നിങ്ങളുടെ മക്കള്‍ കൗമാരത്തിലാണോ?

ഡോ ജോയ്‌സ് ജിയോ

1,023

കൗമാരം അഥവാ അഡോളസെന്‍സ് എന്നറിയപ്പെടുന്നത് കുട്ടികളുടെ വളര്‍ച്ചയിലെ 12 മുതല്‍ 18 വയസ്സു വരെയുള്ള കാലഘട്ടമാണ്. മനസ്സിനും ശരീരത്തിനും അനേകം വ്യതിയാനങ്ങള്‍ ഉണ്ടാവുന്ന കാലഘട്ടം. അഥവാ, കുട്ടി എന്ന അവസ്ഥയില്‍നിന്നും പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ആയി മാറുന്ന കാലഘട്ടം. ശാരീരിക വളര്‍ച്ചയെക്കുറിച്ച് ഒരു പരിധിവരെ മാതാപിതാക്കള്‍ക്ക് അറിയാവുന്നതുകൊണ്ട് നമുക്ക് മാനസിക വളര്‍ച്ചയെക്കുറിച്ചു ചിന്തിക്കാം.

മാനസിക വ്യതിയാനങ്ങളുടെ കാലം

അതുവരെ അച്ഛനമ്മമാരുടെ ചൊല്‍പ്പടിയില്‍ നിന്നിരുന്ന കുട്ടി മാനസികമായി സ്വതന്ത്രനാകാന്‍ ശ്രമിക്കും. അവന്റെ മനസ്സില്‍ ഞാന്‍ ഒരു പുരുഷനാണ് അല്ലെങ്കില്‍ സ്ത്രീയാണ് എന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചേക്കാം. തങ്ങളില്‍നിന്ന് വേര്‍പെട്ട് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള ശ്രമങ്ങള്‍ മാതാപിതാക്കളില്‍ പ്രതിഷേധം സൃഷ്ടിച്ചേക്കാം. ഈ രണ്ടു ഭാഗത്തുനിന്നുമുള്ള വികാരവിക്ഷോഭങ്ങളാണ് കൗമാരത്തില്‍ കുട്ടികള്‍ കാണിക്കുന്ന പല സ്വഭാവ വൈകല്യങ്ങള്‍ക്കും കാരണം. മാതാപിതാക്കളുടെ ആശയങ്ങളെ നിഷേധിക്കാനുള്ള പ്രവണത ഈ കാരണത്താല്‍തന്നെ വ്യക്തമാണ്. എന്തും പുതിയതായി പരീക്ഷിച്ചറിയാനുള്ള താല്‍പര്യം കൗമാരക്കാരില്‍ കുടുതലാണ്. അമിത വേഗത്തിലുള്ള വാഹനമോടിക്കല്‍, പുതിയ സൗഹൃദങ്ങളോടുള്ള താല്‍പര്യം, ഇവയെല്ലാം പുതിയ ലോകത്തേക്ക് അവരെ ആനയിച്ചേക്കാം. പഠനത്തില്‍നിന്നും ജോലിയില്‍നിന്നും കുടുംബ ബന്ധങ്ങളില്‍നിന്നും ലക്ഷ്യ ബോധത്തില്‍നിന്നും അവരെ അകറ്റിനിര്‍ത്താന്‍ ഇവ കാരണമായേക്കാം.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment