കടലിനെ കീഴടക്കി ചരിത്രം സൃഷ്ടിച്ച ഒരാള്‍

വി ടി

1,073

151 ദിവസങ്ങള്‍കൊണ്ട് 23,000 നോട്ടിക്കല്‍ മൈല്‍ ഒറ്റയ്ക്ക് യാത്രചെയ്ത് കടലിനെയും തിരമാലകളെയും കീഴടക്കിയ ഒരു മഹായജ്ഞം. അതൊരു സമ്മാനത്തിനായുള്ള മത്സരയോട്ടമായിരുന്നില്ല, ലോകത്തിന് വിലയേറിയ ചില പാഠങ്ങള്‍ സമ്മാനിച്ച മഹത്തായ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ ആ വലിയ കടല്‍യാത്രയുടെ ഉത്തരവാദിത്വം ചങ്കൂറ്റത്തോടെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത് ഒരു എറണാകുളംസ്വദേശിയായിരുന്നു, ഇന്ത്യന്‍ നേവിയില്‍നിന്നു വിരമിച്ച, ലെഫ്റ്റനന്റ് കമാന്‍ഡര്‍ വള്ളിയറ ചാക്കോ ടോമിയുടെയും, വത്സമ്മ ടോമിയുടെയും മകനായ കമാന്‍ഡര്‍ അഭിലാഷ് ടോമി.

ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ സ്വയംപര്യാപ്തതയെ ഉയര്‍ത്തിക്കാണിക്കുന്നതിനും, ഭാരത യുവത്വത്തിന്റെ ലക്ഷ്യപ്രാപ്തിയെ ഉദ്‌ഘോഷിക്കുന്നതിനും ഇന്ത്യന്‍ നാവികസേന രൂപീകരിച്ച പദ്ധതിയാണ് ‘സാഗര്‍ പരിക്രമ’. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ‘INS മാതേയ്’ എന്ന ചെറിയ പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ഒരാള്‍ ലോകം ചുറ്റുക എന്ന സാഹസിക ഉദ്യമമായിരുന്നു അത്. 23,000 നോട്ടിക്കല്‍ മൈല്‍ ദൂരം ഏറെ അപകട സാധ്യതയുള്ള കടലിടുക്കുകളും കലുഷിതമായ അന്തരീക്ഷങ്ങളും അതിജീവിച്ച് നൂറ്റമ്പത് ദിവസങ്ങള്‍കൊണ്ട് തിരികെയെത്തുക എന്ന ദൗത്യം ഏറെ ശ്രമകരം തന്നെയായിരുന്നു.

‘സാഗര്‍ പരിക്രമ1’ എന്ന് പേരിട്ട ആദ്യ ഉദ്യമത്തില്‍ ലോകം ചുറ്റി തിരികെയെത്തിയത് കമാന്‍ഡര്‍ ദിലീപ് ദോണ്‍ഡേ ആയിരുന്നു. ഒറ്റയ്ക്ക് ആ ഉദ്യമം അദ്ദേഹം പൂര്‍ത്തീകരിച്ചുവെങ്കിലും, യാത്രയ്ക്കിടെ നാലിടങ്ങളില്‍ നിര്‍ത്തുകയുണ്ടായി. കമാന്‍ഡര്‍ ദോണ്‍ഡേയില്‍നിന്ന് ‘മാതേയ്’യെയും, ‘സാഗര്‍ പരിക്രമ’യുടെ രണ്ടാംഘട്ട ഉദ്യമത്തെയും ഏറ്റെടുത്ത കമാന്‍ഡര്‍ അഭിലാഷ് ടോമി, 2012 നവംബര്‍ ഒന്നാം തിയതി ഗോവയില്‍നിന്നും യാത്ര തിരിച്ച്, 2013 ഏപ്രില്‍ ആറാം തിയതി തിരികെ എത്തിയതോടെ ‘സാഗര്‍ പരിക്രമ2’ വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടു. ഒപ്പം, ഇന്ത്യയുടെ ആദ്യത്തെയും, ലോകചരിത്രത്തിലെ എഴുപത്തൊമ്പതാമത്തെയും ‘നോണ്‍സ്റ്റോപ് സോളോ സര്‍ക്കം നാവിഗേറ്റര്‍’ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment