ഒറ്റക്കണ്ണിൻ്റെ കാഴ്ചപ്പാടുകൾ

383

സ്വയം മെനഞ്ഞെടുത്ത സ്വപ്‌നങ്ങൾക്കനുസരിച്ച് ജീവിതത്തിന്റെ ട്രാക്കിലൂടെ ഒരേ താളത്തിൽ ഓടാൻ കഴിയുന്നവർ ഭാഗ്യവാൻമാരാണ്. എന്നാൽ ഇത്തരക്കാർ ചുരുക്കമായിരിക്കും. ബാക്കിയുള്ളവരിലധികവും അസംതൃപ്തരും സ്വപ്‌നങ്ങൾ ഉടഞ്ഞവരും പാതിസ്വപ്‌നം പൂർത്തിയായവരും സ്വപ്‌നം ഉപേക്ഷിച്ചവരുമൊക്കെയാണ്.ജീവിത യാത്രയിൽ തളർന്നു പോകുന്നിടത്തല്ല പകരം പ്രതിസന്ധികളെ വഴിത്തിരിവുകൾ ആക്കുന്നിടത്താണ് വിജയം. ദുരിതങ്ങൾ അലട്ടുമ്പോൾ സ്വയം ശപിക്കും മുമ്പ് ലിപിൻ രാജിനെ നിങ്ങൾ പരിചയപ്പെടണം. തിരിച്ചടികളെ വഴിത്തിരിവുകളാക്കി സ്വപ്‌നങ്ങൾക്ക് പുറകേ കുതിച്ച ലിപിൻ രാജിന്റെ ജീവിതം, കാലം മായിക്കാത്തതാണ്.2012ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയ അഞ്ചു ലക്ഷത്തെ പിന്തള്ളി 224-ാം റാങ്ക് നേടിയ ‘ഒരു കണ്ണുള്ള’ മലയാളി യുവാവ്. ഇതാണ് ഒറ്റനോട്ടത്തിൽ ലിപിൻ രാജ്. പത്തനംതിട്ട ജില്ലയിലെ നാരാങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ നിർധന കുടുംബത്തിൽ ജനനം. ദാരിദ്ര്യത്തോട് പൊരുതി ഇന്ത്യൻ ഭരണ സംവിധാനത്തിന്റെ തലപ്പത്തേക്ക്. ഒറ്റക്കണ്ണിന്റെ ബലത്തിൽ ലിപിൻ കൈവരിച്ച ഈ നേട്ടം പ്രതിസന്ധികളിൽ തളരുന്നവർക്ക് മുന്നേറാനുള്ള പ്രചോദനമാണ്. ഇന്ന് മധുരയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്യുന്ന ഇദ്ദേഹം സ്വപ്‌നങ്ങൾക്ക് പുറകേ കുതിക്കാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടികൂടിയാണ്.

ആർക്കും വേണ്ടാത്തവനായി ജനനം

പിറന്ന് വീഴും മുമ്പേ ആരംഭിച്ചിരുന്നു ലിപിൻ രാജിന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകൾ. വേട്ടയാടപ്പെടലുകളുടെ ലോകത്തേക്കായിരുന്നു അവന്റെ ജനനം. ലിപിന്‍ ഒാര്‍െത്തടുക്കുന്നു: ‘മൂത്ത രണ്ട് മക്കള്‍ക്ക് ശേഷം എെന്ന വേണ്ട എന്ന വീട്ടുകാരുെട അഭിപ്രായത്തിന് എതിരുനിന്നത് അമ്മ മാത്രമായിരുന്നു . എെന്ന പ്രസവിക്കരുത് എന്ന സമ്മര്‍ദ്ദം അമ്മയില്‍ നിരന്തരം ഉണ്ടായിരുന്നു. ഒരിക്കല്‍ നിറവയറുമായി കിടന്ന അമ്മെയ അച്ഛന്‍ കട്ടിലില്‍ നിന്നും മറിച്ചിട്ടു. എന്നിട്ടും എനിെക്കാന്നും പറ്റിയില്ല. കാരണം ഞാന്‍ പിറക്കണെമന്നു തെന്നയായിരുന്നു വിധി.’ ജനിച്ചു വീണതിനുേശഷവും ലിപിേനാടുള്ള മദ്യപാനിയായ അച്ഛന്റെ അവഗണനകള്‍ തുടര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടു ഒടുവില്‍ അവനെ അക്ഷരങ്ങളുെട ലോകത്തേക്ക് കൈപിടിച്ച് നടത്തിയത് വയലിലെ ഒരു പണിക്കാരിയുടെ കാരുണ്യമായിരുന്നു.ലിപിനെ അമ്മ ലീലാമണി വയലില്‍ പുല്ലുെവട്ടാന്‍ പോകുേമ്പാള്‍ ഒപ്പം കൂട്ടുമായിരുന്നു. കറ്റ കൊയ്ത് നെന്മണികൾ വേർതിരിച്ചുകൊണ്ടിരുന്ന ഒരു പണിക്കാരി അമ്മേയാട്ചോദിച്ചു : ‘ഇവന്‍ ഏത് ക്ലാസ്സിലാ പഠിക്കുേന്ന?’ മറുപടി ഒന്നും പറയാതിരുന്ന അമ്മേയാട് അവര്‍ വീണ്ടും ചോദിച്ചു:’ഇവന്‍ പഠിക്കുന്നിേല്ല?’ ‘അവന് ഒരക്ഷരം കൂടി അറിയില്ല. അവെന പഠിപ്പിക്കണ്ട എന്നാ വീട്ടുകാര്‍ പറയുന്നത്. എന്ത് ചെയ്യണെമന്ന് എനിക്ക് അറിയില്ല.’ അമ്മ പതുെക്ക പറഞ്ഞു. ആ പണിക്കാരി ലിപിനെ അടുേത്തയ്ക്ക് വിളിച്ചു . തലയില്‍ തേലാടി. പിെന്ന കറ്റ കൊയ്തശേഷം കൂട്ടിയിട്ടിരുന്ന നെൽകൂനയുടെ അരികില്‍ ഇരുത്തി. അവര്‍ അവെന്റ കുഞ്ഞുവിരലുകള്‍ കൂട്ടിപ്പിടി-ച്ച് നെന്മണികളിൽ അക്ഷരങ്ങള്‍ എഴുതിക്കാന്‍ തുടങ്ങി. ‘ക,ഖ,ഗ,ഘ,ങ.’ ‘ഞാന്‍ ആദ്യം പഠിച്ചത് അ, ആ, ഇ, ഇൗ എന്ന ശ്രേണിയല്ല. മലയാളം അക്ഷരം ഔദ്യോഗികമായി പഠിക്കാത്ത ഒരാളാണ് ഞാന്‍.’ ലിപിന്‍ പറയുന്നു.

തെറിച്ചുപോയ കാഴ്ച

ഇരുകണ്ണുകള്‍ക്കും കാഴ്ചയുള്ളവനായി തന്നെയായിരുന്നു ലിപിന്റെ ജനനം. ഒരു അവധിക്കാലത്താണ് അത് സംഭവിച്ചത്. ഞായറാഴ്ചത്തെ ‘മഹാഭാരതം’ സീരിയലും അതിലെ കഥാപാത്രങ്ങളും അന്നൊരു ഹരമായിരുന്നു ലിപിനും ചേട്ടനും. ഒരു ദിവസം സീരിയല്‍ കണ്ട്  ചേട്ടനും ലിപിനും അതുവരെ കളിച്ചിരുന്ന കുട്ടിയും കോലും കളി മാറ്റാന്‍ തീരുമാനിച്ചു.’ഇനിമുതല്‍ നമുക്ക് മഹാഭാരത യുദ്ധം കളിക്കാം.’ ലിപിനായിരുന്നു ആശയം മുന്നോട്ട് വെച്ചത്. അവന്റെ നിര്‍ദേശത്തെ ചേട്ടന്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങനെ അവര്‍ കളി ആരംഭിച്ചു. അമ്പും വില്ലുമായി തിരഞ്ഞെടുത്തത് ഇന്‍സ്ട്രമെന്റ് ബോക്‌സിലെ കോമ്പസും ഡിവൈഡറുമായിരുന്നു. മുറ്റത്തിനരികിലുള്ള ഒരു പപ്പായ മരം ലക്ഷ്യമാക്കി അവര്‍ മത്സരിച്ച് ‘അമ്പെയ്തു’ തുടങ്ങി.ചേട്ടന്‍ എറിഞ്ഞതെല്ലാം ലക്ഷ്യത്തില്‍ കൊണ്ടു. അടുത്തത് ലിപിന്റെ ഊഴമായി. അവന്‍ നേരെ പപ്പായ ലക്ഷ്യമാക്കിഎയ്തത് കോമ്പസിന് പകരം കൈയിലിരുന്ന ഡിവൈഡറാണ്. അത് മരത്തില്‍ തറഞ്ഞു കയറിയില്ല. പകരം മരത്തിന്റെ തൊലിയില്‍ തട്ടി അതേപടി തിരിച്ചു വന്നു. ഡിവൈഡര്‍ മുന അവന്റെ വലത്തുകണ്ണിന്റെ ഒത്ത നടുവില്‍ തറഞ്ഞു കയറി. കണ്ണുപൊത്തി നിലത്തിരിക്കാനെ ലിപിനായൊള്ളു. മുനകുത്തികയറിയിട്ടും രക്തം വന്നില്ല. പകരം ദ്രാവകരൂപത്തിലുള്ള എന്തോ ഒന്ന് കണ്ണില്‍ നിന്നും തെറിച്ച് പോയതായി അവന് തോന്നി. അതായിരുന്നു തന്റെ കാഴ്ചയെന്ന് രണ്ട് മാസത്തിന് ശേഷം ഡോക്ടർ പറയുേമ്പാഴാണ് ലിപിൻ അറിയുന്നത്. സംഭവം രണ്ടുപേരും ആരോടും പറഞ്ഞില്ല. അടികിട്ടുമെന്ന് ഇരുവരും ഭയന്നു.അമ്മ കണ്ണിലെ ചുവപ്പ് കണ്ടുപിടിച്ചു.അമ്മ കണ്ണിലെ ചുവപ്പ് കണ്ടുപിടിച്ചു. ദിവസങ്ങള്‍ക്ക്‌ശേഷം കണ്ണ് വീര്‍ത്ത് നീരുവെക്കാന്‍ തുടങ്ങി. നീരിറങ്ങാന്‍ നിലമുള്ളരി പിഴിഞ്ഞ് അമ്മ കണ്ണിലൊഴിച്ചു കൊടുത്തു.  നീരു കൂടിയതോടെ മുലപ്പാല്‍ കണ്ണിലൊഴിച്ചു. പിറ്റേ ദിവസം മുതല്‍ കണ്ണ് തുറക്കാനാകാതെയായി. ഹോസ്പിറ്റലില്‍ കൊണ്ടു  പോകണമെന്ന് അമ്മ അച്ഛനോട് നിര്‍ബന്ധം പിടിച്ചു. മദ്യപിക്കാന്‍ തന്നെ പണം  തികയുന്നുണ്ടായിരുന്നില്ല അച്ഛന്‍ പുഷ്പരാജന്. കുറെ ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി അച്ഛന്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ബെറ്റാഡിന്‍ വാങ്ങികൊണ്ടുവന്ന് അവൻ്റെ  കണ്ണില്‍ തേച്ചു പിടിപ്പിച്ചു. കണ്ണിന് ചൊറിച്ചില്‍ കൂടി. അതോടെ കണ്ണ് തിരുമ്മി തുടങ്ങി. ഉറക്കമില്ലാത്ത രാത്രികള്‍. അതിശക്തമായ വേദന. കണ്ണുപഴുത്തു. കണ്ണില്‍ മഞ്ഞയും വെള്ളയും കലര്‍ന്ന് കയറിക്കഴിഞ്ഞാണ് ലിപിന്‍ ആശുപത്രിയില്‍ എത്തുന്നത്.അപ്പോഴേക്കും വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ലിപിന്‍ അഞ്ച്, ആറ് ക്ലാസ്സുകളില്‍ പോയില്ല. കണക്ക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ അങ്ങനെ നഷ്ടമായി. ‘ജീവിതം അവിടെ അവസാനിക്കുമെന്നാണ് ഞാന്‍ കരുതിയത്. ആശുപത്രിയില്‍ തനിയെ ഇരുന്ന് കരഞ്ഞപ്പോള്‍ ഒരു നഴ്‌സ് വന്നു. സുഷ്മ സിസ്റ്റര്‍. സിസ്റ്റര്‍ എന്നെ കണക്കു പഠിപ്പിച്ചു. ഇംഗ്ലീഷിലെ അക്ഷരങ്ങള്‍ പറഞ്ഞു തന്നു.’ ലിപിന്‍ നന്ദിയോടെ ഓര്‍ത്തു. ശ്രദ്ധയകറ്റി വേദന അറിയാതിരിക്കാന്‍ അമ്മ അവന് പുസ്തകങ്ങള്‍ ഉച്ചത്തില്‍ വായിച്ചു കൊടുത്തു. തൊട്ടടുത്ത റൂമിലുണ്ടായിരുന്ന  പൂര്‍ണ്ണ അന്ധയായ ഒരു ചേച്ചി ബ്രെയിന്‍ ലിപിയില്‍ അക്ഷരങ്ങള്‍ എഴുതാനും പഠിപ്പിച്ചു. ഹെലന്‍ കെല്ലറിനെ പറ്റി അപ്പോഴാണ് ലിപിന്‍ കേട്ടത്. ഹെലന്റെ കഥ അവന് ആവേശമായി.വര്‍ഷങ്ങളുടെ ആശുപത്രി വാസത്തിന് ശേഷം ലിപിന്‍ ഒടുവില്‍ വീട്ടിലെത്തി. ഇതിനിടെ ചിലര്‍ രഹസ്യമായി അവന് ഒരു പേര് സമ്മാനിച്ചു. ‘ഒറ്റക്കണ്ണന്‍!’ ആ വിളിയോട് അവന്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. കാരണം ആ ദുഃഖ സത്യത്തെ ലിപിന്‍ അംഗീകരിച്ച് തുടങ്ങിയിരുന്നു.

പഠനത്തിൻ്റെ വഴികള്‍

ധാരാളം കല്ലും മുള്ളും നിറഞ്ഞതായിരുന്നു ലിപി പഠന നാളുകള്‍. അവഗണനയും പരിഹാസവും പുറത്താക്കലുകളും നേരിട്ട ദിനങ്ങള്‍. എന്നാല്‍ ആ സന്ദര്‍ഭങ്ങളിലൊന്നും അവന്‍ ആരില്‍ നിന്നും സഹതാപം നേടാന്‍ ആഗ്രഹിച്ചില്ല. അപരൻ്റെ സഹതാപം ആയിരുന്നു തൻ്റെ ഏറ്റവും വലിയ ശത്രുവായി ലിപിന്‍ കണ്ടത് . തൻ്റെ കുറവുകളെ നേട്ടങ്ങളായി കരുതിയുള്ളതായിരുന്നു ലിപിന്റെ ജീവിതം.കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ലിപിന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ചേര്‍ന്നത്. എട്ടാം ക്ലാസ്സില്‍ എത്തിയ ആദ്യ ദിനം തന്നെ കുട്ടികള്‍ ലിപിനെയും കണ്ണിനെയും ഭയപ്പാടോടെയാണ് നോക്കിയത്. ആടിൻ്റെ കണ്ണാണോ ഇതെന്ന് ചോദിച്ച് പരിഹസിച്ച സുഹൃത്തുക്കളും ധാരാളമായിരുന്നു. അതു കൊണ്ട് തന്നെ കാഴ്ച ക്കുറവിന്റെ പേരിലുള്ള ഒരു സൗജന്യവും അവന്‍ ആരോടും ചോദിച്ചില്ല.മണിക്കൂറില്‍ ഏഴ് പേജെഴുതി എട്ടാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും മലയാളത്തില്‍ ലിപിന്‍ റെക്കോഡിട്ടു. ക്ലാസ്സില്‍ ഒന്നാമനും രണ്ടാമനുമായി  ചാഞ്ചാടി നിന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോള്‍ എല്ലാവരും മികച്ച സ്‌കൂളുകള്‍ തേടിയിറങ്ങി. പക്ഷേ ലിപിനു വേണ്ടി ഇറങ്ങാന്‍ ആരും ഉണ്ടായിരുന്നില്ല. ഒരു സുഹൃത്ത് പറയുമ്പോഴാണ് പ്ലസ്ടുവിന് ആപ്ലിക്കേഷന്‍ ഫോം വാങ്ങണമെന്ന്‌പോലും അവന്‍ അറിയുന്നത്. എന്തെടുക്കണമെന്ന് ആരും പറഞ്ഞു കൊടുക്കാത്തതുകൊണ്ട് അവന്‍ ഹ്യുമാനിറ്റീസ് എടുക്കാന്‍ തീരുമാനിച്ചു. ഹിസ്റ്ററിയും പോളിറ്റിക്കല്‍ സയന്‍സും പഠിച്ച് ഭാവിയില്‍ സിവില്‍ സര്‍വീസ് എഴുതാമെന്ന് കണക്കുകൂട്ടിയായിരുന്നു ആ തീരുമാനം.പ്ലസ്ടുവിന് അഡ്മിഷന്‍ എടുക്കാന്‍ ചെന്നപ്പോള്‍ സ്‌കൂളില്‍ വെച്ച് അവനോട് പലരും പറഞ്ഞു ഹ്യൂമാനിറ്റീസ് എടുക്കരുത് സയന്‍സിലേക്ക് മാറണമെന്ന്. അങ്ങനെ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചു. റിസല്‍ട്ട് വന്നപ്പോള്‍ മലയാളത്തിന് നൂറില്‍ നൂറ്. അങ്ങനെ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ് ടു വും പാസായി.ഇനിയെന്ത് പഠിക്കണമെന്ന ചോദ്യവുമായി നടക്കുമ്പോഴാണ് നാട്ടിലെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ലിപിനോട് ജേര്‍ണലിസം പഠിക്കാന്‍ നിര്‍ദേശിച്ചത്.വയനാട്ടിലെ ഒരു കോളജില്‍ ബി.എ മാസ്‌കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഉണ്ടെന്നറിഞ്ഞ് അവിടെ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ കോളജ് മോശമാണെന്ന വാര്‍ത്ത കേട്ടതോടെ ലിപിന്‍ തകര്‍ന്നു പോയി. രാത്രി അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ ജേര്‍ണലിസം ആഗ്രഹവും ഒടുങ്ങി. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഡിഗ്രിക്ക് വീടിനടുത്തുള്ള മറ്റൊരു കോളജില്‍ ചേരാന്‍ തീരുമാനിച്ചു.

ആത്മഹത്യാശ്രമം

2006 ലാണ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ചേരുന്നത്. ഹോസ്റ്റലില്‍ താമസിക്കാന്‍ പണമില്ല. നാനൂറു രൂപയ്ക്കകത്ത് നില്‍ക്കുന്ന ഒരു താമസ സ്ഥലം കണ്ടുപിടിക്കാന്‍ മൂന്ന് ദിവസം ലിപിന്‍ ചേട്ടനോടൊപ്പം തിരുവനന്തപുരം മുഴുവന്‍ കറങ്ങി. അവസാനം കഴക്കൂട്ടത്ത് ഒരു ലോഡ്ജ് മുറി കണ്ടെത്തി.’അതിനെ മുറിയെന്നു വിളിക്കുന്നത് പാപമാണ്. രണ്ടാം നിലയില്‍ നിന്നും ടെറസ്സിലേക്കുള്ള വഴിയിലെ സ്റ്റോര്‍ മുറി ആയിരുന്നു അത്. എല്ലാവര്‍ക്കും കൂടി ഒരു കുളിമുറി ഒരു ടോയ്‌ലറ്റ്. നഗരത്തില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ അകലെ.’ ലിപിന്‍ പറയുന്നു.മാര്‍ ഇവാനിയോസില്‍ പഠിച്ച മൂന്ന് വര്‍ഷവും യുവജനോത്സവങ്ങളില്‍ കഥ,കവിത,ലേഖനം, ക്വിസ്,പ്രസംഗം,ഡിബേറ്റ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ലിപിന്‍ രാജ് മികച്ച വിദ്യാര്‍ഥിയായി.ഒരു ദിവസം ലോഡ്ജിന് താെഴയുള്ള മെണ്ണണ്ണക്കടയിൽ ചെന്ന് ജോലി എെന്തങ്കിലും തരുേമാെയന്ന് അന്വേഷിച്ചു. കടയുടമസ്ഥൻ ലിപിനെ റെയിൽവേ ക്രോസ്സിനടുത്തുള്ള തട്ടുകടയിേലക്ക് പറഞ്ഞയച്ചു. തട്ടുകടക്കാരന് വേണ്ടത് ഒരു സഹായിയെ ആയിരുന്നു.അതുവെര ഒരു പൈസ പോലും ഭിക്ഷ യാചിക്കാെത തെന്ന വളർത്തിയ അഭിമാനിയായ അമ്മയതറിഞ്ഞാൽ ആ നിമിഷം ആത്മഹത്യ ചെയ്യുെമന്ന് ലിപിനറിയാമായിരുന്നു. അതുെകാണ്ട് തട്ടുകടയിൽ ചേർന്നത് ആരെയും അവൻ അറിയിച്ചില്ല.ഒരിക്കൽ കടക്കാരൻ ലിപിനെ മില്ലിൽ നിന്നും മാവെടുക്കാൻ പറഞ്ഞയച്ചു. അരിമാവും വാങ്ങി തിരിെക നടക്കുേമ്പാൾ ആരോ പുറകിൽ നിന്നും വിളിച്ചു : ‘നീയാ മരുതിലെ പയ്യനേല്ല?’ നാട്ടിലുള്ള വിജയൻ ചേട്ടനാണ് വിളിച്ചത്. അടുത്ത് വന്നിട്ട് അേദ്ദഹം പറഞ്ഞു: ‘എന്നാലും മീനാക്ഷി ചേച്ചീടെ കൊച്ചുമോന് ഇങ്ങെനെയാരു ഗതിവന്നേല്ലാ. എൻ്റെ ദൈവമേ .’ഷോക്കേറ്റ പോലെയായി ലിപിൻ. ‘ എനിെക്കെൻ്റെ  കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതുപോലെ തോന്നി . വിജയൻ ചേട്ടൻ എന്നെ കണ്ട കാര്യം അമ്മേയാട് പറയും.നാടു മുഴുവന്‍ അറിയും. അമ്മയതറിഞ്ഞാല്‍… ഞാന്‍ മിണ്ടാതെ തിരികെ നടന്നു.’ ലിപിന്‍ തന്റെ ഓര്‍മകളിലേക്ക് മടങ്ങി. ‘ആ നിസഹായ അവസ്ഥയില്‍ ഞാന്‍ ഉറപ്പിച്ചു ഇനി അഭയം ആത്മഹത്യ മാത്രമാണ്. ഇത്രയും അപമാനവും സഹിച്ച് ജീവിക്കുന്നതിനേക്കാള്‍ ഭേദം അതാണ്. കണ്ണുകള്‍ നിറഞ്ഞൊഴുകി. ചാറ്റല്‍ മഴയും ആരംഭിച്ചു. വഴിയില്‍ ആരുമില്ലന്ന് ഉറപ്പാക്കി അരിമാവിന്റെ ചാക്ക് നിലത്ത് വെച്ച് ഞാന്‍ പാളത്തില്‍ കയറി നിന്നു. അരമണിക്കൂര്‍ നില്‍പ്പു തുടര്‍ന്നു. ഒരു ട്രെയിനും വന്നില്ല. ഒടുവില്‍ അരിമാവ് ചാക്ക് തിരികെയെടുത്ത് തലയില്‍ വെച്ച് മിണ്ടാതെ നടന്നു. കരഞ്ഞു കൊണ്ട് തന്നെ. അങ്ങനെ ആ ‘ഒളിച്ചോട്ടം’ നടന്നില്ല.’

ആശ്വാസമായി എസ്.ബി.ടി

മാര്‍ ഇവാനിയോസ് കോളജില്‍നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി ‘സിറാജ്’ പത്രത്തില്‍ കഴക്കൂട്ടത്ത് പ്രാദേശിക ലേഖകനായി ജോലി തുടങ്ങി. കൃത്യമായ ഒരു വരുമാനമായി ആ ജോലിയെയും കണക്കാക്കാന്‍ സാധിക്കുമായിരുന്നില്ല. അപ്പോഴും അമ്മയും സഹോദരിയും തന്നെയായിരുന്നു ആശ്രയം. അങ്ങനെയിരിക്കുമ്പോളാണ് എസ്.ബി.ടിയില്‍ നിന്നും ജോലി ലഭിച്ചു എന്ന ഫോണ്‍ സന്ദേശം എത്തുന്നത്. എസ്.ബി.ടി.യില്‍ ജോലിക്ക് ചേര്‍ന്നു. എല്ലാ ദിവസവും ഓഫീസിലേക്ക് ഇരുപത് കിലോമീറ്റര്‍ ബസ്സില്‍ പോകണം.ജോലിക്കിടെ എം.എ ഹിസ്റ്ററിക്ക് ഇഗ്നോ യൂണിവേഴ്‌സിറ്റിയിലും ചേര്‍ന്നു. ബസ്സില്‍ കയറുമ്പോള്‍ ഹിസ്റ്ററി നോട്‌സും കൂടെ കരുതും. പതുക്കെ വായിച്ച് തുടങ്ങും. പത്തുമിനിട്ട് കഴിയുമ്പോള്‍ കാറ്റടിച്ച് കണ്ണുനിറഞ്ഞൊഴുകും. എന്നിട്ടും നിര്‍ത്താതെ ഒരു വര്‍ഷം വായിച്ചു. പിന്നീടാണ് മൊബൈലില്‍ ഒരു സാധ്യത കണ്ടത്. ഓഡിയോ നോട്‌സ് ഫയല്‍സ് ഉണ്ടാക്കി പ്ലേ ചെയ്ത് പാട്ടു പോലെ ഇയര്‍ ഫോണിലൂടെ കേള്‍ക്കുക. അങ്ങനെ പലതവണ കേട്ടു പഠിച്ചു.’എസ്.ബി.ടി.യില്‍ ചേര്‍ന്ന് മൂന്ന് നാല് മാസം വരെ സിവില്‍ സര്‍വീസ് സ്വപ്‌നവുമായി നടന്ന ഞാന്‍ പതിയെ നിശബ്ദനായി. മൊബൈലില്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ ഭാഗങ്ങളും ഇന്ത്യന്‍ ഹിസ്റ്ററിയും ആനുകാലിക സംഭവങ്ങളുമൊക്കെ റെക്കോഡ് ചെയ്ത് സ്വന്തം സ്വരത്തില്‍ ഇയര്‍ ഫോണിലൂടെ കേട്ടുപഠിക്കുന്നത് മാത്രമായി ആകെയുള്ള പരിശീലനം. സിവില്‍ സര്‍വീസാണ് ലക്ഷ്യമെന്ന് ആരോടും പറയാതെയുമായി.’ ലിപിന്‍ പറയുന്നു.അതോടെ ഒരു പണിയുമില്ലാത്ത നാട്ടിലെ സ്ഥിരം പരിഹാസക്കാരും സജീവമായി. വഴിയില്‍ വെച്ചു കണ്ടാല്‍ ലിപിന്‍ നടന്നുപോയിക്കഴിയുമ്പോള്‍ അവര്‍ പരിഹാസത്തോടെ പിറുപിറുത്തുതുടങ്ങും… ‘പണ്ടവന്‍ പത്രക്കാരനാവാന്‍ പോയി. എന്നിട്ട് ഒന്നും നടന്നില്ല. പിന്നെ കുറെക്കാലം സിവില്‍ സര്‍വീസ് എന്നും പറഞ്ഞു നടന്നു. ഒടുവില്‍ കിട്ടിയതോ ക്ലര്‍ക്കിന്റെ പണിയും. ഓരോന്ന് ഓരോത്തന്റെ തലയില്‍ വരച്ചിട്ടുണ്ടെന്നേ..’

പിന്തിരിപ്പിക്കാന്‍ ശ്രമം

സിവില്‍ സര്‍വീസ് പരീക്ഷയുെട ഘടനയും പഠിേക്ക പുസ്തകങ്ങളുെട ലിസ്റ്റും കിട്ടാനായി ഒരിക്കല്‍ തിരുവനന്തപുരത്തുള്ള സുഹൃത്തിെന ലിപിന്‍ േഫാണില്‍ വിൡച്ചു. അേദ്ദഹം അവന് പലതവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ മറ്റൊരു സുഹൃത്തിനെ പരിചയപ്പെടുത്തി. അദ്ദേഹത്തെ ലിപിന്‍ വീട്ടില്‍ പോയി കണ്ടു. എന്നാല്‍ തീര്‍ത്തും നിരാശാജനകമായിരുന്നു ആ കൂടിക്കാഴ്ച. അവന്റെ ഇല്ലായ്മകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് അയാള്‍ ലിപിനെ അപമാനിച്ചു.ലിപിന്‍ തീര്‍ത്തും നിരാശനായി. സിവില്‍ സര്‍വീസ് മോഹം അവിടെ ഉപേക്ഷിച്ച്, വൈകുന്നേരത്തെ ബസ് കയറി വീട്ടിലെത്തി.പിറ്റെ ദിവസം ലിപിനെ സുഹൃത്ത് വിളിച്ചു. ‘ലിപിന്‍ അവന്‍ നിന്നെ നെഗറ്റീവാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതാ. നീ വിട്ടുകൊടുക്കരുത്. പിന്മാറരുത്. ഇത് നിന്നെക്കൊണ്ട് പറ്റുമെന്ന് നീ തെളിയിക്കണം.’

രാവുകള്‍ പകലാക്കി സ്വപ്‌നത്തിലേക്ക്

ആ സംഭവത്തോടെ ലിപിന്‍രാജ് തീരുമാനിച്ചു. ഇനി രാത്രി പകലാക്കണം. ദിവസത്തില്‍ ആറു മണിക്കൂര്‍
പഠനത്തിനായി മാറ്റിവെച്ചു. ജോലി കഴിഞ്ഞ് വരുന്ന രാത്രി പത്തുമണിമുതല്‍ ഒന്നരവരേയും രാവിലെ അഞ്ചുമുതല്‍ എട്ട് വരെയും. ഒരു ലാപ്‌ടോപ്പ് വാങ്ങി. ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തു. പരിശീലനത്തിനുവേണ്ടി പോകാന്‍ പറ്റാത്തതിനാല്‍ ഇന്റര്‍നെറ്റായി മുഖ്യ പഠനോപാധി.
എല്ലാവരും സൗഹൃദത്തിനുപയോഗിക്കുന്ന ഫേസ് ബുക്കില്‍ അവന്‍ ഒരു ഗ്രൂപ്പുണ്ടാക്കി ‘ടീം സിവില്‍സ്’
പഠിക്കാനുള്ള വഴികളും അറിവുകളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെച്ച് അവര്‍ മുന്നേറി. അതില്‍ നിന്ന്
ലിപിനടക്കം മൂന്നുപേര്‍ സിവില്‍ സര്‍വീസിലെത്തി. ലിപിന്റെ 134-ാമത്തെ പരീക്ഷയായിരുന്നു സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ. സിവില്‍ സര്‍വീസ് ഇന്റര്‍വ്യു 89- ാമത്തെ ഇന്റര്‍വ്യൂവും. ‘ഇതൊന്നും ഒറ്റദിവസംകൊണ്ട്  കിട്ടിയതല്ലന്ന് എന്നെത്തന്നെ ഓര്‍മപ്പെടുത്താന്‍ ഞാന്‍ അവയുടെ കോള്‍ ലെറ്ററുകള്‍ ഒരു ഫയലില്‍ ഭദ്രമായി ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട് .’ ലിപിന്‍ പറയുന്നു. 2012 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൊത്തം വിഷയങ്ങളും മലയാളത്തില്‍ എഴുതി ലിപിന്‍ രാജ് 224-ാം റാങ്ക് നേടിയപ്പോള്‍ ജ്ഞാനപീഠ ജേതാവായ ഒ.എന്‍.വി കുറുപ്പ് പ്രഖ്യാപിച്ചു: ‘സിവില്‍ സര്‍വീസില്‍ മലയാളത്തിന്റെ ഒന്നാം റാങ്ക്.’

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like