമ്മളില്‍ ചിലരെങ്കിലും കരുതിയിരിക്കാം, ഓ ഇനി ഇപ്പോ എന്താ, ഡോക്ടറുടെ പിന്നാലെ ചുമ്മാ നടന്നാപ്പോരെ, മാസം 20,000 രൂപയല്ലേ കയ്യില്‍ കിട്ടുന്നത്. എന്നാല്‍ ഇങ്ങനെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്യപ്പെടേണ്ടവരല്ല, അവര്‍. അവരുടെ ജോലിയുടെ മഹത്വം അറിയണമെങ്കില്‍ അവരുടെ കഥയറിയണം. ഭൂമിയിലെ മാലാഖമാര്‍ ഹൃദയം തുറക്കുന്നു.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment