അനീഷ് എന്ന മിസ്റ്റര്‍ കോണ്‍ഫിഡന്റ്

ഷിന്‍സ് ജോസഫ്‌

134

നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ജീവിതം മടുത്ത് ‘തൂങ്ങാന്‍ കയറും മാവിന്റെ കൊമ്പും’ തേടി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്! പ്രശ്നത്തിന്റെ ഗൗരവം നോക്കിയാല്‍ അന്ന് കയറിലല്ല, ‘വടത്തില്‍’ തൂങ്ങേണ്ടിയിരുന്നയാള്‍ ഇന്നു ജീവിച്ചിരിപ്പുണ്ട്.പേര് അനീഷ് മോഹന്‍.
മികച്ച മാര്‍ക്കോടെ പോളി പഠനം പൂര്‍ത്തിയാക്കിയ അനീഷിന് ഐ എസ് ആര്‍ ഒയില്‍ ഇന്റര്‍വ്യൂവിന് അവസരം ലഭിച്ചു.എന്നാല്‍ ഇന്റര്‍വ്യൂവിന് ഒന്നര ആഴ്ച മുമ്പ് തിരുവനന്തപുരത്ത് വലതുകാലിന്റെ ഓപ്പറേഷനായി പോയതാണ് അനീഷിന്റെ ജീവിതം മാറ്റിമറിച്ചത്. തിരുവനന്തപുരത്തുനിന്ന് തിരിച്ച് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ അനീഷ് നാട്ടിലേക്കുള്ള അവസാന ബസ്സ് പിടിക്കാന്‍ പാളം മുറിച്ച് ഓടി. എന്നാല്‍ ഓപ്പറേഷന് ശേഷം കാലില്‍ ചുറ്റിയിരുന്ന ബാന്റേജ് പാളത്തില്‍ കുരുങ്ങി.തുടര്‍ന്ന് കൂകിപ്പാഞ്ഞുവന്ന തീവണ്ടി കയറിയിറങ്ങി തന്റെ കാലും കയ്യും അറ്റുപോകുന്നത് കണ്ടതോടെ അനീഷിന്റെ ബോധം പോയി. അനീഷ് കണ്ണു തുറന്നപ്പോള്‍ കാണുന്നത് അമ്മ തന്നെ നോക്കിനില്‍ക്കുന്നതാണ്. വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അമ്മയില്‍നിന്ന് തന്റെ കാലും കയ്യും നഷ്ടമായതായി അനീഷറിഞ്ഞു. തന്നെ ദയാവധത്തിന് വിധേയനാക്കണമെന്ന് ചങ്കുപൊട്ടുന്ന വേദനയോടെ അനീഷ് അമ്മയോടാവശ്യപ്പെട്ടു.എന്നാല്‍ കരച്ചില്‍ കടിച്ചമര്‍ത്തി ”എനിക്ക് നിന്നെ വേണം.നീ എന്റേതാണ്”എന്ന് അമ്മ പറഞ്ഞപ്പോള്‍ ആ വാക്കു മതിയായിരുന്നു അനീഷിന് പഴയ അനീഷാകാന്‍

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment